konnivartha.com: കോന്നി മണ്ഡലത്തിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്ക് ആശുപത്രി ഉപകരണങ്ങളും ഫർണിച്ചറും വാങ്ങുന്നതിന് 15.62 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. നിർമ്മാണം പൂർത്തീകരിച്ച കൂടൽ കുടുംബാരോഗ്യ കേന്ദ്രത്തിനു 1.31 ലക്ഷം രൂപയും നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനു ഒരുങ്ങുന്ന വള്ളിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് 5.81 ലക്ഷം രൂപയും, നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്ന കോന്നി താലൂക്ക് ആശുപത്രിക്ക് 8.5 ലക്ഷം രൂപയും ആരോഗ്യം കേരളത്തിൽ നിന്നാണ് അനുവദിച്ചത്. എംഎൽഎ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് 1.25 കോടി രൂപക്ക് നിർമ്മാണം പൂർത്തീകരിച്ച കൂടൽ ഗവ. ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചിരുന്നു. കൂടൽ ഗവ. ആശുപത്രിയുടെ 6.62 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി പുരോഗമിക്കുകയാണ്. എംഎൽഎ ഫണ്ടും ആരോഗ്യ കേരളം ഫണ്ടും ഉപയോഗിച്ച്…
Read Moreടാഗ്: konni thaluk hospital
കോന്നി താലൂക്ക് ആശുപത്രിയില് ലോക നഴ്സസ് ദിനാചരണം നടന്നു
കോന്നി വാര്ത്ത ഡോട്ട് കോം :ലോക നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരായ നേഴ്സുമാർക്ക് ആദരം അർപ്പിക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി താലൂക്ക് ആശുപത്രിയിലെത്തി. നഴ്സസ് ദിനാചരണ ത്തിന്റെ ഭാഗമായി ആശുപത്രിയുടെ മുൻപിൽ സ്ഥാപിച്ചിരുന്ന ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ചിത്രത്തിനു മുൻപിൽ എം.എൽ.എ ദീപം തെളിയിക്കുകയും, പുഷ്പാർച്ചന നടത്തുകയും ചെയ്തു. നേഴ്സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആചരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനത്തിൽ കോവിഡ് മഹാമാരിക്കെതിരെ പോരാടി ജീവത്യാഗം ചെയ്ത മുഴുവൻ നേഴ്സുമാരെയും, ആരോഗ്യ പ്രവർത്തകരെയും സ്മരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ഗ്രേസ് മറിയം ജോർജ്ജ്, ആർ.എം.ഒ ഡോ: അജയ് ഏബ്രഹാം, ഡോ: ഗിരീഷ്, സാലി മാത്യു, എസ്.ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
Read Moreകോന്നിയിലെ വികസന പ്രവർത്തനങ്ങളെ ബഹിഷ്കരണത്തിലൂടെ തടഞ്ഞു നിർത്താമെന്നത് വ്യാമോഹം: എം എല് എ
കോന്നി വാര്ത്ത ഡോട്ട് കോം :ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയോടും, താലൂക്ക് ആശുപത്രി അധികൃതരോടും, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജരോടും ആലോചിച്ചാണ് കോന്നി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം നടത്തിയതെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം.എൽ.എ എന്ന നിലയിൽ താലൂക്ക് ആശുപത്രി വികസനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 10 കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായി എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് കേന്ദ്രീകൃത ഓക്സിജൻ പ്ലാന്റ് . താലൂക്ക് ആശുപത്രിയിൽ സർക്കാരും, എം.എൽ.എയും നടത്തുന്ന വികസന പ്രവർത്തനങ്ങളോട് സഹകരിക്കാതെ യു.ഡി.എഫിലെ ഒരു വിഭാഗം സ്ഥിരമായി ബഹിഷ്കരണം നടത്തുകയാണ്. താലൂക്ക് ആശുപത്രിയ്ക്ക് എം.എൽ.എ ഫണ്ടിൽ നിന്നും നല്കിയ ആംബുലൻസ് ഏറ്റുവാങ്ങാൻ പോലും ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് എത്തിയില്ല. കോന്നിയിലെ വികസന പ്രവർത്തനങ്ങളെ ബഹിഷ്കരണത്തിലൂടെ തടഞ്ഞു നിർത്താമെന്നത് വ്യാമോഹം മാത്രമാണ്. യു.ഡി.എഫ് കാലത്ത് നടക്കാതിരുന്നത് ഇപ്പോൾ നടക്കുമ്പോൾ സങ്കുചിത രാഷ്ട്രീയം…
Read Moreമീസില്സ്, റൂബെല്ല വാക്സിന് കുത്തിവയ്പ്പ് നാളെ മുതല്
കോന്നി താലൂക്ക് ആശുപത്രി ഡോക്ടര് ഐശ്വര്യ സംസാരിക്കുന്നു റൂബെല്ല രോഗബാധയ്ക്കെതിരായി നല്കുന്ന പ്രതിരോധ വാക്സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കോന്നി താലൂക്ക് ആശുപത്രി ഡോക്ടര് ഐശ്വര്യ പറഞ്ഞു ഈ മാസം മൂന്നാം തീയതി മുതല് നവംബര് 15 വരെ കുത്തിവെയ്പ്പ് നല്കാം .അംഗ ന് വാടികള്,സ്കൂള് ,സര്ക്കാര് ആശുപത്രി എന്നിവടങ്ങളില് സൌകര്യം ഉണ്ട് .റൂബെല്ല രോഗങ്ങള്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന് നടന്നു .അഞ്ചാംപനി (മീസിസില്സ്), റൂബെല്ല (ജന്മന് മീസില്സ്) രോഗങ്ങള് 2020 ഓടെ രാജ്യത്ത് പൂര്ണമായും നിര്മാര്ജനം ചെയ്യുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് ആണ് നടക്കുന്നത് .റൂബെല്ല വാക്സിൻ സംബന്ധമായി മാധ്യമത്തിൽ വരുന്ന വാർത്തകൾ അത്യന്തം തെറ്റിധാരണപരവും വാസ്തവ വിരുദ്ധവുമാണ് കുട്ടികളില് കണ്ടുവരുന്ന ‘ചൂടുപനി’ രോഗമാണ് റൂബെല്ല അല്ലെങ്കില് ‘ജര്മന് മീസില്സ്’. റൂബെല്ല എന്ന വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.മീസിൽസ്, റൂബെല്ല രോഗങ്ങൾ നിർമാർജനം ചെയ്യുന്നതിന്റെ…
Read More