കളമശ്ശേരി കാർഷികോത്സവം: വെളിയത്തുനാടിന്റെ കൂൺ വൈവിധ്യത്തിൽ അച്ചാർ മുതൽ പായസം വരെ konnivartha.com: മൂന്നാമത് കളമശ്ശേരി കാർഷികോത്സവത്തിന്റെ പ്രദർശന വിപണന മേളയിൽ തിളങ്ങി കൂണിന്റെ വൈവിധ്യ ഉത്പന്നങ്ങൾ. വെള്ളിയത്തുനാട് സഹകരണ ബാങ്കിന്റെ കീഴിലാണ് കൂണിന്റെ വൈവിധ്യമാർന്ന മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണത്തിന് ഇറക്കിയിരിക്കുന്നത്. കൊക്കൂൺ എന്ന പേരിൽ കൂൺ അച്ചാർ,ചമ്മന്തി പൊടി,കേക്ക്, ദോശമാവ്,സ്മൂത്തി എന്നിങ്ങനെ പത്തോളം ഉത്പന്നങ്ങളാണ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. കൂൺ ഗ്രാമമായ കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിലെ വനിതകൾ കൃഷി ചെയ്യുന്ന കൂൺ ഉപയോഗിച്ചാണ് ഓരോ ഉത്പന്നവും ഒരുക്കുന്നത്.
Read Moreടാഗ്: kerala agriculture news
കർഷകദിനം:കോന്നിയൂരിന്‍റെ കാര്‍ഷിക വെളിച്ചം : ഐരവൺ നിവാസി വിഷ്ണു എം നായര്‍ മാതൃക
konnivartha.com: ചിങ്ങം ഒന്ന്. കൊല്ലവർഷത്തിന്‍റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വര്‍ണ്ണ പ്രതീക്ഷകളെ കൊയ്തെടുത്ത് കറ്റമെതിക്കുന്ന കൊയ്‌ത്തു കാലം കൂടിയാണ് ചിങ്ങം. നമ്മുടെ കാർഷിക സംസ്കാരത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കാനുള്ള അവസരമാണിത്. അതോടൊപ്പം പുതു തലമുറകള്‍ എങ്ങനെ കാര്‍ഷിക കേരളത്തെ നോക്കി കാണുന്നു എന്ന് നാം കണ്ടറിയുക . ജനതയുടെ വലിയ ശതമാനം കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്ന ഈ നാട്ടിൽ ചിങ്ങം ഒന്നിന് വലിയ സ്ഥാനമാണുള്ളത്. കാർഷിക വൃത്തിയുമായി ജീവിക്കുന്നവരെ ചേർത്ത് നിർത്താനും അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കാനും നമുക്ക് സാധിക്കണം. ഇവിടെയാണ് നവ കര്‍ഷകരുടെ കാഴ്ചപ്പാടുകള്‍ ജനം കണ്ടറിയേണ്ടത് . ഇത് കോന്നിയൂര്‍ .കോന്നി എന്ന ഗ്രാമത്തിലെ ഐരവൺ ദേശം . അരുവാപ്പുലം ഗ്രാമത്തിലെ…
Read More