കോന്നി മെഡിക്കൽ കോളേജിൽ മൂന്നാമത്തെ ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു

  konnivartha.com: കോന്നി ഗവ മെഡിക്കൽ കോളേജിൽ മൂന്നാമത്തെ ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കോന്നി മെഡിക്കൽ കോളേജിൽ വിദ്യാർഥികൾക്കായി അത്യാധുനിക ഉപകരണങ്ങൾ ആണ് എത്തിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനം നിലച്ച അവസ്ഥയിൽ നിന്നാണ് കോന്നി മെഡിക്കൽ കോളജ് യാഥാർത്ഥ്യമായതെന്നും ഇപ്പോൾ നിന്ന് കിഫ്‌ബിയിൽ നിന്നും അനുവദിച്ച 352 കോടി രൂപയുടെ അതിവേഗത്തിലുള്ള വികസന പ്രവർത്തനങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. അനുദിനം മെഡിക്കൽ കോളേജ് വളരുകയാണ്. മെഡിക്കൽ കോളജ് റോഡ് അതിവേഗതയിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു. കോന്നി ഗവ. മെഡിക്കൽ കോളേജ് എംബിബിഎസ് പ്രവേശനം നേടിയ 67 വിദ്യാർത്ഥികളെ ആശുപത്രി കവാടത്തിൽ വച്ച് പൂച്ചെണ്ടു നൽകി എം എൽ എ സ്വീകരിച്ചു. ഇനി രണ്ട് അലോട്മെന്റുകൾ കൂടി നടക്കാനുണ്ട്. കോന്നി മെഡിക്കൽ കോളേജിൽ 100 സീറ്റാണ്…

Read More