konnivartha.com: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് താലൂക്ക് വികസന സമിതിയുടെ നിർദേശത്തെ തുടര്‍ന്ന് കോന്നി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഗതാഗത ഉപദേശക സമിതി യോഗം ചേർന്നു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നിയിലെ നടപ്പാത കയ്യേറി കച്ചവടം നടത്തുന്നതും വാഹനങ്ങൾ നിര്‍ത്തിയിട്ടിരിക്കുന്നതും ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതും നീക്കം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. റോഡ് വികസിപ്പിച്ചതോടെ കാൽനടക്കാരുടെ സുരക്ഷയ്ക്കായി നടപ്പാത അവർക്കുവേണ്ടി ഒഴിഞ്ഞു നൽകണമെന്നായിരുന്നു ആവശ്യം. നടപ്പാതയിൽ തടസ്സങ്ങൾ ഏറെയുണ്ട്. കോന്നി സെൻട്രൽ ജംക്ഷനിൽ നിന്ന് ആനക്കൂട് റോഡ്, ബസ് സ്റ്റാൻഡ് റോഡ്, ചന്ത റോഡ്, പോസ്റ്റ് ഓഫിസ് റോഡ് എന്നിവിടങ്ങളിലേക്ക് 50 മീറ്റർ ദൂരത്തിൽ എല്ലാ വാഹനങ്ങളുടെയും പാർക്കിങ് നിരോധിച്ചു. ഇതു സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാൻ പോലീസിനെയും മോട്ടർവാഹന വകുപ്പിനെയും ചുമതലപ്പെടുത്തി. സീബ്രാ ലൈൻ മനസ്സിലാകത്തക്കവിധം മുന്നറിയിപ്പ് സംവിധാനം ഒരുക്കാൻ കെ എസ് ടി പ്പി അധികൃതരോട്…
Read Moreടാഗ്: konni town
കോന്നിയിലെ ബുദ്ധി മുട്ടുകൾ ഉടന്‍ പരിഹരിക്കണം : കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ
konnivartha.com: കോന്നി ടൗൺ പ്രദേശത്തും സമീപ സ്ഥലങ്ങളിലും ജനങ്ങൾ ഇന്ന് അനുഭവിച്ചുവരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ അടിയന്തിരയോഗം ആവശ്യപ്പെട്ടു. ടൗൺ പ്രദേശത്ത് നിലനിൽക്കുന്ന വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും പരിഹരിക്കണം. ഏതാണ്ട് ഒരു വർഷമായി ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് മഴക്കാലത്തു മാത്രം നടത്തിവരുന്ന മിനി ബൈപാസ് റോഡ് പണി വേഗത്തിൽ പൂർത്തിയാക്കുന്നതിനും നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനും നടപടി വേണം. ടൗണിൽ മാലിന്യം നിക്ഷേപിക്കുന്ന പഴയ റ്റി വി എം ആശുപത്രിക്കു പുറകുവശത്ത് ഗ്രാമ പഞ്ചായത്ത് ക്യാമറ സ്ഥാപിക്കണം. പഴയ ആശുപത്രി കെട്ടിടത്തിൽ നിന്നും റോഡിലേക്ക് ഒഴുകുന്ന ശുചിമുറി മാലിന്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നത് ആരോഗ്യ പ്രവർത്തകർ ഇടപെട്ട് പരിഹരിക്കണം. കേടായ സ്ട്രീറ്റ് ലൈറ്റുകൾ അടിയന്തിരമായി കത്തിക്കണം. കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ ചേർന്ന യോഗത്തിൽ റസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻ്റ് സലിൽ വയലാത്തല…
Read Moreവെള്ളം ഒഴുകി പോകാൻ ഇടമില്ല : കോന്നിയിലെ ഓടകളിൽ മാലിന്യം നിറയുന്നു
konnivartha.com : കോന്നി നഗരത്തിൽ കെ എസ് റ്റി പി നിർമിച്ച ഓടകൾ വൃത്തിയാക്കാത്തത് മൂലം ഓടകളിൽ നിറയുന്ന മാലിന്യം ദുർഗന്ധം പരത്തുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി എങ്കിലും ഓടകൾ പലതും ഇനിയും വൃത്തിയാക്കാൻ ഉണ്ട്. കോന്നി നഗരത്തിലെ ഓടകളിൽ ഉള്ള ദ്വാരങ്ങൾ വഴിയാണ് പലരും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓടക്കുള്ളിൽ ഉപേക്ഷിക്കുന്നത്. മത്സ്യ മാംസാവശിഷ്ടങ്ങൾ അടക്കം ഈ മാലിന്യത്തിൽ ഉണ്ട്. എന്നാൽ ഈ മാലിന്യം പിന്നീട് നീക്കം ചെയ്യുന്നതിന് ആരും തയ്യാറാകുന്നില്ല. ഇതിനാൽ തന്നെ മാലിന്യം ഒഴുകിപ്പോകാതെ കെട്ടി കിടക്കുകയാണ് . കെ എസ് റ്റി പി റോഡ് നിർമ്മാണ കാലാവധി അവസാനിച്ചു എന്നാണ് അറിയുന്നത്. എങ്കിൽ ഇത് ആര് വൃത്തിയാക്കും എന്ന ചോദ്യവും അവശേഷിക്കുന്നു. മാത്രമല്ല ഒരു ചെറിയ മഴ പെയ്താൽ പോലും കോന്നി നഗരത്തിൽ നിറയുന്ന മഴ വെള്ളം ഓടയിൽ കൂടി…
Read More