konnivartha.com: കോന്നി കരിയാട്ടത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ് 16 ന് വൈകിട്ട് 5:30 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കും. സംഘാടക സമിതി ചെയർമാൻ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് സംഘാടക സമിതി ഓഫീസ് ഒരുക്കിയിട്ടുള്ളത്. കോന്നിയുടെ ഓണനാളുകൾക്ക് ആഘോഷത്തിന്റെ പത്ത് ദിനരാത്രങ്ങൾ സമ്മാനിച്ച് 30 മുതൽ സെപ്തംബർ എട്ട് വരെ കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് കരിയാട്ടം എക്സ്പോ നടക്കുന്നത്. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന ടൂറിസം, സംസ്കാരികം , വ്യവസായം, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെയും ഫോക് ലോർ അക്കാദമിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2023 ൽ കോന്നി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കലാരൂപമാണ് കരിയാട്ടം. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരിയാട്ടം നടത്താൻ കഴിഞ്ഞില്ല. ഇത്തവണ പൂർവ്വാധികം ഗംഭീരമായാണ്…
Read Moreടാഗ്: Konni onam fest
കോന്നി കരിയാട്ടം :സ്വാഗത സംഘം രൂപീകരിച്ചു
Konnivartha. Com: കോന്നി കരിയാട്ടം സ്വാഗത സംഘ രൂപീകരണയോഗം കാർട്ടൂണിസ്റ്റ് ജിതേഷ് ജി ഉദ്ഘാടനം ചെയ്‌തു. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പേർ പങ്കെടുത്തു. 5001 പേര് അടങ്ങുന്ന സ്വാഗത സംഘം കമ്മറ്റിയാണ് രൂപീകരിച്ചത്. സ്വാഗത സംഘം ചെയർമാനായി അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ,വർക്കിങ് ചെയർമാനായി പി ജെ അജയകുമാർ,ജനറൽ കൺവീനറായി ശ്യാം ലാൽ,വർഗീസ് ബേബി (ട്രഷറർ ),അഡ്വ സുരേഷ് സോമ ( കോ ഓർഡിനേറ്റർ), കൺവീനർ മാരായി പ്രൊഫ.കെ. മോഹൻ കുമാർ, എ ദീപകുമാർ, അഡ്വ ആർ ബി രാജീവ് കുമാർ, എം എസ് രാജേന്ദ്രൻ, സന്തോഷ് കൊല്ലൻപടി എന്നിവരെ തിരഞ്ഞെടുത്തു.
Read More