കോന്നിയിലും ഗവിയിലും പെരുന്തേനരുവിയിലും ബിയർ വൈൻ പാർലർ വരുന്നു

  konnivartha.com: 74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബിയർ– വൈൻ പാർലറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി.അനുമതി നല്‍കിയതില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി ഇക്കോ ടൂറിസം സെന്റർ– ആന സഫാരി ട്രെയ്നിങ് സെന്റർ, പെരുന്തേനരുവി, ഗവി എന്നിവ ഉള്‍പ്പെടുന്നു .ഇവ മൂന്നും അനേക ആയിരം സഞ്ചാരികള്‍ വരുന്ന സ്ഥലങ്ങള്‍ ആണ് . 74 ടൂറിസം കേന്ദ്രങ്ങളെ എക്സൈസ് വിജ്ഞാപനം ചെയ്തു .ഇതോടെ ഈ മേഖലയിലെ ക്ലാസിഫൈഡ് റസ്റ്ററന്റുകൾക്ക് ബിയർ–വൈൻ ലൈസൻസ് എടുക്കാം കഴിയും .നൂറ്റൻപതോളം കേന്ദ്രങ്ങൾ വിജ്ഞാപനം ചെയ്യുന്നതിനുള്ള പട്ടിക എക്സൈസ് വകുപ്പിന് മുന്നില്‍ ഉണ്ട് .ആദ്യ പടിയായി 74 ടൂറിസം കേന്ദ്രങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത് . തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കി . നിലവില്‍ ഇരുന്നൂറോളം ബീയർ– വൈൻ പാർലറുകൾ പ്രവര്‍ത്തിച്ചു വരുന്നു .അത് കൂടാതെ ആണ് 74 എണ്ണം കൂടി വരുന്നത് .…

Read More

സഹ്യന്‍റെ മക്കളുടെ ഇടത്താവളം : കോന്നി ആനക്കൂടിന് എൺപതാണ്ട് പഴക്കം

  KONNI VARTHA.COM : കരിവീരൻമാരേ വരുതിയിലാക്കാൻ സ്ഥാപിച്ച കോന്നി ആനക്കൂട് എൺപതാണ്ട് പഴക്കം. കോന്നി റേഞ്ച് ഓഫീസിനോട് ചേർന്ന് 1942 ലാണ് കോന്നി ആനക്കൂട് സ്ഥിര സംവിധാനത്തിൽ നിർമ്മിച്ചത്. ഒരേ സമയം ആറ് ആനകൾക്ക് ഇവിടെ നാട്ടാന പരിശീലനം നല്കാൻ കഴിയുംവിധം ആറ് കൂടുകളാണ് ഇവിടെയുള്ളത്. 1810-ൽ ആന പിടുത്തം തുടങ്ങി 1977 ൽ ആന പിടുത്തം നിർത്തലാക്കും വരെ നിരവധി കാട്ടാനകൾ കോന്നി ആനക്കൂട്ടിൽ എത്തി ചട്ടം പഠിച്ച് പുറത്തിറക്കിയിട്ടുണ്ട്. അവയിൽ പ്രധാന താപ്പാനകളായിരുന്നു അയ്യപ്പൻ, സോമൻ, രജ്ഞി, മോഹൻദാസ്, അങ്ങനെ നിരവധി കരിവീരൻമാർ വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയവരാണ്.ഇതിൽ അവേശേഷിക്കുന്ന സോമൻ മാത്രമാണ്. ഇപ്പോഴും ആനത്താവളം സജീവമാണെങ്കിലും കുട്ടിയാനകളാണ് ഏറെയും.നി​ര​വ​ധി ക​രി​വീ​ര​ൻ​മാ​ർ ഇ​വി​ടെ വി​ദ്യ അ​ഭ്യ​സി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​വ​രാ​ണ്. തൃ​ക്ക​ട​വൂ​ർ ശി​വ​രാ​ജു, മം​ഗ​ലാം​കു​ന്ന്​ ഗ​ണ​പ​തി, കി​ര​ങ്ങാ​ട്ട്​ കേ​ശ​വ​ൻ, കാ​ഞ്ഞി​ര​ങ്ങാ​ട്ട്​ ശേ​ഖ​ര​ൻ, മ​ല​യാ​ല​പ്പു​ഴ രാ​ജ​ൻ, കീ​ഴു​ട്ട്​ വി​ശ്വ​നാ​ഥ​ൻ…

Read More