കോന്നി ബ്ലോക്ക് ഇളകൊള്ളൂര്‍ : ജോളി ഡാനിയൽ (യു ഡി എഫ് )വിജയിച്ചു

  konnivartha.com: സംസ്ഥാനത്തെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം . 31 വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം : കോന്നി ബ്ലോക്ക് ഇളകൊള്ളൂര്‍ : ജോളി ഡാനിയൽ (യു ഡി എഫ് )വിജയിച്ചു. Party Candidate Code Candidate Name Status Total konnivartha.com: INC 2 ജോളി ഡാനിയൽ won 2787(1309 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു) CPI(M) 1 ജലജ പ്രകാശ് 1478 BJP 3 മീന എം നായർ 1020    

Read More

ഇളകൊള്ളൂർ ഉപതെരഞ്ഞെടുപ്പ് : ജോളി ഡാനിയേൽ യു ഡി എഫ് സ്ഥാനാർത്ഥി

  konnivartha.com:  കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജോളി ഡാനിയേൽ വലിയപറമ്പിലിനെ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ പ്രഖ്യാപിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ 13 -ാം വാര്‍ഡ് (ഇളകൊള്ളൂര്‍), പന്തളം ബ്ലോക്ക് പഞ്ചായത്തിലെ 12-ാം വാര്‍ഡ് (വല്ലന), നിരണം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് (കിഴക്കുംമുറി), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (ഇരുമ്പുകുഴി), അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് (പുളിഞ്ചാണി) എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.നാമനിർദേശ പത്രിക സമര്‍പ്പണം  നവംബർ 22 ന് നടക്കും . സൂക്ഷ്മ പരിശോധന നവംബർ 23 ന് ആണ് . പത്രിക പിൻവലിക്കാനുള്ള അവസാന തീയതിനവംബർ 25. വോട്ടെടുപ്പ്ഡിസംബർ 10 നും വോട്ടെണ്ണൽ ഡിസംബർ 11 നും നടക്കും

Read More

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു ഡി എഫ് തിരിച്ചു പിടിച്ചു: എം.വി അമ്പിളിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു

  konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു .കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം UDF തിരിച്ചു പിടിച്ചു . കോന്നി ഡി.എഫ്.ഒ. ആയുഷ്‌കുമാർ കോറിയായിരുന്നു റിട്ടേണിങ്‌ ഓഫീസർ.   13 അംഗ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ കൂറുമാറി പ്രസിഡന്റായ ജിജി സജിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 6 വർഷത്തേക്ക് അയോഗ്യയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ വന്ന ഒഴിവ് നികത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തേ തുടർന്ന് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഇരു കക്ഷികൾക്കും 6 അംഗങ്ങളുടെ വോട്ടുകൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വരണാധികാരിയായ കോന്നി ഡി എഫ് ഒ മത്സരിച്ച എം.വി അമ്പിളി, തുളസീമണിയമ്മ എന്നിവരുടെ പേരുകൾ കുറിയിടുകയായിരുന്നു. നറുക്കെടുപ്പിൽ ആദ്യം ലഭിച്ച പേരായ എം.വി അമ്പിളിയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. ഈ ഭരണ സമിതിയുടെ ആദ്യ 7 മാസം…

Read More

ഒരു സ്ഥലത്തിന് രണ്ട് പേരുകൾ :ഔദ്യോഗിക നാമം ഇളകൊള്ളൂർ തന്നെ : കിഴവള്ളൂര്‍ അല്ല

  konnivartha.com : കോന്നി മണ്ഡലത്തിലെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നില നിൽക്കുന്ന സ്ഥലനാമം ആണ് ഇളകൊള്ളൂർ. പലപ്പോഴും തെറ്റായ സ്ഥല നാമം ആണ് കത്തിടപാടുകളിൽ പോലും കടന്നു കൂടുന്നത്. ഇളകൊള്ളൂർ എന്ന സ്ഥല നാമത്തിൽ അറിയപ്പെടുന്ന ഈ ഗ്രാമ പ്രദേശം കിഴവള്ളൂർ എന്ന് ചില ബോർഡുകളിൽ പോലും തെറ്റായി പ്രചരിക്കുന്നു എങ്കിലും അധികാരികൾ നടപടി സ്വീകരിക്കുന്നില്ല. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉള്ളത് കിഴവളളൂർ അല്ലെന്നും ഇളകൊള്ളൂർ ആണെന്നും അധികാരികൾക്ക് അറിയാം എങ്കിലും കത്തിടപാടുകളിൽ പോലും കിഴവള്ളൂർ കടന്നു വന്നിട്ടുണ്ട്. ചില സ്ഥാപന ബോർഡുകളിൽ പോലും തെറ്റായ സ്ഥല നാമം ചേർത്തിട്ടുണ്ട്. ഇങ്ങനെ ഉള്ള ബോർഡുകൾ ആശയകുഴപ്പം സൃഷ്ടിക്കുന്നു എന്നും അഭിപ്രായം ഉണ്ട്. ഒരു പേര് മാത്രം നില നിർത്തണം എന്നാണ് ജനകീയ ആവശ്യം. ഇതിനായി ജില്ലാ കളക്ടർ ഇടപെടണം എന്നും ആവശ്യം ഉയർന്നു.

Read More

ബ്ലോക്ക് മെമ്പര്‍ ഇടപെട്ടു : മണ്ണീറയിലെ ബി എസ് എന്‍ എല്‍ കവറേജ് വിഷയത്തില്‍ പരിഹാരമാകുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : തണ്ണിത്തോട് പഞ്ചായത്തിൽ മണ്ണീറ ഉൾപ്പെടുന്ന പ്രദേശത്ത് ബി എസ് എന്‍ എല്‍ മൊബൈല്‍ ടവര്‍ കവറേജുമായി ബന്ധപ്പെട്ട പരാതിയ്ക്ക് പരിഹാരമാകുന്നു . കോന്നി അതുമ്പുംകുളം ബ്ലോക്ക് മെമ്പര്‍ പ്രവീണ്‍ പ്ലാവിളയില്‍ എം പി ആന്‍റോ ആന്‍റണിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരികയും എം പിയുടെ നിര്‍ദ്ദേശപ്രകാരം ബി എസ് എന്‍ എല്‍ ജി എം നേതൃത്വത്തില്‍ പ്രശ്ന പരിഹാരത്തിന് വേണ്ടി ശ്രമം തുടങ്ങി . മണ്ണീറ ഉള്‍പ്പെടുന്ന വനാന്തര ഗ്രാമത്തില്‍ മൊബൈല്‍ കവറേജ് കുറവായതിനാല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കൂടാതെ വൈദ്യുതി മുടങ്ങുന്ന സാഹചര്യങ്ങളിൽ ടവറിന്‍റെ പ്രവർത്തനവും നിലയ്ക്കുന്നു. ജനറേറ്റർ സംവിധാനം കൂടി ഉൾപ്പെടുത്തിയാൽ ഈ വിഷയത്തിന് പരിഹാരമാകും എന്ന് ബ്ലോക്ക് മെമ്പര്‍ ചൂണ്ടി കാണിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പരിഹാരമാകുമെന്ന് ബി എസ് എന്‍ എല്‍…

Read More