കോന്നി ചെങ്കുളം പാറമടയ്ക്ക് എതിരെ ഗവർണർക്ക് പരാതി നല്‍കി

അനിയന്ത്രിതമായ പാറ ഖനനത്തിന് എതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു konnivartha.com: കോന്നി ചെങ്കുളം പാറമടയ്ക്കെതിരെ ഗവർണർക്ക് പരാതിയുമായി ദേശീയ പരിസ്ഥിതി സംരക്ഷണവേദി കേരള ഘടകം.സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ഗവർണർക്ക് പരാതി നല്‍കിയത് എന്ന് ഭാരവാഹികള്‍ “കോന്നി വാര്‍ത്ത “ഓണ്‍ലൈന്‍ പത്രത്തോട് പറഞ്ഞു .   ചെങ്കുളം പാറമടയിൽ നടന്ന അപകടത്തിന്റെ അടിസ്ഥാനത്തിൽ ക്രഷർ ഉടമയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം കൊടുക്കണം എന്നും ദേശീയ പരിസ്ഥിതി സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പ്, ചെയർമാൻ അൻസാരി മന്ദിരം, സംസ്ഥാന കമ്മിറ്റി അംഗം ജേക്കബ് ഫിലിപ്പ് എന്നിവർ സംസ്ഥാന സർക്കാറിനോടും ആവശ്യപ്പെട്ടു.ദേശീയ പരിസ്ഥിതി സംരക്ഷണവേദി പ്രവര്‍ത്തകര്‍ ചെങ്കുളം പാറമടയില്‍ ദുരന്തം സംഭവിച്ച സ്ഥലവും സന്ദര്‍ശിച്ചു . കോന്നി മേഖലയില്‍ അനിയന്ത്രിതമായി പാറ ഖനനം നടത്തുന്ന എല്ലാ പാറമട ക്രഷര്‍…

Read More