konnivartha.com :അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ കോന്നി താലൂക് ഓഫീസിൽ താലൂക് വികസന സമിതി യോഗം ചേർന്നു..കെ എസ് ടി പി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടു കുടിവെള്ള വിതരണം മുടങ്ങുന്നത് അടിയന്തിരമായി പരിഹരിക്കണമെന്ന് എം എൽ എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ കോന്നി ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് ഭാഗം, പൂങ്കാവ് പത്തനംതിട്ട റോഡിലെ മറൂർ ഭാഗം എന്നിവിടങ്ങളിൽ റോഡിന്റെ അതിർത്തി നിർണയിക്കുവാൻ ഉള്ള ഭാഗം സർവേ ഉദ്യോഗസ്ഥർ രണ്ടു ദിവസം കൊണ്ട് പൂർത്തീകരിക്കണമെന്ന് തഹസീൽദാർക്ക് നിർദേശം നൽകി. കോന്നി ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഭാഗത്തുള്ള നിർമാണപ്രവർത്തികൾ അടിയന്തിരമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ജ്നീയറെ ചുമതലപ്പെടുത്തി. വള്ളിക്കോട് കൈപ്പട്ടൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ ട്രീറ്റ്‌മെന്റ്പ്ലാന്റിൽ നിന്നും പുറം തള്ളുന്ന വെള്ളം തൃക്കോവിൽ അമ്പലത്തിനു പുറകു വശത്തു കൂടി…
Read More