കോന്നി മെഡിക്കല്‍ കോളേജ് : വികസനത്തിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി അവിസ്മരണീയ നേട്ടം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ ആരോഗ്യ വിദ്യാഭ്യാസത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചത് ഏറ്റവും അവിസ്മരണീയമായ നേട്ടമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുന്നതിന് പിന്നില്‍ ഒരുപാട് പേരുടെ പ്രയത്നമുണ്ടായിട്ടുണ്ട്. എല്ലാ ആളുകള്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ കോന്നി മെഡിക്കല്‍ കോളജിനെ മാറ്റുമെന്നും അധ്യയനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു. വൈകാതെ മെഡിക്കല്‍ കോളജില്‍ ആരോഗ്യവിദ്യാഭ്യാസം ആരംഭിക്കുമെന്ന വാക്ക് പാലിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. ആദ്യഘട്ടത്തില്‍ നബാര്‍ഡില്‍ നിന്ന് അനുവദിച്ച…
Read More