കോന്നി നടുവത്ത്മൂഴി വന മേഖലയില്‍ നിന്നും 132 കുടുംബം വീട് ഒഴിയുന്നു

  konnivartha.com: വന്യ മൃഗ ശല്യം അതി രൂക്ഷമായതോടെ കോന്നി വനം ഡിവിഷന്‍റെ ഭാഗമായ നടുവത്ത്മൂഴി റെയിഞ്ച് പരിധിയിലെ 132 കുടുംബങ്ങള്‍ വീടും വസ്തുവും വനം വകുപ്പിന് തിരികെ കൊടുത്തു കിട്ടുന്ന പണവും വാങ്ങി നാട് ഒഴിയുന്നു . അതി രൂക്ഷമായ വന്യ മൃഗ ശല്യം കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ആര്‍ കെ ഡി പി ആദിവാസി ഇതര സ്വകാര്യ സെറ്റില്‍മെന്റ് സ്വയം സന്നദ്ധ പുനരിവാസ പദ്ധതി പ്രകാരം ആണ് കോന്നി വനം ഡിവിഷനിലെ ഡിവിഷന്‍ തല കമ്മറ്റിയിലേക്ക് ആളുകള്‍ അപേക്ഷ നല്‍കിയത് . റീജണല്‍ കമ്മറ്റി ഈ അപേക്ഷയില്‍ മേല്‍ ഉള്ള തുടര്‍ നടപടികള്‍ക്ക് വേണ്ടി സംസ്ഥാന കമ്മറ്റിയ്ക്ക് അപേക്ഷകള്‍ കൈമാറി നടുവത്ത്മൂഴി റെയിഞ്ച് പരിധിയിലെ കൊക്കാത്തോട്‌ , അള്ളുങ്കല്‍ , അപ്പൂപ്പന്‍തോട് , വയക്കര , നെല്ലിക്കാപ്പാറ , പാടം കമ്പകത്തും പച്ച…

Read More