konnivartha.com: പത്തനംതിട്ട ജില്ലയില്‍ കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത. ആറു ഡിപ്പോകളിലും അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡുകളില്‍ 80 ശതമാനവും യാത്രക്കാര്‍ സ്വന്തമാക്കി. തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാര്‍ഡുകളും വിറ്റു. പത്തനംതിട്ട-610, പന്തളം-550, റാന്നി-480, മല്ലപ്പള്ളി-680, കോന്നി-419 ഉം കാര്‍ഡുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ട്രാവല്‍ കാര്‍ഡിലൂടെ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാനാകും. കണ്ടക്ടര്‍മാര്‍, അംഗീകൃത ഏജന്റുമാര്‍ എന്നിവര്‍ വഴിയും കെഎസ്ആര്‍ടിസി ഡിപ്പോയിലും കാര്‍ഡുകള്‍ ലഭിക്കും. 50 രൂപയാണ് ചാര്‍ജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക. പരമാവധി 3000 രൂപ വരെ ചാര്‍ജ് ചെയ്യാം. 100 രൂപയാണ് കാര്‍ഡിന് ഈടാക്കുന്നത്. ഉടമസ്ഥന്റെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കും കാര്‍ഡ് ഉപയോഗിക്കാം. ബസില്‍ കയറുമ്പോള്‍ കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ യാത്രാക്കൂലി ഓട്ടോമാറ്റിക്കായി…
Read Moreടാഗ്: keralanews
കെനിയയിൽ വാഹനാപകടം : 5 പ്രവാസി മലയാളികൾ മരിച്ചു
ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറുപേർ മരിച്ചു. വടക്ക്-കിഴക്കൻ കെനിയയിൽ നക്കൂറു റോഡിലാണ് അപകടം ഉണ്ടായത്. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, ജസ്ന കുറ്റിക്കാട്ടുചാലിൽ (29), റൂഫി മെഹ്റിൻ,പാലക്കാട് മണ്ണൂർ സ്വദേശികളായ റിയ (41), മകൾ ഡെയ്റ (ഏഴ്), എന്നിവരാണ് മരിച്ചത് . അഞ്ചുപേരുടെ നില ഗുരുതരം .27 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ 14 പേർ മലയാളികള്‍ ആണെന്ന് അറിയുന്നു . ഈദ് അവധിയോടനുബന്ധിച്ചു നടത്തിയ ഗ്രൂപ്പ് ടൂർ സംഘമാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ഉരുളക്കിഴങ്ങ് തോട്ടത്തിലേക്കാണ് ബസ് മറിഞ്ഞത്.പരുക്കേറ്റവരെ പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്കേറ്റവർ ന്യാഹുരുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreഡോ. ജിതേഷ്ജിയെ ചെറുകോൽ എൻ. എസ്. എസ് കരയോഗം ആദരിച്ചു
konnivartha.com: 366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയുമടക്കം ഒരു ലക്ഷത്തിൽപരം ചരിത്ര സംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറഞ്ഞ് അമേരിക്കൻ മെറിറ്റ് കൗൺസിലിന്റെ ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതിക്ക് അർഹനായ ഡോ. ജിതേഷ്ജിയെ 712 ആം നമ്പർ ചെറുകോൽ എൻ. എസ്. എസ് കരയോഗം ആദരിച്ചു. റാന്നി ചെറുകോൽ എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന നടന്ന ചടങ്ങിൽ എൻ. എസ്. എസ്. റാന്നി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം. എ. ഗോപാലൻ നായർ, കരയോഗം പ്രസിഡന്റ് സി കെ ഹരിശ്ചന്ദ്രൻ എന്നിവർ പൊന്നാടയും മെമന്റോയും നൽകി ജിതേഷ്ജിയെ ആദരിച്ചു. കരയോഗം പ്രസിഡന്റ് സി കെ ഹരിശ്ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കരയോഗം സെക്രട്ടറി കെ. ജി. സനിൽ കുമാർ, വനിതാ സമാജം പ്രസിഡന്റ് എസ്. ചിന്താമണിയമ്മ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ…
Read Moreകലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ പുതിയ പാറമട വരുന്നു : അനുമതികള്‍ ലഭിച്ചത് റോക്കറ്റ് വേഗതയില്‍
konnivartha.com: പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കില്‍ കൂടല്‍ വില്ലേജിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ പുതിയ പാറമട വരുന്നു . എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പാറമടയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത് . കൂടല്‍ വില്ലേജിലെ ബ്ലോക്ക് മുപ്പതില്‍ ഉള്‍പ്പെട്ട റീ സര്‍വേ നമ്പര്‍ 56/36, 56/37,56/38, 56/39,63/2ല്‍ ഉള്‍പ്പെട്ട പ്രദേശത്ത് ആണ് പാറമടയ്ക്ക് വേണ്ടി ഉള്ള അപേക്ഷ നല്കിയതും വിവിധ വകുപ്പുകളുടെ അനുമതി പത്രം ലഭ്യമാക്കിയതും . ഒരു കോടി രൂപയ്ക്ക് മുകളിലാണ് പ്രോജക്റ്റ് തുകയായി കാണിച്ചിരിക്കുന്നത് . പാറമട മൂലം ഉള്ള ഭൂമിയ്ക്ക് ഉള്ള പരിസ്ഥിതി ആഘാതം , വായുമലിനീകരണം ,പ്രദേശത്തെ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന വിവിധ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് അടുത്ത മാസം മൂന്നിന് കലഞ്ഞൂരില്‍ വെച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതു ജനകീയ അഭിപ്രായം തേടും . പരാതികള്‍ ഇവിടെ മാത്രം ഉന്നയിക്കാന്‍ ഉള്ള…
Read Moreരാഷ്ട്രപതി ദ്രൗപദി മുർമു 18 ന് കേരളത്തിൽ:ശബരിമലയില്‍ ദർശനം നടത്തും
മേയ് 18,19 തീയതികളിൽ രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തില്‍ എത്തും. ശബരിമലയില്‍ എത്തി ദര്‍ശനം നടത്തും . ദര്‍ശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾക്ക് അറിയിപ്പ് ലഭിച്ചു . ശബരിമലയില്‍ അതിനു വേണ്ട ക്രമീകരണം ഏര്‍പ്പെടുത്തും . കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി 18 ന് തങ്ങുന്നത് . ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് സംസ്ഥാന പോലീസിനും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനും മുന്‍പ് അറിയിപ്പ് ലഭിച്ചിരുന്നു . വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രപതി ദര്‍ശനം നടത്തുന്ന ദിവസം ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും.മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ഭാര്യ ഡോ സുദേഷ് ധൻഖറും ഒരു ദിവസത്തെ സന്ദർശനത്തിന് ഇന്ന് (മെയ് 5)കർണാടകയിലെത്തും. സന്ദർശന വേളയിൽ, കർണാടകയിലെ…
Read More‘ലഹരിയ്ക്ക് എതിരെ വരയുടെ ലഹരിയുമായി’ ഡോ. ജിതേഷ്ജിയുടെ ‘റാപ്ടൂൺ’ ത്രില്ലർ
konnivartha.com/തിരുവനന്തപുരം: കുടപ്പനക്കുന്ന് നിശാഗന്ധിയിൽ പത്ത് ദിവസം നീണ്ടുനിന്ന ‘ഒരുമയുടെ പൂരം’ സംസ്ഥാന സഹകരണ ‘എക്സ്പോ -2025′ സമാപനസമ്മേളനം ചിന്തോദ്ദീപകവും വിഭിന്ന ദൃശ്യാനുഭവവുമാക്കിലോകത്തിലെ ഏറ്റവും വേഗതയേറിയ’റാപ്ടൂൺ’ പെർഫോമറും വേഗവരയിലെ ലോകറെക്കോർഡ് ജേതാവുമായ ഡോ. ജിതേഷ്ജിയുടെ ‘റാപ്ടൂൺ സ്റ്റേജ് ത്രില്ലർ’ അരങ്ങേറി. പ്രേക്ഷകർ ആവശ്യപ്പെടുന്ന നൂറുകണക്കിന് ലോകപ്രശസ്തരായ വ്യക്തികളെ ഇടിമിന്നൽ വേഗതയിൽ ചിന്തോദ്ദീപകമായ സചിത്രപ്രഭാഷണത്തിന്റെയും ഡി. ജെ സംഗീതത്തിന്റെയും അകമ്പടിയോടെ സ്റ്റേജിൽ വരച്ച് അവതരിപ്പിക്കുന്ന ദൃശ്യ -ശ്രവ്യ വിസ്മയമാണ് ഡോ. ജിതേഷ്ജി യുടെ റാപ് ടൂൺ സ്റ്റേജ് ത്രില്ലർ ഡി. ജെ എന്ന ‘വരവേഗവിസ്മയം’. ”ലഹരിയ്ക്കെതിരെ വരയുടെ ലഹരി’ എന്ന തീമിലായിരുന്നു ഓർമ്മയുടെയും വേഗവരയുടെയും വിസ്മയം സൃഷ്ടിച്ചു കൊണ്ട് ജിതേഷ്ജി തിരുവനന്തപുരം നിശാഗന്ധിയിൽ ‘റാപ്ടൂൺ ത്രില്ലെർ’ സ്റ്റേജ് ഷോ അവതരിപ്പിച്ചത്. പ്രോഗ്രാമിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടർ സതീഷ് കെ. മറാത്തെ, കേരളബാങ്ക് സി.…
Read Moreഐഎസ്ആർഒ മുൻ ചെയർമാൻ കസ്തൂരിരംഗൻ 85) അന്തരിച്ചു
konnivartha.com: FormerISRO chairman K Kasturirangan passes away in Bengaluru. He had steered the Indian Space programme for over 9 years as Chairman of the ISRO, of Space Commission & Secretary to the Government of India in the Department of Space ഐഎസ്ആർഒ മുൻ ചെയർമാൻ കസ്തൂരിരംഗൻ (85) ബെംഗളൂരുവിൽ അന്തരിച്ചു.ഒൻപതുവർഷം ഐഎസ്ആർഒ ചെയർമാനായിരുന്നു. 2003 ഓഗസ്റ്റ് 27നു പദവിയിൽനിന്നും വിരമിച്ചു. രാജ്യസഭാംഗം, ആസൂത്രണ കമ്മിഷൻ അംഗം, ജെഎൻയു വൈസ് ചാൻസലർ, രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഐഎസ്ആർഒയിൽ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു.പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയടക്കം രാജ്യാന്തര-ദേശീയതലത്തിൽ അനേകം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് .പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച്…
Read Moreകാണാതായ യുവതിയെ തേടി കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് പത്തനംതിട്ടയില്‍ എത്തി
konnivartha.com: 2014 ൽ കാണാതായ തമിഴ്നാട് സ്വദേശിനിയായ യുവതിക്കുവേണ്ടിയുള്ള അന്വേഷണം കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് സി ഐ ഡി വിഭാഗം ഊർജ്ജിതമാക്കി. പോലീസ് സംഘം പത്തനംതിട്ടയിലെത്തി വ്യാപകമായ അന്വേഷണം നടത്തി. കാണാതാവുമ്പോൾ 38 വയസിനടുത്ത് പ്രായമുണ്ടായിരുന്ന കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദമുള്ള ധരിണി (38) ( അച്ഛൻ ഷൺമുഖം ) അവിവാഹിതയാണ്. 2014 സെപ്റ്റംബർ 17 ന് തമിഴ്നാട് കരുമത്താംപട്ടിയിലെ വീട്ടിൽ നിന്നാണ് ഇവരെ കാണാതായത്. ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്ന പ്രകൃതമുള്ള ധരിണി ആരാധനാലയങ്ങളിലെ സന്ദർശനത്തിൽ അതീവ തല്പരയായിരുന്നെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. സ്കൂളുകളിലോ കോളേജിലോ ട്യൂഷൻ സെന്ററുകളിലോ ജോലി ചെയ്യാനുള്ള സാധ്യതയുള്ളതായി പോലീസ് കരുതുന്നുണ്ട്. തിരുപ്പൂർ അവിനാഷി തിരുമുരുഗൻ ബൂണ്ടി അണ്ണാ സ്ട്രീറ്റ് ന്യൂ നമ്പർ 32/64, (ഓൾഡ് നമ്പർ 7/65) വിലാസത്തിലും, കോയമ്പത്തൂർ ഡിസ്ട്രിക്ട് കരുമത്താംപട്ടി തേർഡ് സ്ട്രീറ്റ് കുങ്കുമാ നഗർ ഡോർ നമ്പർ 13 എന്ന…
Read Moreകാട്ടാന ആക്രമണം: ദമ്പതികളെ ചവിട്ടിക്കൊന്നു
കണ്ണൂര്‍ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു.ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരാണു കൊല്ലപ്പെട്ടത്. ആറളം ഫാം ബ്ലോക്ക് പതിമൂന്നില്‍ ഓടച്ചാലിൽ കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു . പുനരധിവാസ മേഖലയിൽ വൈകിട്ടോടെയാണു സംഭവം.പരിസരത്ത് കാട്ടാന നിലയുറപ്പിച്ചതു പ്രതിസന്ധി സൃഷ്ടിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു .പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടി
Read Moreമായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ പിടികൂടി
ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയിൽ മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ കണ്ടെത്തിയതായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നുമാണ് മായം ചേർത്ത പെർഫ്യൂം പിടികൂടിയത്. ഇതിൽ മീഥൈൽ ആൽക്കഹോളിന്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മീഥൈൽ ആൽക്കഹോൾ അടങ്ങിരിക്കുന്നത് കൊണ്ട് ഇതുപയോഗിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പെർഫ്യൂമിലാണ് മീഥൈൽ ആൽക്കഹോൾ അമിത അളവിൽ കണ്ടെത്തിയത്. കേരള പോയിസൺ റൂളിന്റെ ഷെഡ്യൂൾ ഒന്നിൽ വരുന്ന ഒരു വിഷമാണ് മീഥൈൽ ആൽക്കഹോൾ. ആരോഗ്യത്തിന് ഹാനികരമായിട്ടുള്ള ഇത്തരം പദാർത്ഥങ്ങളുള്ള സൗന്ദര്യ വർധക വസ്തുക്കൾ ഡ്രഗ്സ് ആന്റ്…
Read More