konnivartha.com :കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കലക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. അനുദിനം തിരക്കേറി വരുന്ന മെഡിക്കൽ കോളേജിൽ രോഗികൾക്ക് സുഗമമായി ചികിത്സ ലഭിക്കുന്നതിനുള്ള കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് എംഎൽഎ നിർദ്ദേശിച്ചു. ഓ പി കൗണ്ടറിലെ തിരക്കു നിയന്ത്രിക്കുന്നതിനായി ഈ ഹെൽത്ത് മുഖേന ടോക്കൺ സംവിധാനം ആരംഭിക്കുകയും രോഗികൾക്ക് വിശ്രമിക്കുന്നതിനായി ഇവിടെ കൂടുതൽ ഇരിപ്പടങ്ങൾ ക്രമീകരിക്കുന്നതിനും എംഎൽഎ നിർദ്ദേശിച്ചു. കോന്നി മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പുരോഗതി ആശുപത്രി വികസന സമിതി യോഗത്തില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനും വിലയിരുത്തി. കിഫ്ബിയിൽ നിന്നും 352 കോടി രൂപ ചിലവഴിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. 20 കിടക്കകളുള്ള ഐസിയു 7 വെൻറ്റിലേറ്റർ ബെഡുകൾ എന്നിവയുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. ലക്ഷ്യ നിലവാരത്തിൽ മൂന്നു കോടി രൂപ ചിലവഴിച്ച് ഗൈനക്കോളജി വിഭാഗവും…
Read More