കോന്നി :തിരുവനന്തപുരം പൂജപ്പുര പ്രണവംആയുര്‍വേദ നാച്ചറോപതി റിസർച്ച് ഇൻ യോഗ ആശുപത്രിയുടെ നേത്വത്വത്തില്‍ തിങ്കള്‍( 8/7/2019) രാവിലെ മുതല്‍ കോന്നി മേഖലയിലെ ആവണി പ്പാറ , കാട്ടാത്തി ആദിവാസി ഊരുക്കളില്‍ സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പു നടത്തുന്നു .ചികില്‍സയും മരുന്നും സൌജന്യമാണ് . കേരളത്തിലും പുറത്തും നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിക്കഴിഞ്ഞു . ആയുര്‍വേദ ചികില്‍സാ രീതിയെ കുറിച്ച് ക്ലാസ് നയിക്കുന്ന ഡോ : ആതിര ഷിജിയാണ് നേത്വത്വം നല്‍കുന്നത് . ക്യാമ്പുമായി സഹകരിക്കാന്‍ താല്‍പര്യം ഉള്ള സന്നദ്ധ സംഘടനകള്‍ ബന്ധപ്പെടുക : ശാന്തിജന്‍ (ഫോണ്‍ : 9539828472)
Read Moreടാഗ്: konni c fr d
കോന്നി ഫുഡ് ടെക്നോളജി കോളേജില്‍ “രാഷ്ട്രീയം ചീഞ്ഞു” നാറുന്നു
ദക്ഷിണേന്ത്യയിലെ പ്രധാന ഫുഡ് ടെക്നോളജി കോളേജ് ആയ കോന്നി സി എഫ് ആര്‍ ഡി യില്‍ നിന്നും പ്രിന്‍സിപ്പല്‍ രാജി വെച്ചു .ഏറെ നാളായി ഈ കലാലയത്തില്‍ നടന്നു വരുന്ന വന്‍ അഴിമതി മറച്ചു വെയ്ക്കുവാനും പല കോ ഴ്സ്സുകള്‍ക്കും സര്‍വ്വകലാശാല യുടെ അംഗീകാരം ഇല്ലെന്നുള്ള വിദ്യാര്‍ത്ഥികളുടെ ആരോപണം ശെരി വെയ്ക്കുന്ന തരത്തില്‍ പ്രിന്‍സിപ്പല്‍ ഡോ:റീന റോസി നെല്‍സന്‍ രാജി വെച്ചു .പ്രിന്‍സിപ്പലിനെ പുറത്താക്കിയതായി നേരത്തെ കാമ്പസ്സില്‍ നിന്നുള്ള വാര്‍ത്ത ഉണ്ടായിരുന്നു .എന്നാല്‍ തന്നെ പുറത്താക്കുവാന്‍ നേരത്തെ മുതല്‍ ശ്രമം ഉണ്ടെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ കളികള്‍ ആണെന്നും പ്രിന്‍സിപ്പല്‍ ആരോപണം ഉയര്‍ത്തി .ചില അധ്യാപകര്‍ കുട്ടികളുടെ പണം ഉപയോഗിച്ച് വിദേശ യാത്രകള്‍ നടത്തുന്നു എന്ന പരാതിയും ,ഇവിടെ നടന്നു എന്ന് പറയുന്ന അഴിമതികളും വകുപ്പ് മന്ത്രിയുടെ ഓഫീസ് അന്വേഷിക്കുന്നുണ്ട് .സി എഫ് ആര്‍ ഡി കോളേജ്…
Read More