ഓണാട്ടുകര എള്ള് കൃഷി:സര്‍ക്കാരിന്‍റെ അനാസ്ഥമൂലം കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെട്ടില്ല

  NMEO–OS പദ്ധതിയിൽ ഉൾപ്പെടാതെ പോയത് സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ച — കൊടിക്കുന്നിൽ സുരേഷ് എം.പി. konnivartha.com; കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന National Mission on Edible Oils – Oilseeds (NMEO–OS) പദ്ധതിയിൽ ഓണാട്ടുകര എള്ള് (Onattukara Sesamum) ഉൾപ്പെടാതെ പോയത് സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എംപിക്ക് അയച്ച മറുപടി കത്തിൽ വ്യക്തമാക്കുന്നത്, NMEO–OS പദ്ധതി 2024 ഒക്ടോബർ 3-നാണ് അംഗീകരിച്ചത്. എന്നാൽ കേരള സർക്കാർ ഇതുവരെ ഈ പദ്ധതിയിൽ പങ്കെടുക്കാനായി പ്രമേയം സമർപ്പിച്ചിട്ടില്ല. അതിനാൽ കേരളത്തിലെ കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ്. എണ്ണക്കുരു ഉൽപ്പാദനം വർദ്ധിപ്പിക്കുകയും രാജ്യത്തെ ഭക്ഷ്യഎണ്ണ മേഖലയെ സ്വയംപര്യാപ്തമാക്കുകയുമാണ് NMEO–OS പദ്ധതിയുടെ ലക്ഷ്യം. റാപ്പ്‌സീഡ്, മസ്റ്റർഡ്, ഗ്രൗണ്ട്നട്ട്, സോയാബീൻ, സൺഫ്ലവർ,…

Read More

ചങ്ങനാശ്ശേരിയിൽ മൂന്ന് പ്രത്യേക ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചു – കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com; യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ മൂന്ന് പ്രത്യേക ട്രെയിനുകൾക്ക് ദക്ഷിണ റെയിൽവേ അധിക സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ (CGY) താഴെപ്പറയുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു: konnivartha.com; തിരുവനന്തപുരത്ത് നിന്നും പ്രശാന്തിനിലയത്തേക്കുള്ള (TVCN–SSPN–TVCN) ബൈവീക്ലി സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 19 (ex TVCN) & 20 (ex SSPN) മുതൽ. ചെന്നൈ–കൊല്ലം (MS–QLN–MS) ശബരിമല സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 14 (ex MS) & 15 (ex QLN) മുതൽ. ചെന്നൈ–കൊല്ലം (MAS–QLN–MAS) ശബരിമല സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 19 (ex MAS) & 20 (ex QLN) മുതൽ. യാത്രക്കാരുടെ സൗകര്യത്തിനും ശബരിമല തീർത്ഥാടകരുടെ ഗതാഗത ആവശ്യങ്ങൾക്കും അനുസൃതമായാണ് ഈ തീരുമാനം ദക്ഷിണ റെയിൽവേ…

Read More

ആദ്യഘട്ട ശബരിമല സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു : കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com; ശബരിമല തീർത്ഥാടന സീസണിലെ തീർത്ഥാടകരുടെ ഗതാഗതസൗകര്യം ഉറപ്പാക്കുന്നതിനായി ദക്ഷിണ റെയിൽവേ ആദ്യഘട്ട ശബരിമല സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ആദ്യഘട്ടത്തിൽ ഇരുവശത്തോട്ടുമായി 100 സർവീസുകളാണ് ഉണ്ടായിരിക്കുന്നത്. ചെന്നൈ എഗ്മോർ – കൊല്ലം റൂട്ടിലും ഡോ. എം.ജി.ആർ. ചെന്നൈ റൂട്ടിലുമായി ആകെ അഞ്ച് ആഴ്ചതോറുമുള്ള സ്പെഷ്യൽ ട്രെയിനുകൾ ശബരിമല തീർത്ഥാടന കാലയളവിൽ സർവീസ് നടത്തും. ട്രെയിനുകളുടെ വിശദാംശങ്ങൾ: നമ്പർ 06111/06112 – ചെന്നൈ എഗ്മോർ – കൊല്ലം – ചെന്നൈ എഗ്മോർ സ്പെഷ്യൽ എക്സ്പ്രസ് പുറപ്പെടുന്നത്: വെള്ളിയാഴ്ചകളിൽ രാത്രി 23.55 ന് ചെന്നൈ എഗ്മോറിൽ നിന്ന് (14 നവംബർ 2025 മുതൽ 16 ജനുവരി 2026 വരെ) തിരിച്ചുപോകുന്നത്: ശനിയാഴ്ചകളിൽ രാത്രി 19.35 ന് കൊല്ലത്തിൽ നിന്ന് (15 നവംബർ 2025 മുതൽ 17 ജനുവരി 2026 വരെ). ട്രെയിൻ നമ്പർ…

Read More

സജി ചെറിയാന്റെ പ്രസ്താവന വിവരക്കേടും തരംതാഴ്ന്നതും : കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com: ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും ജനപ്രിയനായകനുമായ ഉമ്മൻചാണ്ടിയെ അനാവശ്യമായി പഴിചാരിയ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിവരക്കേടും തരംതാഴ്ന്നതുമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും എം.പി.യുമായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ശബരിമലയിൽ നടന്ന സ്വർണ്ണ മോഷണം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് നടന്നതെന്നത് വ്യക്തമായ തെളിവുകളോടെ പുറത്തുവന്നിരിക്കെ, സ്വന്തം സർക്കാരിന്റെയും പാർട്ടിയുടെയും പിടിപ്പുകേട് മറയ്ക്കാനാണ് മന്ത്രി ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ നടത്തുന്നതെന്ന് എം.പി. ആരോപിച്ചു. ജനങ്ങളുടെ വിശ്വാസത്തെയും ഭക്തിയെയും സംബന്ധിച്ച വിഷയത്തിൽ പോലും രാഷ്ട്രീയ നേട്ടം കണ്ടെത്താൻ ശ്രമിക്കുന്നതാണ് സിപിഎമ്മിന്റെ ശൈലി. ഭരണപരമായ വീഴ്ചകൾ മറച്ചുവെക്കാൻ കോൺഗ്രസിനെയും ഉമ്മൻചാണ്ടിയെയും ലക്ഷ്യംവച്ചുള്ള പ്രസ്താവനകൾ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്ന് എം.പി. വ്യക്തമാക്കി.

Read More

പിറവന്തൂർ റബ്ബർ പാർക്ക് : ആദ്യ സംരംഭം ജനുവരിയിൽ യാഥാർത്ഥ്യമാകും : കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com: പത്തനാപുരം പിറവന്തൂരിലെ റബ്ബർ പാർക്കിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി എംപി. റബ്ബർ വ്യവസായത്തിന് പുതുജീവൻ നൽകുന്ന തരത്തിലാണ് പദ്ധതിയുടെ പുരോഗതി. ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയ 20 പ്ലോട്ടുകളിൽ ഇതിനകം അഞ്ചു പ്ലോട്ടുകളുടെ അലോക്കേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. റബ്ബർ പാർക്കിൽ ആരംഭിക്കുന്ന ആദ്യ സംരംഭമായ പ്ലൈവുഡ് ഫാക്ടറിയുടെ നിർമ്മാണം 85% ത്തിലധികം പൂർത്തിയായിരിക്കുകയാണ്. ഇപ്പോൾ ഫാക്ടറിയിൽ മെഷീനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിർമ്മാണവും ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങളും പൂർത്തിയാക്കി അടുത്ത ജനുവരിയോടെ ഫാക്ടറി പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. രണ്ടാമതായി പ്രവർത്തനം ആരംഭിക്കുന്ന മറ്റൊരു പ്ലൈവുഡ് ഫാക്ടറിയുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. ഇതിനൊപ്പം മറ്റ് നിരവധി വ്യവസായ സംരംഭങ്ങളെ പാർക്കിലേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. എന്നാൽ നിലവിലെ വൈദ്യുതി പ്രതിസന്ധി വലിയ വെല്ലുവിളിയാണ്. റബ്ബർ പാർക്കിന്റെ ആവശ്യങ്ങൾക്കായി പ്രത്യേക സബ്സ്റ്റേഷൻ…

Read More

വനിതാ ഹോസ്റ്റൽ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി

പത്തനാപുരം ബ്ലോക്കിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വനിതാ ഹോസ്റ്റൽ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. പത്തനാപുരം :പ്രധാനമന്ത്രി ജൻവികാസ് കാര്യകർത്താ പദ്ധതിയിൽ ഉൾപ്പെടുത്തി ₹2.5 കോടി രൂപ ചിലവിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പത്തനാപുരം ബ്ലോക്കിൽ നിർമ്മിച്ച വനിതാ ഹോസ്റ്റലിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. 2018-19 സാമ്പത്തിക വർഷത്തിൽ എംപിയുടെ ഇടപെടലിലൂടെ അനുവദിച്ചിരുന്ന പദ്ധതി, നടപ്പിലാക്കുന്നതിലെ വിവിധ സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങൾ മൂലം വർഷങ്ങളോളം വൈകിപ്പോയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് എംപി നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ ഫലമായി, ജില്ലാ പ്ലാനിങ് ഓഫീസിന്റെ മേൽനോട്ടത്തിൽ നിർമാണം വിജയകരമായി പൂർത്തിയാക്കി. മൂന്ന് നിലകളിൽ ഒരുക്കിയിരിക്കുന്ന ഹോസ്റ്റലിൽ 50 കിടക്കകൾക്കുള്ള സൗകര്യമാണ് ക്രമീകരിച്ചിട്ടുള്ളത്. ജോലിചെയ്യുന്ന വനിതകൾക്ക് സൗകര്യമാണ് സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യം നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. “വനിതകളുടെ തൊഴിൽ അവസരങ്ങൾ…

Read More

തിരുവനന്തപുരം-ഡല്‍ഹി വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി

  konnivartha.com: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി.റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്‌. കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ തുടങ്ങിയ കേരളത്തിലെ എം.പിമാരും വിമാനത്തിലുണ്ടായിരുന്നു .തിരുനെൽവേലി എംപി റോബർട്ട് ബ്രൂസും വിമാനത്തിൽ ഉണ്ടായിരുന്നു.  വിമാനത്തിൽ ആകെ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്.യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് കേരള എം പിമാര്‍ പ്രതികരിച്ചു   എയര്‍ ഇന്ത്യയുടെ എഐ 2455 വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത് .വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഒരു മണിക്കൂര്‍ പറന്ന ശേഷം സാങ്കേതിക തകരാര്‍ കണ്ടെത്തി.തുടര്‍ന്ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഡല്‍ഹിയിലെത്തിച്ചു .യാത്രക്കാരെല്ലാം സുരക്ഷിതരാണ് .യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.ഔദ്യോഗികമായി അന്വേഷണമാവശ്യപ്പെട്ട് പരാതിനൽകുമെന്ന് കെ.സി.…

Read More

കൊല്ലം – എറണാകുളം സ്പെഷ്യൽ മെമു തിങ്കൾ ( 07/10/2024 )മുതൽ സർവീസ്‌ ആരംഭിക്കും

  konnivartha.com: യാത്രാക്ലേശം പരിഹരിക്കാന്‍ മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷ് റെയില്‍വെ മന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് കോട്ടയം വഴി ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച കൊല്ലം -എറണാകുളം അൺ റിസർവ്ഡ് സ്പെഷ്യൽ മെമു തിങ്കൾ മുതൽ സർവീസ്‌ ആരംഭിക്കും.രാവിലെ 5.55ന്‌ കൊല്ലം സ്റ്റേഷനിൽനിന്ന്‌ യാത്ര തിരിച്ച്‌ 9.35ന്‌ എറണാകുളം ജങ്ഷനിൽ എത്തിച്ചേരും. തിരികെ 9.50ന്‌ എറണാകുളം സ്റ്റേഷനിൽനിന്ന് പുറപ്പെട്ട്‌ പകൽ 1.30ന്‌ കൊല്ലം സ്റ്റേഷനിൽ എത്തും. ശനിയും ഞായറും ഒഴികെ സർവീസ്‌ ഉണ്ടാകും. പുതുക്കിയ സമയക്രമം കൊല്ലം – എറണാകുളം konnivartha.com: കൊല്ലം രാവിലെ 5.15 (പുറപ്പെടുന്നത്‌), പെരിനാട്‌ 6.23, മൺറോതുരുത്ത്‌ 6.31, ശാസ്‌താംകോട്ട 6.40, കരുനാഗപ്പള്ളി 6.51, കായംകുളം 7.06, മാവേലിക്കര 7.14, ചെങ്ങന്നൂർ 7.26, തിരുവല്ല 7.35, ചങ്ങനാശേരി 7.44, കോട്ടയം 8.06, ഏറ്റുമാനൂർ 8.17, കുറുപ്പുന്തറ 8.26, വൈക്കം റോഡ്‌ 8.35,…

Read More