ഓറഞ്ച് നിറത്തില്‍ കറ്റാര്‍വാഴ പൂവിട്ടു :വിരളമായി മാത്രമേ ഈ ഔഷധ സസ്യം പൂവിടാറുള്ളൂ

  konnivartha.com; ഔഷധഗുണം ഏറെയുള്ള സസ്യമാണ് കറ്റാർ വാഴ. അത്യപൂർവമായി മാത്രമേ കറ്റാർവാഴ പൂവിടാറുള്ളൂ. കോന്നിയിലും പൂവിട്ടു . കോന്നി വകയാര്‍ മേലേതില്‍ പടിയിലെ അനുവിന്‍റെ വീട്ടിലെത്തിയാൽ ഈ അപൂർവ കാഴ്ച കാണാം. കറ്റാർ വാഴ പൂത്തു നിൽക്കുന്നത് പലരും കണ്ടിട്ടുണ്ടാവില്ല. വിരളമായി മാത്രമേ ഈ ഔഷധ സസ്യം പൂവിടാറുള്ളൂ.വകയാറില്‍ ആണ് കറ്റാർ വാഴ പൂക്കൾ തലയുയർത്തി നിൽക്കുന്നത്.പ്രത്യേക വള പ്രയോഗം ആവശ്യം ഇല്ല . ഓറഞ്ച് നിറത്തിലുള്ള ഈ പൂക്കളാണ് ഇപ്പോൾ നാട്ടിലെ താരം. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് കറ്റാർവാഴ പൂവിട്ടത് .കനത്ത മഴ സമയത്ത് ചീയല്‍ രോഗം ഉണ്ടാകും .ഇതെല്ലം തരണം ചെയ്തു ആണ് കറ്റാര്‍ വാഴ പൂവിട്ടത് .രോഗ പ്രതിരോധ ശേഷിയാണ് ഇത് കാണിക്കുന്നത് . ഒരു കറ്റാർ വാഴ പൂവ് അതിന്റെ ചെടിക്ക് നാല് വർഷത്തിൽ കൂടുതൽ പ്രായമാകുമ്പോഴാണ് പൂക്കുന്നത്. കറ്റാർ…

Read More