konnivartha.com: കേരളം എങ്ങോട്ട് .അന്യ സംസ്ഥാനത്തെ എന്ന് ആശ്രയിക്കാന് തുടങ്ങിയോ അന്ന് മുതല് ഭക്ഷ്യ വസ്തുക്കള് വണ്ടിയില് കയറി ഇങ്ങോട്ട് വരുന്നു . വിഷം തേച്ചു പിടിപ്പിച്ച പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും പഴ വര്ഗ്ഗവും . ഇതെല്ലം കഴിച്ചു രോഗാവസ്ഥയിലായ കേരള ജനതയ്ക്ക് പ്രതികരണ ശേഷിയും നഷ്ടമായി . ആരും ആരോടും ഒന്നും പറയുന്നില്ല .എല്ലാവരും മൌനം .ജോലി ചെയ്താല് കിട്ടുന്ന കൂലി ഭക്ഷ്യ വസ്തുക്കള്ക്ക് തികയുന്നില്ല .ലോട്ടറി ജ്വരം ബാധിച്ച കുറെയേറെ ആളുകള് അപ്പുറം സര്ക്കാര് യഥേഷ്ടം നല്കുന്ന മദ്യ വ്യവസായം .കാര്ഷിക മേഖലയ്ക്ക് വട്ട പൂജ്യം .ഇതാണ് ഇപ്പോള് കേരളത്തില് നടക്കുന്ന ജനകീയ വികസനം . സാധാരണ ജനം മുഴു പട്ടിണിയുടെ അവസ്ഥയില് എത്തി . സര്ക്കാര് സംവിധാനം എല്ലാം ജല്പനം മാത്രം . ജനതയ്ക്ക് ഉള്ള പ്രതീക്ഷ മങ്ങി . മാര്ക്കറ്റില്…
Read Moreടാഗ്: kerala government
കേരം തിങ്ങും കേരളനാട്ടില് വെളിച്ചെണ്ണ വില ലിറ്റര് 500:പലവ്യഞ്ജനനങ്ങളുടെ വിലയും കുതിക്കുന്നു
konnivartha.com:വെളിച്ചെണ്ണ വില പലസ്ഥലത്തും ലിറ്റര് അഞ്ഞൂറ് . ഗ്രാമങ്ങളില് നാനൂറ്റി അന്പതും നാനൂറ്റി അറുപതും . ഉടന് ഇവിടെയും വിലകൂടും . വെളിച്ചെണ്ണയ്ക്ക് ഇങ്ങനെ വിലകൂടാന് കാരണം അന്യ സംസ്ഥാനത്ത് നിന്നും വരവ് കുറഞ്ഞത് ആണ് . കേരളത്തില് ഉള്ള തേങ്ങ മുഴുവന് അന്യ സംസ്ഥാന ലോബികള് കൂട്ടമായി വാങ്ങി . അന്യ സംസ്ഥാനത്ത് ആണ് ഇപ്പോള് തേങ്ങ വേഗത്തില് മെഷ്യനില് ഉണക്കി വെളിച്ചെണ്ണ വേര്തിരിക്കുന്നത് . വെളിച്ചെണ്ണ ലിറ്ററിന് അഞ്ഞൂറ് രൂപയാണ് പല സ്ഥലത്തും ഇപ്പോള് വാങ്ങുന്നത് . ഏതാനും ദിവസങ്ങള്ക്ക് ഉള്ളില് ഈ വില തന്നെ എല്ലായിടവും നല്കി വാങ്ങണം . വെളിച്ചെണ്ണയ്ക്ക് മാത്രം അല്ല വില കൂടിയത് . പലവ്യഞ്ജനങ്ങളുടെ വിലയും കുതിക്കുന്നു . ഓരോ ദിനവും ഒന്നും രണ്ടും രൂപ വീതം കൂടി . സാധാരണക്കാരുടെ വരവ് കുറഞ്ഞു…
Read Moreആറന്മുള:വിമാനത്താവളവും ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയും പാളി
konnivartha.com: ആറന്മുളയിൽ വിമാനത്താവളത്തിനായി കണ്ടെത്തിയതും പിന്നീടു സർക്കാർ മിച്ചഭൂമിയാക്കിയതുമായ സ്ഥലത്ത് മെഗാ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്റർ പദ്ധതിക്ക് അനുമതി തേടിയുള്ള നീക്കം തുടക്കത്തിലേ പാളി . ഭൂപരിഷ്കരണ നിയമത്തിലെ പഴുതുകള് കണ്ടെത്തി ടേക്ക് ഓഫ് ടു ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ് (ടിഒഎഫ്എൽ) കമ്പനി സമര്പ്പിച്ച അപേക്ഷ സി പി ഐ ,സി പി ഐ (എം ) ശക്തമായി എതിര്ത്തതോടെ അപേക്ഷയില് മേല് നടപടി സ്വീകരിക്കുന്നത് താല്ക്കാലികമായി നിര്ത്തി വെച്ചു . ആറന്മുളയില് മുന്പ് വിമാനത്താവളം വരുമെന്ന് പറഞ്ഞു മണ്ണിട്ട് നികത്തിയ നിലമടങ്ങിയ ഭൂപ്രദേശത്ത് ആണ് പുതിയ പദ്ധതിയുമായി കമ്പനി ഇറങ്ങിയത് .139 ഹെക്ടർ ഭൂമിയിൽ 122.87 ഹെക്ടറും നിലമാണെന്നു പത്തനംതിട്ട കലക്ടർ റിപ്പോർട്ട് നല്കിയിരുന്നു . നെൽവയലും തണ്ണീർത്തടവും നികത്തിയുള്ള പദ്ധതിയെ കൃഷിവകുപ്പ് ശക്തമായി എതിര്ത്തു .വിമാനത്താവള പദ്ധതിക്കായി രൂപീകരിച്ച കെജിഎസ് ആറന്മുള എയർപോർട്ട്…
Read Moreഅധിക്ഷേപ കമന്റ്; ഡപ്യൂട്ടി തഹസിൽദാർ പോലീസ് കസ്റ്റഡിയിൽ
അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ എ.പവിത്രൻ കസ്റ്റഡിയിൽ. വെള്ളരിക്കുണ്ട് പോലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്ന് സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലും കമന്റിലുമാണ് പവിത്രൻ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. കമന്റിൽ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു.വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കാസർകോട് ജില്ലാ കലക്ടർ കെ.ഇമ്പശേഖരൻ ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയിരുന്നു. ഹീനമായ നടപടിയാണ് ഡപ്യൂട്ടി തഹസില്ദാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും പോസ്റ്റ് ശ്രദ്ധയില്പ്പെട്ടതിന്റെ അടിസ്ഥാനത്തില് അടിയന്തരമായി സസ്പെൻഡ് ചെയ്യാന് ഉത്തരവിടുകയായിരുന്നു എന്നും റവന്യൂ മന്ത്രി കെ.രാജൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.നേരത്തെ കാഞ്ഞങ്ങാട് എംഎൽഎയും മുൻമന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ…
Read Moreപുനലൂര് മൂവാറ്റുപുഴ സംസ്ഥാനപാത :മുറിഞ്ഞകല്ലില് പാതാളക്കുഴികള്
konnivartha.com: പുനലൂര് മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്മ്മാണം പൂര്ത്തിയായിട്ട് കുറച്ചു മാസങ്ങള് കഴിഞ്ഞു . നിര്മ്മാണത്തിലെ അപാകതകള് തുടക്കം മുതല് ചൂണ്ടി കാട്ടിയിട്ടും തങ്ങള്ക്ക് തോന്നും പടി റോഡ് നിര്മ്മിച്ചതിനാല് കോന്നി മുറിഞ്ഞകല് ഭാഗത്ത് പല സ്ഥലത്തും കുഴികള് രൂപപ്പെട്ടു . കെ എസ് ടി പി അധികാരികള് മാസങ്ങളായി കണ്ടില്ല എന്ന് നടിക്കുന്ന ഈ കുഴികള് ഇതാ ഇവിടെ കിടന്നു വളരുന്നു . അല്പ്പം കൂടി കഴിഞ്ഞാല് പാതാളത്തില് എത്തുവാന് താമസം വേണ്ട . വേഗതയില് എത്തുന്ന വാഹനങ്ങള് മൂലം സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലം ആണ് ഇവിടെ .ഇവിടെയാണ് പല സ്ഥലത്തും ചെറുതും വലുതുമായ കുഴികള് ഉള്ളത് .മുറിഞ്ഞകല് ഭാഗത്ത് വെറുതെ ഒന്ന് കണ്ണോടിച്ചാല് കാണാം അഞ്ചോളം കുഴികള് . അതിരുങ്കല് നിന്ന് വന്നിറങ്ങുന്ന മുറിഞ്ഞകല് ഭാഗത്ത് വലിയ കുഴി തന്നെ ഉണ്ട് . വാഹനങ്ങള് അടുത്ത്…
Read Moreനിലയ്ക്കല് ആശുപത്രി പൂര്ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്ദേശം
konnivartha.com: ദേവസ്വം ബോര്ഡിന്റെ ആഭിമുഖ്യത്തില് നിലയ്ക്കല് ആശുപത്രി പൂര്ത്തിയാക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്ദേശം. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്ജ് ഇന്ഡോര് സ്റ്റേഡിയത്തില് നടന്ന മേഖലാതല അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നലേകി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും മികവോടെ ക്ഷേമപ്രവര്ത്തനം നടത്തുന്നതിനുള്ള ഇടപെടലുകളും നിര്ദേശങ്ങളും യോഗത്തിലുണ്ടായി. ജില്ലയില് ലൈഫ് മിഷന് പദ്ധതി പ്രകാരം അര്ഹരായ 74.25 ശതമാനം പേരുടെ (13,271 പേര്) വീട് നിര്മാണം പൂര്ത്തിയായി. അടുത്ത മൂന്നു മാസത്തിനുള്ളില് 76.34 (13,646) ശതമാനമാക്കി ഉയര്ത്തും. തദ്ദേശ പുനരുദ്ധാരണ പദ്ധതി പ്രകാരം ജില്ലയില് ആകെയുള്ള 141 റോഡുകളില് 28 എണ്ണത്തിന് കരാര് നല്കി. ആറ് എണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളില് എല്ലാ റോഡുകളുടെയും നിര്മാണം പൂര്ത്തിയാക്കും. നവംബര് ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യ നിര്മാര്ജനമാക്കുക എന്ന ലക്ഷ്യവുമായി ജില്ലയില്…
Read Moreവനം വകുപ്പ് അനാസ്ഥയില് ജീവന് പൊലിഞ്ഞ കുഞ്ഞ് : സര്ക്കാര് നഷ്ടപരിഹാരം നല്കണം
konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില് വെച്ച് വനം വകുപ്പിന്റെ തികഞ്ഞ അനാസ്ഥ മൂലം ജീവന് നഷ്ടമായ പിഞ്ചു കുഞ്ഞിന്റെ മരണത്തില് ഉത്തരവാദികളായ മുഴുവന് വനപാലകരെയും മാറ്റി നിര്ത്തി അന്വേഷണം നടത്തണം .കോന്നി ഇക്കോ ടൂറിസം കേന്ദ്രം നടത്തിപ്പില് ലക്ഷങ്ങളുടെ വരുമാനം ആണ് മുഖ്യ ലക്ഷ്യം .എന്നാല് അടിസ്ഥാനപരമായ കാര്യങ്ങളില് വീഴ്ച സംഭവിച്ചു .ആയിരക്കണക്കിന് വിനോദ സഞ്ചാരികള് വന്നു പോകുന്ന കേന്ദ്രം ആണ് കോന്നി ആനക്കൂടും ഇക്കോ ടൂറിസം കേന്ദ്രവും . തലയെണ്ണി ലക്ഷങ്ങള് വാങ്ങുന്നത് അല്ലാതെ അറ്റകുറ്റപണികള് ഇല്ല . ഈ കേന്ദ്രം നിലനില്ക്കുന്നത് ഏതാനും ഇപ്പോള് ഉള്ള ആനയുടെ പിന് ബലത്തില് ആണ് .ഒപ്പം ആന മ്യൂസിയം .മറ്റൊരു വികസനവും ഇപ്പോള് ഇല്ല . ആനപ്പിണ്ടം കൊണ്ട് ഓഫീസ് ഫയല് നിര്മ്മിക്കുന്ന യൂണിറ്റു പോലും ആരുടെ അനാസ്ഥയില് ആണ് നിലച്ചത് . ലക്ഷകണക്കിന് രൂപയുടെ…
Read Moreകോന്നി ഇക്കോ ടൂറിസം: കാഴ്ചകളിലേക്ക് ഇനിയെങ്കിലും മിഴി തുറക്കുക
konnivartha.com: കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ. കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് നമ്മുടെ കോന്നി അരുവാപ്പുലം കൊക്കാത്തോട് കാട്ടാത്തി പാറ എങ്കിലും വനം വകുപ്പിന്റെ ടൂറിസം പദ്ധതി ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല . കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കൊക്കാത്തോട് കാട്ടാത്തി പാറയിലേക്ക് വിനോദ സഞ്ചാരം സാധ്യമാക്കുവാന് മുന്പ് നടപടി ഉണ്ടായി എങ്കിലും ഇത്ര വര്ഷം കഴിഞ്ഞിട്ടും ഈ പദ്ധതി സര്ക്കാര് ഫയലില് ഉറക്കം പിടിച്ചിരിക്കുന്നു. സഞ്ചാരികള്ക്ക് പുത്തന് ഉണര്വ് പകരാന് ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില് കാട്ടാത്തി പാറ.അരികില് അണയുന്നവരില് പ്രകൃതിയുടെ പച്ചപ്പ് കുളിര് തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില് ഉള്ള പ്രകൃതിയുടെ വര പ്രസാദം. പത്തനംതിട്ട ജില്ലയില് കോന്നി കൊക്കാതോട് എന്ന…
Read Moreകോന്നിയില് എത്തുന്ന ആളുകള് ആദ്യം തേടുന്നത് എന്ത് ..?
konnivartha.com: കോന്നിയൂര് പഴയ പേര് .അന്ന് ഗ്രാമം . ഇന്ന് കോന്നി വളരെ ഏറെ വികസിക്കുന്ന പട്ടണം .നാളെ നഗരമാകും . ഇന്നേ വികസനം ചിന്തിച്ചാല് അത് നടപ്പിലാകും .ഇന്നും കോന്നിയുടെ ജനനായകര്ക്ക് പഴയ ഗ്രാമമനസ്സ് തന്നെ . കോന്നിയില് വികസനം വന്നു എന്ന് അവര്ക്കും അത്ഭുതം . കോന്നിയില് മെഡിക്കല് കോളേജ് പ്രവര്ത്തിക്കുന്നു എന്ന് പറയാന് നാവ് പൊന്തുന്നില്ല .കാരണം വികസനം വന്നപ്പോള് ഏതോ മായിക മനസ്സ് . കോന്നിയില് വന്നു ഇറങ്ങുന്ന അനേക ആളുകളോട് ദിനവും ചോദിക്കും എന്താണ് വേണ്ടത് എന്ന് .അവര്ക്ക് എല്ലാം ഒരേ ആവശ്യം . കോന്നിയില് പൊതുജനത്തിന് സൌജന്യമായി മലമൂത്രവിസര്ജ്ജനം ചെയ്യാന് ഉള്ള ശുചി മുറി ഇല്ല എന്ന് . നടപടി ഉണ്ടാകും എന്ന് പറഞ്ഞ അധികാരികള് എല്ലാം മലക്കം മറിഞ്ഞു . മലമൂത്രവിസര്ജ്ജനം ചെയ്യാന് ഉള്ള പൊതു മുറി…
Read Moreകൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു ഒരു കോടി രൂപ അനുവദിച്ചു
konnivartha.com :കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സ്പോർട്സ് കേരള ഫൌണ്ടേഷനാണ് പ്രവർത്തി നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരമാണ് കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു തുക അനുവദിച്ചത്. പ്രവർത്തിയുടെ 50% തുക സംസ്ഥാന കായിക വകുപ്പും 50% തുക എം എൽ എ ഫണ്ടിൽ നിന്നും പഞ്ചായത്ത് ഫണ്ടിൽ നിന്നും ചിലവഴിക്കും. ഒന്നര ഏക്കർ വിസ്തൃതിയുള്ള കൂടൽ സ്റ്റേഡിയം നവീകരിക്കണമെന്ന് ദീർഘനാളായി ഉള്ള ആവശ്യമായിരുന്നു. ഒരു കോടി രൂപയ്ക്ക് നിർമ്മിക്കുന്ന സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടത്താൻ അനുയോജ്യമായ മഡ് കോർട്ട് ആണ് നിർമ്മിക്കുക. സ്റ്റേഡിയത്തിന്റെ വശങ്ങളിൽ സ്റ്റെപ്പ് ഗാലറിയും ഓപ്പൺ ജിംനേഷ്യവും ടോയ്ലറ്റ് സമുച്ചയവും ഉണ്ടായിരിക്കും. വശങ്ങളിൽ കമ്പി…
Read More