കോന്നിജി എച്ച് എച്ച് എസ് :എസ് പി സി ഓണം ക്യാമ്പിന് തുടക്കമായി

  konnivartha.com: കോന്നി  ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ  എസ് പി സി യൂണിറ്റിൻ്റെ ഓണം ക്യാമ്പ് 27,28,29 തീയതികളിലായി നടത്തപ്പെടുന്നു.’ ശ്രാവണം 2025 ‘ എന്ന പേരിൽ നടത്തപ്പെടുന്ന ത്രിദിന ക്യാമ്പിന്‍റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം വി റ്റി അജോമോൻ നിർവഹിച്ചു. സ്കൂൾ പി ടി എ വൈസ് പ്രസിഡൻ്റ് പി ഇ സുരേഷ്കുമാർ അധ്യക്ഷനായ ചടങ്ങിൽ കോന്നി എസ് എച്ച് ഒ ബി രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ,സ്കൂൾ പ്രിൻസിപ്പാൾ ജി സന്തോഷ്, എസ് എം സി ചെയർമാൻ എസ് ബിജോയ്, സ്റ്റാഫ് സെക്രട്ടറി കെ പി നൗഷാദ്, ഡ്രിൽ ഇൻസ്ട്രക്ടർ അമൽ പി രഘു എന്നിവർ ആശംസ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എച്ച് ഫെബിൻ സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എസ് സുഭാഷ് നന്ദിയും പറഞ്ഞു. കോന്നി…

Read More

പ്ലസ് വൺ പ്രവേശനോത്സവം ഡോ. ജിതേഷ്ജി വേഗവരയിലൂടെ ഉദ്ഘാടനം ചെയ്തു

    konnivartha.com:  കോന്നി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം ‘വരവേൽപ്പ്-2025’ അതിവേഗചിത്രകാരനും ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി ജേതാവുമായ ഡോ. ജിതേഷ്ജി വേഗവര യിലൂടെ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് അഡ്വ : പേരൂർ സുനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വി. ടി. അജോമോൻ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, ഗ്രാമപഞ്ചായത്ത് അംഗം കെ. ജി. ഉദയകുമാർ, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ജി. സന്തോഷ്‌, ഹെഡ്‌മിസ്ട്രസ് എച്ച്. ഫെബിൻ, പി. ടി. എ. വൈസ് പ്രസിഡന്റ് പി. ഇ. സുരേഷ് കുമാർ, എസ്. എം. സി ചെയർമാൻ എസ്. ബിജോയ്‌, സ്റ്റാഫ് സെക്രട്ടറി ജിജി സാം മാത്യു എന്നിവർ പ്രസംഗിച്ചു. പ്ലസ് ടു വിന് ഫുൾ എ പ്ലസ് നേടിയ…

Read More