konnivartha.com; കോന്നി മണ്ഡലത്തിലെ മുഴുവൻ കൈവശക്കാർക്കും പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലാൻഡ് റവന്യു ജോ. കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിയമ സഭയിൽ കോന്നി മണ്ഡലത്തിലെ കൈവശക്കാർക്ക് പട്ടയം ലഭ്യക്കുന്നത് സംബന്ധിച്ചു സഭയിൽ അവതരിപ്പിച്ച സബ് മിഷന് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോന്നിത്താഴം വില്ലേജിൽ തണ്ണിത്തോട് പഞ്ചായത്തിൽ (10-ാ വാർഡ്) ഉൾപ്പെട്ട എലിമുള്ളുംപ്ലാക്കൽ പ്രദേശവും, കോന്നി പഞ്ചായത്തിൽ (6-ാ ം വാർഡ്) ഉൾപ്പെട്ട ആവോലിക്കുഴി, ഞളളൂർ പ്രദേശങ്ങളും ആണ് ഫുഡ് പ്രൊഡക്ഷൻ ഏരിയായിൽ ഉൾപ്പെട്ടു വന്നിട്ടുള്ളത്. ഫുഡ് പ്രൊഡക്ഷൻ ഏരിയായ്ക്കുവേണ്ടി വനം വകുപ്പ് മുൻപ് റവന്യൂ വകുപ്പിനു നൽകിയ കുമരംപേരൂർ ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട ആവോലിക്കുഴി, എലിമുള്ളുംപ്ലാക്കൽ എന്നീ പ്രദേശങ്ങളിലെ 333.1659 ഹെക്ടർ സ്ഥലം GO(Ms)…
Read More