പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സി ബി ഐ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍

  konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സി ബി ഐയുടെ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍ . പത്തനംതിട്ട പൊതു മരാമത്ത് വിഭാഗം അഥിതി മന്ദിരത്തിലെ സി ബി ഐ ക്യാമ്പ് ഓഫീസില്‍ ആണ് നിക്ഷേപകര്‍ നേരിട്ട് എത്തി മൊഴി നല്‍കി വന്നിരുന്നത് . ലഭ്യമായ വിവരങ്ങള്‍ സി ബി ഐ സംഘം വിശകലനം നടത്തി വരുന്നതായാണ് വിവരം . കോന്നി വകയാര്‍ ആസ്ഥാനമായി കേരളത്തിലും പുറത്തുമായി നൂറുകണക്കിന് ബ്രാഞ്ചുകള്‍ ഉണ്ടായിരുന്ന പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പണം അത്രയും (രണ്ടായിരം കോടി എന്ന് പോലീസ് പ്രാഥമിക നിഗമനം ) മുക്കി എന്നാണ് കേസ് . കോന്നി പോലീസില്‍ ആണ് ആദ്യം പരാതി വന്നത് . പിന്നീട് ബന്ധപെട്ട ബ്രാഞ്ചുകളുടെ അധികാര പരിധിയില്‍ ഉള്ള മിക്ക പോലീസ് അധികാരികളിലും പരാതി വന്നു…

Read More

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് : സി ബി ഐ പരാതിക്കാരുടെ മൊഴി എടുക്കുന്നു

  konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപക സംഘടനയുടെ കൂട്ടായ്മയായ പി എഫ് ഡി എ യുടെ സമരത്തെ തുടര്‍ന്ന് കേസ് ഏറ്റെടുത്ത സി ബി ഐ കൊച്ചി യൂണിറ്റ് പത്തനംതിട്ട ജില്ലയിലെയും പരാതിക്കാരായ നിക്ഷേപകരില്‍ നിന്നും മൊഴി എടുക്കുന്നു . കേസ് ഏറ്റെടുത്തിട്ടും സി ബി ഐ പത്തനംതിട്ട ജില്ലയിലെ നിക്ഷേപകരില്‍ നിന്നും മൊഴി എടുക്കുന്നില്ല എന്ന് ആരോപിച്ചു കൊണ്ട് കഴിഞ്ഞിടെ പി എഫ് ഡി എ നേതൃത്വത്തില്‍ പത്തനംതിട്ട കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു . ഇതേ തുടര്‍ന്നാണ്‌ സി ബി ഐ കൊച്ചി യൂണിറ്റ് പത്തനംതിട്ട ജില്ലയിലെയും നിക്ഷേപകരില്‍ നിന്നും മൊഴി എടുക്കുന്നത് ഈ തിങ്കള്‍ മുതല്‍ മൊഴി എടുക്കും .അതിനായി പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ്‌ ഹൌസില്‍ ഓഫീസ് തുറക്കും . പത്തനംതിട്ട ,കൊല്ലം…

Read More