കൊച്ചുപള്ളിക്കൂടത്തിൽ ഒന്നാം ക്ലാസ് ഒന്നാംതരം

  konnivartha.com/മെഴുവേലി : നാടിന്റെ നവോത്ഥാന നായകനായിരുന്ന സരസകവി മൂലൂർ എസ് പദ്മനാഭ പണിക്കർ ഒരു നൂറ്റാണ്ടിനു മുമ്പ് സ്ഥാപിച്ച കൊച്ചുപള്ളിക്കൂടം എന്ന മെഴുവേലി ഗവ. ജി വിഎൽ പി സ്‌കൂൾ അതിജീവന പാതയിൽ. ജനകീയ കൂട്ടായ്മയിലൂടെ കൊച്ചുപള്ളിക്കൂടം സ്മാർട്ട് ആയത് കേരളത്തിലെ പൊതു വിദ്യാലയ രംഗത്തിനു തന്നെ മാതൃകയാണ്. കഴിഞ്ഞവർഷം പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ആരംഭിച്ച പത്തനംതിട്ട ജില്ലയിലെ തന്നെ ആദ്യത്തെ ശീതിരീകരിച്ച പ്രീ സ്കൂളിന് അനുബന്ധമായി ഇപ്പോൾ ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ് റൂം ആയി പുനർ ക്രമീകരിച്ചിരിക്കുകയാണ് . ആശയ രൂപീകരണത്തിനുള്ള വൈവിദ്ധ്യമാർന്ന ചിത്രങ്ങളും വൈഫൈ ബ്ലൂടൂത്ത് സൗകര്യങ്ങളോടു കൂടിയ എൽ സി ഡി ടി വി അടങ്ങിയ ഡിജിറ്റൽ സൗകര്യങ്ങൾ, ആധുനിക ഇരിപ്പിടങ്ങൾ തുടങ്ങി ഏറെ വൈവിധ്യം ഉള്ള സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പിങ്കി ശ്രീധർ…

Read More

ധനകാര്യ വകുപ്പ് മന്ത്രി പഠിച്ച കലഞ്ഞൂര്‍ എല്‍ പി സ്കൂളിന്‍റെ അവസ്ഥ ഇന്ന് ഇങ്ങനെയാണ്

  സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രികെ എന്‍ ബാലഗോപാല്‍  പഠിച്ച കലഞ്ഞൂരിലെ എല്‍ പി സ്കൂള്‍ ആണ് ഇത് . ധനകാര്യ വകുപ്പ് മന്ത്രിയുടെ വോട്ട് ഉള്ള ബൂത്തും ഇതാണ് . ഈ സ്കൂളിന്‍റെ ഇന്നത്തെ അവസ്ഥ ഇങ്ങനെ ആണ് . കോന്നി വാര്‍ത്ത ഡോട്ട് കോം ചീഫ് റിപ്പോര്‍ട്ടര്‍ കൈലാസ് എഴുതുന്നു  കോന്നി വാര്‍ത്ത ഡോട്ട് കോം : 1913- 14 ൽ നമ്മുടെ പൂർവ്വികരുടെ ശ്രമഫലമായി കലഞ്ഞൂരിലുണ്ടായ ഒരേയൊരു സർക്കാർ സ്ക്കൂളാണ് ഗവ എൽ പി എസ്.1964 വരെ അതു നിലനിന്നത് ഇപ്പോൾ ഹൈസ്കൂൾ നിൽക്കുന്ന സ്ഥലത്ത് . അരനൂറ്റാണ്ടുവരെ അവിടെ പ്രവർത്തിച്ച ആ സ്ക്കൂളിൽ പഠിച്ചവർ നമുക്കിടയിലുണ്ട്.അപ്പോഴനുവദിക്കപ്പെട്ട അഥവാ യു പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കൂളിന് ക്ലാസ്സ് മുറികൾ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാലാണ് താല്ക്കാലികമായി എൽ പി യെ ആൽത്തറയുടെ സമീപത്തുള്ള കരയോഗക്കെട്ടിടത്തിലേക്ക്…

Read More