നവരാത്രി:സെപ്റ്റംബർ 30ന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു

  നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്) സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിനമായ സെപ്റ്റംബർ 30ന് പൊതു അവധി ആയിരിക്കും. പ്രസ്തുത ദിവസം നിയസഭാ... Read more »

വിൽപന കുറഞ്ഞു; തിരുവോണം ബംപർ നറുക്കെടുപ്പ് മാറ്റിവച്ചു

  നാളെ നടക്കേണ്ടിയിരുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംബര്‍ നറുക്കെടുപ്പ് മാറ്റി വെച്ചു . ഒക്ടോബർ നാലിലേക്കാണ് മാറ്റിവച്ചത്. ജി എസ് ടിയില്‍ വന്ന മാറ്റം മൂലം വിലപ്പനക്കാരുടെ കമ്മീഷന്‍ കുറഞ്ഞതും മഴയും മൂലം ആണ് നറുക്കെടുപ്പ് നീട്ടേണ്ടി വന്നത് . അച്ചടിച്ച... Read more »

ആയിരത്തിലധികം ഒഴിവുകളുമായി പ്രയുക്തി തൊഴിൽ മേള 4ന്

  konnivartha.com: തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് പ്രയുക്തി തൊഴിൽ മേള സംഘടിപ്പിക്കും. ജില്ലയിലെ പ്രമുഖ തൊഴിൽദായകരെയും നിരവധി ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽ മേള ആറ്റിങ്ങൽ ഗവ. കോളേജിലാണ് നടക്കുക. 20ൽ പരം തൊഴിൽ ദായകർ പങ്കെടുക്കും.... Read more »

നടി ഷീലയ്ക്കും ഗായിക പി.കെ. മേദിനിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം

  ഈ വർഷത്തെ വയോസേവന അവാർഡുകൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. മലയാളത്തിന്റെ ആദ്യകാല ലേഡി സൂപ്പർ സ്റ്റാറും നിത്യഹരിത നായികയുമായ ഷീല, പ്രശസ്ത ഗായിക പി കെ മേദിനി എന്നിവരെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌ക്കാരങ്ങൾക്ക് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ... Read more »

കേരള ടൂറിസത്തിന്റെ ‘യാനം’ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒക്ടോബറിൽ

  വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് ‘യാനം’ എന്ന പേരിൽ ലിറ്ററേച്ചർ ഫെസ്റ്റിവെൽ സംഘടിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17, 18, 19... Read more »

ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മാജിക് ഷോ

  konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അടിമാലി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി മാജിക് ഷോ സംഘടിപ്പിച്ചു. മജീഷ്യൻ ആർ. സി ബോസ് നേതൃത്വം നൽകി.... Read more »

സംസ്ഥാന സ്‌കൂൾ കായിക മേള: സംഘാടക സമിതി ഓഫീസ് തുറന്നു

സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സംഘാടക സമിതി ഓഫീസ് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ കായിക മേളയ്ക്ക് ഇന്നത്തെ സമൂഹത്തിൽ നിറവേറ്റാനുള്ള ഉത്തരവാദിത്തം വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവുമധികം കുട്ടികൾ പങ്കെടുക്കുന്ന സംസ്ഥാന... Read more »

കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി

  പദ്ധതി എച്ച്.എം.ടി യിൽ നിന്ന് ഏറ്റെടുക്കുന്ന 27 ഏക്കർ ഭൂമിയിൽ; പ്രാരംഭ നടപടികൾക്ക് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി   ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. എച്ച്. എം.ടി യുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത്... Read more »

ശബരിമല സംരക്ഷണ സംഗമത്തിലെ പൊതു സമ്മേളനം കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്തു

  konnivartha.com: ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ.ആഗോള അയ്യപ്പ സംഗമത്തിനു ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിലെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.അണ്ണാമലൈ. ഗണപതി മിത്ത് എന്ന്... Read more »