മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’ :സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയതിന്റെ ആഘോഷമായി ‘മലയാളം വാനോളം ലാൽസലാം’ പരിപാടി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ (ഒക്ടോബർ 4) അരങ്ങേറി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഈ അനുപമമായ ചടങ്ങ് പ്രിയ നടനോടുള്ള ആയിരങ്ങളുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി. ജനസാഗരത്തിന്റെ ആദരവ്, സുരക്ഷിതമായ സംഘാടനം വൈകുന്നേരം 4.30ന് മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കി സാന്ദ്രാ ഷിബു അവതരിപ്പിച്ച മനോഹരമായ സോളോ വയലിൻ പ്രകടനത്തോടെ ആരംഭിച്ച ചടങ്ങ് ആദ്യനിമിഷം മുതൽ ജനമനസ്സുകളെ കീഴടക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കേരള സർക്കാരിന്റെ ആദരസൂചകമായി അദ്ദേഹം മോഹൻലാലിനെ ഉപഹാരം നൽകി…

Read More