കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി

  konnivartha.com: പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. ഇളകൊള്ളൂർ ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ജിജി, എൽഡിഎഫ് പാളയത്തിലേക്ക് മാറിയിരുന്നു. പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. ഇതിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. ഇതോടെ ബ്ലോക്ക് പഞ്ചായത്തിൽ കക്ഷി നില ഇരുവശത്തും ആറായി. എൽഡിഎഫിനും യുഡിഎഫിനും തുല്യസീറ്റായ സാഹചര്യത്തിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ നറുക്കിട്ട് കണ്ടെത്തേണ്ട സാഹചര്യമായി.

Read More

ജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ

ജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ : നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ ഹൃദയാലു നാടിന്‍റെ ഓരോ മുക്കിലും മൂലയിലും റഷീദ് മുളന്തറ എന്ന നാമം ജന ഹൃദയത്തില്‍ എഴുതി സ്ഥാനം പിടിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സ്നേഹ ബന്ധങ്ങള്‍ക്ക് ഇന്നും പത്തര മാറ്റ് . അറിഞ്ഞു സഹായിക്കുന്നവര്‍ആരാണോ അവരാണ് ദൈവത്തിന്‍റെ പ്രതി പുരുഷന്‍മാര്‍ .ഇവിടെ റഷീദ് മുളന്തറ ജനകീയനാകുവാനും കാരണം മറ്റൊന്നുമല്ല . ജീവകാരുണ്യ പ്രവര്‍ത്തികള്‍ ജീവിത തപസ്യയാക്കിയ നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ ഹൃദയാലു . ഇന്ന് റഷീദ് മുളന്തറ അതുമ്പുംകുളം ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാര്‍ഥിയായതിന് പിന്നിലും ഈ ജീവകാരുണ്യ പ്രവര്‍ത്തികളാണ് . നാടിന്‍റെ ഏത് ആവശ്യങ്ങള്‍ക്കും ദേശ വാസികള്‍ക്ക് ഒപ്പം എന്നും മുന്നില്‍ നിന്നു നയിക്കുന്ന റഷീദ് മുളന്തറ രാജ്യ സേവനത്തില്‍ എത്തപ്പെട്ടതും യാദൃച്ഛികം അല്ല . നാടിനെയും നാട്ടാരെയും അകമഴിഞ്ഞു സ്നേഹിക്കുകയും തന്നാല്‍ കഴിയുന്ന സഹായം പ്രതിഫലേഛയില്ലാതെ…

Read More

വണ്‍ ..ടു… ത്രീ….കോന്നി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ നാല് മണിക്കൂറായി വൈദ്യുതി ഇല്ല

കോന്നി:കോന്നി താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ നാല് മണിക്കൂര്‍ ആയി വൈദ്യുതി ഇല്ല.ഇത് മൂലം അത്യാഹിത വിഭാഗം പോലും പ്രവര്‍ത്തിക്കുന്നത് ഇരുട്ടിലാണ്.അടിയന്തിര സാഹചര്യം ഉള്ള ഇവിടെ വൈദ്യുതി തടസപെട്ടിട്ടും അധികാരികളുടെ അനാസ്ഥ തുടരുന്നു.കിടത്തി ചികിത്സ ഉള്ള ഇവിടെ രോഗികള്‍ ഇരുട്ടില്‍ ഇരിക്കുന്നു.കുത്തിവെപ്പ് പോലും എടുക്കാന്‍ ജീവനക്കാര്‍ക്ക് കഴിയുന്നില്ല.മെഴുകുതിരിയും ,എമര്‍ജന്‍സി ലാമ്പും കത്തിച്ചു വെച്ചുകൊണ്ട് രോഗികളെ പരിചരിക്കേണ്ട അവസ്ഥയിലാണ്.തൊട്ടു അടുത്ത് തന്നെ കെ എസ് ഇ ബി യുടെ സെഷന്‍ ഓഫീസ്സ് ഉണ്ടെങ്കിലും കോന്നി താലൂക്ക് ആശുപത്രിയില്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.ആര് ആരോട് പരാതി പറയാന്‍ .വണ്‍ ..ടു… ത്രീ. എണ്ണിയാല്‍ വൈദ്യുതി വകുപ്പ് മന്ത്രി നേരിട്ട് ഇടപെടുമോ എന്നാണ് ഇപ്പോള്‍ അറിയേണ്ടത്

Read More