konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവാസാന തീയതി സെപ്റ്റംബര്‍ 10 പകല്‍ മൂന്നുവരെ. വിലാസം : സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി. ഫോണ്‍ : 0468 2344801.
Read Moreടാഗ്: keralla news
വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടത്തുന്നത് കൃത്യമായ ഇടപെടല്‍ : മന്ത്രി വീണാ ജോര്‍ജ്
konnivartha.com: പൊതുവിപണിയില്‍ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കൃത്യമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുവിതരണ വകുപ്പും സിവില്‍ സപ്ലൈസ് കോര്‍പറേഷനും ചേര്‍ന്ന് ഒരുക്കിയ ജില്ലാ ഓണം ഫെയര്‍ പത്തനംതിട്ട മാക്കാംകുന്ന് താഴെതെക്കേതില്‍ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവശ്യസാധനങ്ങള്‍ ന്യായവിലയില്‍ സപ്ലൈകോ വഴി ലഭ്യമാക്കുന്നു. സംസ്ഥാനത്ത് സപ്ലൈകോയില്‍ ജൂലൈ മാസം 168 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായി. 60 കോടി രൂപയുടെ സബ്‌സിഡി ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. 32 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയുടെ വില്‍പനശാലകളെ ആശ്രയിച്ചു. വിഷരഹിത പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുകയും മായമില്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ 10000 ലിറ്ററോളം മായം കലര്‍ന്ന വെളിച്ചെണ്ണ പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്ളാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു. ജില്ലാ സപ്ലൈ…
Read Moreമൃഗചികിത്സ വീട്ടുമുറ്റത്ത്:കോന്നി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു
konnivartha.com: മൃഗസംരക്ഷണ വകുപ്പിന്‍റെ മൃഗചികിത്സക്ക് വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്നതിന് മൊബൈൽ വെറ്റിനറി യൂണിറ്റ് സംവിധാനം കോന്നി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു .വൈകിട്ട് 4 മണി മുതൽ രാത്രി 12 മണി വരെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് . കോന്നി ബ്ലോക്കിന്റെ കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലും മൊബൈൽ വെറ്റിനറി യൂണിറ്റിന്‍റെ സേവനം ലഭിക്കും . ഒരു ഡോക്ടറും ( വെറ്റിനറി സർജൻ ) ജീവനക്കാരും മരുന്നും ഉള്‍പ്പെടെ ഉള്ള സേവനം ലഭ്യമാണ് . 24 മണിക്കൂറും പ്രവൃത്തിക്കുന്ന ടോൾ ഫ്രീ നമ്പർ 1962 ലൂടെ മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ സേവനം കർഷകരുടെ വീട്ടുപടിക്കൽ എത്തും .കർഷകർക്ക് ഈ സേവനം പരമാവധി പ്രയോജനപ്പെടുത്താം
Read More