konnivartha.com; ശബരിമല റോഡ് വികസനത്തിന് അനുവദിച്ചത് 1107 കോടി രൂപ അനുവദിച്ചു : മന്ത്രി മുഹമ്മദ് റിയാസ് മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ശബരിമല റോഡ് വികസനത്തിന് നാലുവര്‍ഷത്തിനുള്ളില്‍ 1107.24 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം കുമ്മണ്ണൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 35000 കോടി രൂപയാണ് റോഡ് പ്രവൃത്തിക്ക് മാത്രമായി സര്‍ക്കാര്‍ അനുവദിച്ചത്. 8200 കിലോ മീറ്ററിലേറെ റോഡുകള്‍ നവീകരിച്ചു. നിര്‍മാണം പോലെ തന്നെ പരിപാലനത്തിനും ശ്രദ്ധ നല്‍കി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുതിയ റോഡ് പ്രയോജനകരമാകും. പൊതുമരാമത്ത് വകുപ്പിന്റെ 40 കോടി രൂപയുടെ വികസന പദ്ധതികളാണ് കോന്നി നിയോജക മണ്ഡത്തില്‍ ഒറ്റ ദിവസം കൊണ്ട് നിര്‍വഹിക്കുന്നത്.…
Read Moreടാഗ്: konni mla
കോന്നി നാടിന് 200 കോടിയുടെ വികസന പദ്ധതികളുമായി എം.എൽ.എ
കോന്നിയുടെ വികസന മുന്നേറ്റത്തിൻ്റെ ആറാണ്ട്: നാടിന് 200 കോടിയുടെ വികസന പദ്ധതികളുമായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. konnivartha.com; കോന്നിയുടെ വികസന മുന്നേറ്റത്തിന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നേതൃത്വമായിട്ട് 6 വർഷം പൂർത്തിയാകുന്നു. നാടിന് 200 കോടിയുടെ വികസന പദ്ധതികൾ സമ്മാനിച്ചാണ് എം.എൽ.എ വാർഷികം ആഘോഷിക്കുന്നത്. 2019 ഒക്ടോബർ 24 നാണ് അഡ്വ.കെ.യു.ജനീഷ് കുമാറിനെ എം.എൽ.എ യായി തെരഞ്ഞെടുത്തത്.28 നായിരുന്നു സത്യപ്രതിഞ്ജ .ജനപ്രതിനിധിയായി 6 വർഷം പൂർത്തിയാകുമ്പോൾ 6 ദിവസം കൊണ്ട് 200 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. അഡ്വ.പി.എ.മുഹമ്മദ് റിയാസ്, കെ.രാജൻ, വീണാ ജോർജ്ജ് ഉൾപ്പടെ നിരവധി മന്ത്രിമാരും, ജനപ്രതിനിധികളും ഉദ്ഘാടനത്തിൻ്റെ ഭാഗമാകും.നിർമ്മാണം പൂർത്തീകരിച്ചവയും, നിർമ്മാണ തുടക്കം കുറിക്കുന്നവയുമായ നിരവധി പദ്ധതികളാകും ഉദ്ഘാടനം ചെയ്യുക. ഓരോ ദിവസത്തെയും ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ ഓരോ പ്രദേശത്തും പൂർത്തിയായി വരുന്നു. ജനകീയ പങ്കാളിത്തത്തോടെ വിപുലമായ പ്രവർത്തനങ്ങളാണ് ഉദ്ഘാടനത്തിനായി നടക്കുന്നത്.…
Read More3 സ്കൂളുകൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു : അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ
konnivartha.com : കോന്നി നിയോജക മണ്ഡലത്തിലെ 3 സ്കൂളുകൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. വയലാ വടക്ക് ഗവ എൽപി സ്കൂൾ , കൈപ്പട്ടൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ,തേക്ക് തോട് ഗവ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്ക്കാണ് ഒരുകോടി രൂപ വീതം പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി തുക അനുവദിച്ചത്. കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലായിരുന്ന വള്ളിക്കോട് പഞ്ചായത്തിലെ വയലാ വടക്ക് സ്കൂളിനു ആധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നത് ആശ്വാസമാകും. സ്‌ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന കൈപ്പട്ടൂർ,തേക്ക് തോട് ഗവ.ഹയർ സെക്കൻഡറി സ്കൂളു കളുടെ ഹയർസെക്കൻഡറി വിഭാഗത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിന് ആവശ്യമായ…
Read More10 ഗ്രാമീണ റോഡുകൾക്ക് 82 ലക്ഷം രൂപ അനുവദിച്ചു :കോന്നി എം എല്‍ എ
konnivartha.com; കോന്നി :കോന്നി നിയോജകമണ്ഡലത്തിലെ 10 ഗ്രാമീണ റോഡുകൾക്ക് 82 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. നിർമ്മാണ പ്രവർത്തി അനുവദിച്ച റോഡുകളും തുകയും 1, ന്യൂമാൻ – പുല്ലാഞ്ഞിക്കല റോഡ് -10 ലക്ഷം 2,മണ്ണാറ്റൂർ – കിൻഫ്രാ റോഡ് 10 ലക്ഷം 3,ഇളകൊള്ളൂർ – കുന്നുംപുറം മുരുപ്പേൽപടി റോഡ് 10 ലക്ഷം 4,തെങ്ങുംതുണ്ടിൽ നെടുമ്പാറ റോഡ് 10 ലക്ഷം 5,കൊടുമണ്ണേത്ത് പടി – തോപ്പൂർ റോഡ് 7 ലക്ഷം 6,തേക്കുതോട് – പറക്കുളം റോഡ് തണ്ണിത്തോട് 10 ലക്ഷം 7,വേണാട് പടി – കോട്ടപ്പുറം റോഡ് 5 ലക്ഷം 8,മണ്ണുങ്കൽ – പതിയാൻപടി റോഡ് 10 ലക്ഷം 9,പ്രത്തക്കാട്ട് പടി – അട്ടത്താഴെ വയൽ റോഡ് 5 ലക്ഷം 10,കോട്ടമൺപാറ SN റോഡ് – ആശാരിപറമ്പിൽപടി റോഡ്…
Read Moreവള്ളിക്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് എല്ലാ രംഗത്തും മികച്ച നേട്ടം കൈവരിച്ചു : കെ യു ജനീഷ് കുമാര്‍ എംഎല്‍എ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു konnivartha.com; വള്ളിക്കോട് ഗ്രാമപഞ്ചായത്ത് എല്ലാ രംഗത്തും മികച്ച വികസന നേട്ടം കൈവരിച്ചതായി കോന്നി എം എല്‍ എ കെ യു ജനീഷ് കുമാര്‍ പറഞ്ഞു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തെ ഭരണ സമിതിയുടെ നേട്ടങ്ങള്‍ പഞ്ചായത്തില്‍ ദൃശ്യമാണ്. അനുവദിച്ച മുഴുവന്‍ തുകയും പഞ്ചായത്തില്‍ വിനിയോഗിക്കാന്‍ ഭരണസമിതിക്ക് സാധിച്ചു. കാര്‍ഷിക ഇടപെടലിലൂടെ 150 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കി. കൃഷി ഉപേക്ഷിച്ച കര്‍ഷകരെ തിരിച്ചു കൊണ്ട് വന്നു. വള്ളിക്കോട് ശര്‍ക്കര പുതിയ മാതൃകയില്‍ സ്വന്തം ബ്രാന്‍ഡില്‍ സൃഷ്ടിച്ചു. പഞ്ചായത്തില്‍ റോഡ്, ആശുപത്രി, സ്‌കൂള്‍, കുടിവെള്ള പദ്ധതി തുടങ്ങി എല്ലാ മേഖലയിലും മാറ്റങ്ങള്‍ സൃഷ്ടിച്ചു. കൈപ്പട്ടൂര്‍…
Read Moreസ്മാർട്ട് അംഗൻവാടി നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു
konnivartha.com: കോന്നി : എം എൽ എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാർഡിലെ അംഗൻവാടിയുടെ നിർമാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ നിർവഹിച്ചു.കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു. ദീർഘനാളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കൊല്യാനിക്കോട് 76-)0 നമ്പർ അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യ്ക്ക് നാട്ടുകാർ നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനിയറിങ്ങ് വിഭാഗമാണ് പ്രവർത്തിയുടെ നിർവഹണം നടത്തുന്നത്.550 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന അംഗൻ വാടിയിൽ ക്ലാസ് റൂം, അടുക്കള, സ്റ്റോർ റൂം, ശുചീമുറി എന്നിവയാണ് ഒരുക്കുന്നത്. എം എൽ എ നിയോജക മണ്ഡലം ആസ്തി…
Read More3 ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് 1.665 കോടി രൂപ അനുവദിച്ചു
konnivartha.com: :കോന്നി മണ്ഡലത്തിലെ 3 ആരോഗ്യ ഉപ കേന്ദ്രങ്ങൾക്ക് 1.665 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.പ്രമാടം കോട്ടയംകര,പ്രമാടം ഇളകൊള്ളൂർ,ഏനാദിമംഗലം കുറുമ്പകര എന്നീ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്കാണ് 55.5 ലക്ഷം രൂപ വീതം പുതിയ കെട്ടിടം ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനായി അനുവദിച്ചത്.ആരോഗ്യ കേരളം എൻജിനീയറിങ് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. പ്രവർത്തി ആരംഭിക്കുന്നതിനായി ആദ്യഘട്ടം തുകയായി 15.5 ലക്ഷം രൂപ വീതം ആരോഗ്യ കേരളം പത്തനംതിട്ടയുടെ അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ട്.ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് നിർമ്മാണം വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം എൽ എ അറിയിച്ചു.
Read Moreകോന്നി മെഡിക്കൽ കോളേജിലേക്ക് പുതിയ ഓർഡിനറി ബസ് സർവീസ് അനുവദിച്ചു
konnivartha.com: കോന്നിയിൽ നിന്നും കോന്നി മെഡിക്കൽ കോളേജ് റൂട്ടിലേക്ക് സർക്കാർ പുതിയതായി നിരത്തിലിറക്കിയ ഓർഡിനറി ബസ് സർവീസ് അനുവദിച്ചു.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്അനി സാബു തോമസ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയ കുമാർ, കെഎസ്ആർടിസി കോന്നി സ്റ്റേഷൻ മാസ്റ്റർ അജിത്ത്, ശ്യം ലാൽ തുടങ്ങിയവർ സംസാരിച്ചു. രാവിലെ 08.40 ന് പത്തനംതിട്ട നിന്നും പ്രമാടം , പൂങ്കാവ്, ളാക്കൂർ , ചേരിമുക്ക് , കോന്നി വഴി മെഡിക്കൽ കോളേജിലേക്കാണ് സർവീസ്.വൈകിട്ട് 5.10 ന് കോന്നി , കൂടൽ വഴി പത്തനാപുരത്തിനും സർവീസ് നടത്തും.
Read More4 സര്‍ക്കാര്‍ എല്‍ പി സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം സെപ്റ്റംബര്‍ 23ന്
konnivartha.com: കോന്നി മണ്ഡലത്തിലെ 4 സര്‍ക്കാര്‍ എല്‍ പി സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് നടക്കും . പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പ്രമാടം എല്‍ പി സ്‌കൂള്‍ പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 (ചൊവ്വ) രാവിലെ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ.യു ജനീഷ് കുമാര്‍ എംഎല്‍ എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം അമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത്, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മലയാലപ്പുഴ എല്‍പി സ്‌കൂള്‍ …
Read Moreകുടിവെള്ള പദ്ധതിയും അംബേദ്കര്‍ ഗ്രാമം പദ്ധതിയും ഉദ്ഘാടനം ചെയ്തു
മൂര്‍ത്തിമുരുപ്പ് ഉന്നതിയിലെ കുടിവെള്ള പദ്ധതിയും അംബേദ്കര്‍ ഗ്രാമം പദ്ധതിയും മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു konnivartha.com: വള്ളിക്കോട് പഞ്ചായത്തിലെ മൂര്‍ത്തിമുരുപ്പ് ഉന്നതിയിലെ കുടിവെള്ള പദ്ധതിയും അംബേദ്കര്‍ ഗ്രാമം പദ്ധതിയും പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. പട്ടികജാതി കോര്‍പ്പസ് ഫണ്ട് 1.62 കോടി രൂപ ചെലവഴിച്ചാണ് മൂര്‍ത്തിമുരുപ്പ് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കിയത്. അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് ഒരു കോടി രൂപയാണ് അനുവദിച്ചത്. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. മൂര്‍ത്തിമുരുപ്പ് ഉന്നതിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വകുപ്പ് മന്ത്രിക്ക് എംഎല്‍എ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്. അച്ചന്‍കോവില്‍ ആറിലെ താഴുക്കടവ് ഇന്‍ ടെക്ക് പമ്പ് ഹൗസില്‍ നിന്നും 30 എച്ച്പി മോട്ടോറിലൂടെ ഉയര്‍ന്ന പ്രദേശമായ മൂര്‍ത്തിമുരിപ്പ് ഉന്നതിയില്‍ കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. ഉന്നതിയിലേക്കുള്ള…
Read More