കോന്നി വാർത്ത ഡോട്ട് കോം : കാട്ടാന വനപാലികയെ ആക്രമിച്ചു.നടുവത്ത് മൂഴി വനത്തിലെ ആദിച്ചന്‍ പാറയില്‍ ആണ് സംഭവം . കോന്നി അരുവാപ്പുലം കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരിക്കേറ്റത്. ആദിച്ചൻ പാറവനത്തിലെ പെട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ സിന്ധുവിനെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും കൂടുതൽ പരിശോധനകൾക്കായി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഓഫിസർ ഡി വിനോദിനും പരിക്കേറ്റിട്ടുണ്ട്. വിനോദിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഉള്ള ആദിച്ചന്‍ പാറ മേഖലയില്‍ ബീറ്റ് ഡ്യൂട്ടിയ്ക്ക് ഇടയിലാണ് സിന്ധുവിനെ കാട്ടാന ആക്രമിച്ചത് . സിന്ധുവിന്‍റെ വാരിയെല്ലുകള്‍ക്ക് പരിക്ക് ഉണ്ട് .കൊക്കാത്തോട്ടില്‍ കഴിഞ്ഞിടെ ഒരാളെ കാട്ടാന ചവിട്ടി കൊന്നിരുന്നു . ചിത്രം : സജിന്‍ ഫ്രെണ്ട്സ് സ്റ്റുഡിയോ കോന്നി
Read Moreടാഗ്: kokkathodu
കത്തുന്ന വേനലിലും ഹരിതാഭമായ കുളിരേകാന്‍ കൊക്കാത്തോട് കറ്റിക്കുഴി
എഴുത്ത് : അഗ്നി /കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ് ചിത്രം /വീഡിയോ : ഷൈൻ തെക്കിനേത്ത് കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ് (C ) :കോന്നിയുടെ വനാന്തര ഗ്രാമം .ഇത് കൊക്കാത്തോട് . ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ ഏര്‍പ്പെട്ട പട്ടാളക്കാര്‍ക്ക് കൃഷി ചെയ്തു ജീവിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നല്‍കിയ സ്വപ്ന ഭൂമിക . ഇവിടെ തലപ്പൊക്കത്തില്‍ സഞ്ചാരികളെ മാടി വിളിക്കുന്ന കാട്ടാത്തി പാറയെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും പിന്നേയും കുറെ ദൂരം പിന്നിട്ടാല്‍ അതിമനോഹരമായ വേറെയും ദൃശ്യം കാണാം . അതില്‍ ഒന്നാണ് ഇന്ന് “കോന്നി വാര്‍ത്ത ട്രാവലോഗിലൂടെ പരിചയപ്പെടുത്തുന്നത് . കറ്റിക്കുഴി എന്ന് രേഖകളിലും “നൂലിട്ടാൻ”എന്ന് നാട്ടുകാരുടെ വായ് മൊഴിയിലും ഉള്ള കറ്റിക്കുഴിത്തോട് . കടുത്ത വേനലിലും ഔഷധ ഗുണം ഉള്ള നീരുറവയുടെ അണയാ പ്രവാഹം . വനത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഈ…
Read Moreജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ
ജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ : നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ ഹൃദയാലു നാടിന്‍റെ ഓരോ മുക്കിലും മൂലയിലും റഷീദ് മുളന്തറ എന്ന നാമം ജന ഹൃദയത്തില്‍ എഴുതി സ്ഥാനം പിടിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സ്നേഹ ബന്ധങ്ങള്‍ക്ക് ഇന്നും പത്തര മാറ്റ് . അറിഞ്ഞു സഹായിക്കുന്നവര്‍ആരാണോ അവരാണ് ദൈവത്തിന്‍റെ പ്രതി പുരുഷന്‍മാര്‍ .ഇവിടെ റഷീദ് മുളന്തറ ജനകീയനാകുവാനും കാരണം മറ്റൊന്നുമല്ല . ജീവകാരുണ്യ പ്രവര്‍ത്തികള്‍ ജീവിത തപസ്യയാക്കിയ നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ ഹൃദയാലു . ഇന്ന് റഷീദ് മുളന്തറ അതുമ്പുംകുളം ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാര്‍ഥിയായതിന് പിന്നിലും ഈ ജീവകാരുണ്യ പ്രവര്‍ത്തികളാണ് . നാടിന്‍റെ ഏത് ആവശ്യങ്ങള്‍ക്കും ദേശ വാസികള്‍ക്ക് ഒപ്പം എന്നും മുന്നില്‍ നിന്നു നയിക്കുന്ന റഷീദ് മുളന്തറ രാജ്യ സേവനത്തില്‍ എത്തപ്പെട്ടതും യാദൃച്ഛികം അല്ല . നാടിനെയും നാട്ടാരെയും അകമഴിഞ്ഞു സ്നേഹിക്കുകയും തന്നാല്‍ കഴിയുന്ന സഹായം പ്രതിഫലേഛയില്ലാതെ…
Read Moreവീടും വസ്തുവും ഉടന്‍ വില്‍പ്പനയ്ക്ക്
കോന്നി കൊക്കാത്തോട് നെല്ലിക്കാപ്പാറ കറ്റിക്കുഴി റോഡ് അരുകില്‍ 35 സെന്‍റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക് (രണ്ടു ബെഡ് റൂം , ഒരു ഹാൾ, സിറ്റൗട്ട് രണ്ടു ബാത്ത് റൂം , അടിയിൽ മൂന്നു മുറി കട ഉണ്ട് ) താല്‍പര്യം ഉള്ളവര്‍ ബന്ധപ്പെടുക ഫോൺ :9526707640 , 9562716131 ( വാട്സ്ആപ്പ്)
Read More