മന്ത്രിസഭായോഗ തീരുമാനങ്ങള്‍

  സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം നവകേരളം – സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി 2026 ജനുവരി 1 മുതൽ ഫെബ്രവരി 28 വരെ സംഘടിപ്പിക്കും. വികസന നിർദ്ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കുക, വികസനക്ഷേമ പരിപാടികൽ സംബന്ധിച്ച അഭിപ്രായം ആരായുക, വികസന ആവശ്യങ്ങൾ മനസ്സിലാക്കി വികസനമെത്തിക്കാനുള്ള ആസൂത്രണം നടത്തുക ക്ഷേമ പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് അഭിപ്രായം സമാഹരിക്കുക എന്നിവയാണ് ലക്ഷ്യം. സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പ്രോഗ്രാം നടപ്പാക്കുക. ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. പരിപാടിയുടെ നടത്തിപ്പിനായി 4 അംഗ സംസ്ഥാനതല ഉപദേശക സമിതിയും സംസ്ഥാന നിർവ്വഹണ സമിതിയും രൂപീകരിക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, അസംബ്ലി തലത്തിലും, ജില്ലാ തലത്തിലും ഉചിതമായ ഉദ്യോഗസ്ഥരെയും വിദഗ്ദ്ധരെയും ഉൾപ്പെടുത്തിക്കൊണ്ട് സമിതികൾ രൂപീകരിക്കുന്നതിന് ഐ & പി .ആർ.ഡി ഡയറക്ടർക്ക് ചുമതല നൽകി. ചീഫ് സെക്രട്ടറി ഡോ.…

Read More