കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി

  പദ്ധതി എച്ച്.എം.ടി യിൽ നിന്ന് ഏറ്റെടുക്കുന്ന 27 ഏക്കർ ഭൂമിയിൽ; പ്രാരംഭ നടപടികൾക്ക് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി   ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. എച്ച്. എം.ടി യുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.   2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാർഷികയോഗത്തിൻ്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിൻ്റെ ഭാഗമായി നിയമവകുപ്പ് മന്ത്രി പി. രാജീവിന്റെയും ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരുടേയും നേതൃത്വത്തില്‍ കളമശ്ശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയത്.   കേരള ഹൈക്കോടതി…

Read More

എറണാകുളം ജില്ലയുടെ പുതിയ കലക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു

  konnivartha.com: പാലക്കാട് ജില്ലാ കലക്ടറായിരുന്ന ജി. പ്രിയങ്ക എറണാകുളം ജില്ലാ ഭരണ മേധാവിയായി ചുമതലയേറ്റു . എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി) മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും നൽകി.ഇതോടെ ആണ് എറണാകുളം ജില്ലയില്‍ കലക്ടറുടെ ഒഴിവു വന്നത് . 2017 ബാച്ച് ഓഫീസറായ പ്രിയങ്ക 2025 ഫെബ്രുവരിയിലാണ് പാലക്കാട് കലക്ടറായി ചുമതലയേറ്റത്. മുൻകൈയെടുത്തുള്ള സമീപനത്തിന് പേരുകേട്ട പ്രിയങ്ക സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, കോഴിക്കോട് സബ് കലക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.2017 ഐഎഎസ് ബാച്ചിലുള്ള പ്രിയങ്ക കർണാടക സ്വദേശിയാണ്‌. എറണാകുളം ജില്ലയുടെ ഭാരിച്ച ഉത്തരവാദിത്തം ആണ് പ്രിയങ്കയില്‍ ഇനി ഉള്ളത് . വിവിധ രംഗങ്ങളിൽ കേരളത്തിന്റെ വികസനത്തിൽ ചാലകശക്തിയാണ് എറണാകുളം ജില്ല എന്നും അതോടൊപ്പം കാർഷിക, മലയോര…

Read More

കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

  konnivartha.com: ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് മുങ്ങൽ വിദഗ്ധർ കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി.   അംഗനവാടിയിൽ നിന്ന് അമ്മ വിളിച്ചുകൊണ്ടുവരുന്നതിനിടെ കാണാതായ കല്യാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ 2.20 തോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ആലുവയിൽ നിന്നുള്ള ആറംഗ യു.കെ സ്കൂബ സംഘം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.   കുട്ടിയുടെ മൃതദേഹം ആംബുലൻസിൽ സംഭവ സ്ഥലത്തിൽ നിന്ന് കൊണ്ടുപോയി. കുട്ടിയെ ഉപേക്ഷിച്ചതാണെന്നതടക്കമുള്ള പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ തുടക്കത്തിൽ നൽകിയിരുന്നത്. അമ്മയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന സൂചനയാണ് ബന്ധുക്കളും നൽകുന്നത്. മൂഴിക്കുളം പാലത്തിന് മധ്യ ഭാഗത്ത് വച്ച് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് അമ്മ പൊലീസിനോട് വിശദമായ ചോദ്യം ചെയ്യലിൽ പ്രതികരിച്ചത്.  …

Read More

കോന്നി “എസ്സ് സിനിമാസ്സില്‍” അല്ലെങ്കില്‍ ശാന്തിയില്‍ മീനിന് എന്താ കാര്യം

  അഗ്നി ദേവന്‍  @ ന്യൂസ് ഡെസ്ക്ക് കോന്നി വാര്‍ത്ത ഡോട്ട് കോം “ കോന്നി വാര്‍ത്ത ഡോട്ട് കോം : കടലും മീനും വലയും വള്ളവും മുക്കുവരും തമ്മില്‍ സിനിമയില്‍ ഇണപിരിയാ ബന്ധം ഉണ്ട് .അത്തരം നൂറുകണക്കിനു സിനിമകള്‍ നാം കണ്ടു . എന്നാല്‍ കോന്നി എസ്സ് സിനിമാസ്സ് എന്ന പഴയ ശാന്തി സിനിമാ കൊട്ടകയും മീനും തമ്മില്‍ ബന്ധം സ്ഥാപിക്കാന്‍ പോകുന്നു . പഴയ ശാന്തി കൊട്ടക കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് വാടകയ്ക്ക് എടുത്ത്  മുഖം മിനുക്കി എസ്സ് സിനിമാസ് എന്ന പേരില്‍ ആധുനിക രീതിയില്‍ പുതുക്കി പണിതിട്ടു ഒരു വര്‍ഷം കഴിഞ്ഞു . റിലീസ് സിനിമകള്‍ അങ്ങനെ കോന്നിയില്‍ ലഭിച്ചു കൊണ്ടിരിക്കെ പിന്നീട് റിലീസ് സിനിമകള്‍ കോന്നി എസ്സ് സിനിമാസ്സില്‍ നല്‍കാന്‍ വിതരണ കമ്പനി മടിച്ചു .സമീപത്ത് പത്തനംതിട്ടയില്‍ മറ്റ് സിനിമാ ശാലയില്‍…

Read More

കൊച്ചിയില്‍ മൊ​ബൈ​ലി​നും നി​യ​ന്ത്ര​ണം

  കൊ​ച്ചി: മ​ദ്യ​പി​ച്ച് മെ​ട്രോ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തു​ന്ന​വ​ർ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ പി​ടി​യി​ലാ​കും. ഇ​വ​ർ​ക്കെ​തി​രെ പി​ഴ​യും ത​ട​വും അ​ട​ക്ക​മു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ പ​രി​ശോ​ധ​ന​യി​ലോ സ​ഹ​യാ​ത്രി​ക​രു​ടെ പ​രാ​തി​യി​ലോ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് 500 രൂ​പ പി​ഴ​യും ആ​റു മാ​സം വ​രെ ത​ട​വും അ​ട​ക്ക​മു​ള്ള ശി​ക്ഷ​ക​ളാ​ണ് ല​ഭി​ക്കു​ക. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും കു​പ്പി​യി​ല​ട​ച്ച പാ​നീ​യ​ങ്ങ​ളും മ​റ്റും മെ​ട്രോ​യി​ൽ ക​യ​റ്റു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ങ്കി​ലും അ​വ ട്രെ​യി​നി​ന​ക​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു അ​നു​മ​തി ഇ​ല്ല. മ​ദ്യ​പാ​നം കൂ​ടാ​തെ പു​ക​വ​ലി​യും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ച്ച​ത്തി​ൽ വ​ച്ച് പാ​ട്ടു കേ​ൾ​ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും അ​നു​വ​ദ​നീ​യ​മ​ല്ല. ട്രെ​യി​ന​ക​ത്ത് ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല സ്റ്റേ​ഷ​ന​ക​ത്തും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ക​ഴി​ക്കു​ന്ന​ത് അ​നു​വ​ദ​നീ​യ​ല്ല. റെ​യി​ൽ​വെ നി​യ​മ​ത്തി​നു സ​മാ​ന​മാ​യ നി​യ​മം ത​ന്നെ​യാ​ണ് മെ​ട്രോ ട്രെ​യി​നി​ലും സ്വീ​ക​രി​ക്കു​ക. 2002ൽ ​ഡ​ൽ​ഹി മെ​ട്രോ​യ്ക്കാ​യി രൂ​പ​പ്പെ​ടു​ത്തി​യ നി​യ​മം 2009ൽ ​രാ​ജ്യ​ത്തെ മെ​ട്രോ നി​യ​മ​മാ​യി വി​പു​ലീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. –

Read More