കോന്നി താലൂക്ക് വികസന സമിതി യോഗം പ്രഹസനമായി മാറുന്നു

konnivartha.com: കോന്നി താലൂക്ക് വികസന സമിതി നാൾക്കുനാൾ ശുഷ്കിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ അഭാവവും ജനപ്രതിനിധികളുടെ നിസ്സഹകരണവും മൂലം യോഗം പ്രഹസനമായി മാറുന്നു എന്ന് യോഗത്തില്‍ എത്തിയ രാഷ്ട്രീയ പ്രതിനിധികള്‍ പറയുന്നു . ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ആറുമാസക്കാലമായാലും ഉത്തരവാദിത്തപ്പെട്ട വ്യക്തികളിൽ നിന്നും ഒരു മറുപടിയും ലഭ്യമല്ല. ആയതിനാൽ വികസന സമിതി മീറ്റിങ്ങുകൾ കൊണ്ട് കാര്യമാത്ര പ്രസക്തമായ ഒരു പ്രയോജനവും ഉണ്ടാവുന്നില്ല.ഇങ്ങനെ മാസം തോറും മീറ്റിംഗ് കൂടിയത് കൊണ്ട് എന്ത് കാര്യം .   കോന്നി താലൂക്ക് സഭ നിയന്ത്രിയ്ക്കുന്ന സര്‍ക്കാര്‍ ജീവനക്കാരന് പോലും ജനകീയ ചിന്ത ഇല്ല . യോഗത്തില്‍ പങ്കെടുക്കാത്ത കോന്നിയിലെ ഒരു വകുപ്പിനോട് പോലും നിലവില്‍ വിശദീകരണം നിയമപരമായി നല്‍കിയില്ല .നല്‍കി എങ്കില്‍ അതിന്‍റെ കോപ്പി മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല . ജനങ്ങളെ പറ്റിയ്ക്കുന്ന പരിപാടിയായി വികസന സമിതി യോഗം മാറി…

Read More