മില്‍മയുടെ പത്തനംതിട്ട ഡയറി സന്ദര്‍ശിക്കാം : 24, 25 തീയതികളില്‍

  konnivartha.com; ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് നവംബര്‍ 24,25 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെപൊതുജനങ്ങള്‍ക്ക് മില്‍മയുടെ പത്തനംതിട്ട ഡയറി സന്ദര്‍ശിക്കാനും മില്‍മ ഉല്‍പന്നങ്ങള്‍ വിലകിഴിവില്‍ വാങ്ങാനും സൗകര്യം. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, മില്‍മ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന/വില്‍പനസ്റ്റാളുകള്‍ എന്നിവയുമുണ്ട്.

Read More

മിൽമ മിനി ഇ-കാർട്ടുകളുടെ വിപണനോദ്ഘാടനവും താക്കോൽ കൈമാറ്റവും 25ന്

  konnivartha.com: കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) മിൽമയ്ക്കുവേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഐസ്‌ക്രീം കാർട്ടുകളുടെ വിപണനോദ്ഘാടനവും താക്കോൽ കൈമാറ്റവും പുതുതായി വികസിപ്പിച്ചെടുത്ത മൂന്ന് ഇലക്ട്രിക് വാഹനങ്ങളുടെ വിപണി ലോഞ്ചും ജൂൺ 25ന് വൈകുന്നേരം മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. മിൽമയുടെ ആവശ്യാനുസരണം കെ.എ.എൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ് മിൽമ മിനി ഇ-കാർട്ട് എന്ന് പേരിട്ടിരിക്കുന്ന ഐസ്‌ക്രീം കാർട്ട്. ആദ്യ ബാച്ചിൽ തയാറാക്കിയ 30 യൂണിറ്റുകൾ മിൽമയുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനുകൾക്ക് 10 എണ്ണം വീതം വിതരണം ചെയ്യാൻ ലക്ഷ്യമിടുന്നു. ഭാവിയിലും ആവശ്യമായ ഐസ്‌ക്രീം കാർട്ടുകൾ കെ എ എൽ വഴി നിർമ്മിക്കാനാണ് മിൽമ ഉദ്ദേശിക്കുന്നത്. പുതിയ വിപണികളിലേക്കും ഉപഭോക്താക്കളിലേക്കും എത്തുക എന്ന ലക്ഷ്യത്തോടെ മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങളും കെ എ എൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്.…

Read More