കോന്നി അരുവാപ്പുലം കല്ലേലിയില്‍ അച്ചന്‍ കോവില്‍ നദിയില്‍ വിഷം കലര്‍ത്തി മീന്‍ പിടിത്തം : അടിയന്തിര നടപടി സ്വീകരിക്കാന്‍ കോന്നി ഡി എഫ് ഒ റെയ്ഞ്ച് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി ( കോന്നി വാര്‍ത്ത ഡോട്ട് കോം ” വാര്‍ത്ത ഇംപാക്ട് ഫോളോ അപ്പ് ) കോന്നി : അച്ചന്‍ കോവില്‍ നദിയിലെഅരുവാപ്പുലം കല്ലേലി ഭാഗത്ത് വിഷം കലര്‍ത്തി ആറ്റുമീനുകളെ “വേട്ടയാടിയ” വാര്‍ത്ത പ്രാധാന്യത്തോടെ” കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്” ജനമധ്യത്തില്‍ എത്തിച്ചതോടെ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ കോന്നി ഡി എഫ് ഒ നടുവത്ത് മൂഴി റേഞ്ച് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡി എഫ് ഒ അറിയിച്ചു . കഴിഞ്ഞ ദിവസമാണ് കല്ലേലി ഭാഗത്ത് അച്ചന്‍ കോവില്‍ നദിയില്‍ തുരിശോ ,അമോണിയയോ കലര്‍ത്തി സാമൂഹിക വിരുദ്ധര്‍ മീനുകളെ കൊന്നത് . വലിയ മീനുകളെ ശേഖരിച്ചു…
Read More