കോന്നി കല്ലേലിയിൽ പശുക്കിടാവിനെ വന്യ ജീവി കടിച്ചുകൊന്നു

  konnivartha.com: പത്തനംതിട്ട കോന്നി അരുവാപ്പുലം കല്ലേലിയില്‍ പശുക്കിടാവിനെ വന്യ ജീവി കടിച്ചു കൊന്നു . കടുവയാണ് പശുക്കിടാവിനെ കടിച്ചു കൊന്നത് എന്ന് തോട്ടം തൊഴിലാളികള്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. കല്ലേലിതോട്ടം ഈസ്റ്റ്‌ഡിവിഷനിലാണ് കടുവയുടെ സാന്നിധ്യം എന്ന് തൊഴിലാകികള്‍ പറയുന്നു . തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് സമീപമാണ് വന്യ ജീവി എത്തിയത് . ഇവിടെ ഉള്ള പശുക്കിടാവിനെ ആണ് കടിച്ചു കൊന്നത് . നേരത്തെ ഇവിടെ പുലിയുടെയും കടുവയുടെയും സാന്നിധ്യം ഉണ്ടായിരുന്നു .  

Read More

ബോണസ് ലഭിച്ചില്ല :കല്ലേലി ഹാരിസന്‍ കമ്പനി ഓഫീസ് പടിക്കല്‍ തൊഴിലാളികളുടെ ധര്‍ണ്ണ

  konnivartha.com: ഓണത്തിന് ലഭിക്കേണ്ട ബോണസ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിക്ഷേധിച്ച് ഹാരിസന്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ കോന്നി അരുവാപ്പുലം കല്ലേലിയില്‍ ഉള്ള തോട്ടത്തിലെ തൊഴിലാളികള്‍  കമ്പനി ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി . എല്ലാ യൂണിയന്‍ തൊഴിലാളികളും ധര്‍ണ്ണയില്‍ പങ്കെടുത്തു . 242 തൊഴിലാളികള്‍ ആണ് കല്ലേലി തോട്ടത്തില്‍ മാത്രം ജോലി നോക്കുന്നത് . ഇതുവരെയും ഓണം ബോണസ് സംബന്ധിച്ച് കമ്പനിയില്‍ നിന്നും നടപടി ആയിട്ടില്ല .ഇതില്‍ പ്രതിക്ഷേധിച്ചാണ് ധര്‍ണ്ണ നടത്തിയത് . വാര്‍ഡ്‌ മെമ്പര്‍ സിന്ധു യോഗത്തില്‍ അധ്യക്ഷത വഹിച്ചു . ഫെഡറെഷന്‍ സംസ്ഥാന കമ്മറ്റി അംഗം എന്‍ എം മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു . സി ഐ റ്റി യു കല്ലേലി തോട്ടം കണ്‍വീനര്‍ അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു .  ശിവദാസ് ,ജയ കുമാര്‍ ,പളനി സ്വാമി , അജിത്ത്…

Read More