തീര്‍ത്ഥാടക ചൂഷണം തടയാന്‍ സ്‌ക്വാഡ് പരിശോധന ശക്തം;13,000 രൂപ പിഴയീടാക്കി

  ശബരിമലയിലും പമ്പയിലുമുള്ള പ്രധാന കച്ചവട കേന്ദ്രങ്ങളിൽ തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിൻ്റെ ഭാഗമായി പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന ശക്തമാക്കി. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തുന്നത്. നിയമലംഘനം നടത്തിയതിന് ഇതുവരെയായി 13,000 രൂപ പിഴയായി ഈടാക്കി. വൃത്തി കുറഞ്ഞ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ വിപണനം ചെയ്യുക, മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപ്പന നടത്തുക, നിർമ്മാതാവിന്റെ വിലാസം, ഉൽപ്പന്നം പായ്ക്ക് ചെയ്ത തിയ്യതി, അളവ്, തൂക്കം, പരമാവധി വിൽപ്പന വില, തുടങ്ങിയവ രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക, എംആർപിയെക്കാൾ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായാണ് പരിശോധന. അധിക വില ഈടാക്കിയും തൂക്കത്തില്‍ കുറച്ചുമുളള വില്പന, ഭക്ഷ്യ വസ്തുക്കളുടേയും മറ്റ് സാധനങ്ങളുടേയും വിലക്കയറ്റം,…

Read More

അയ്യപ്പ സന്നിധിയിൽ പ്രായത്തെ തോൽപ്പിച്ച നൃത്തച്ചുവടുകളുമായി ലത വിശ്വനാഥ്

    konnivartha.com; അയ്യപ്പ സന്നിധിയിൽ പ്രായത്തെ തോൽപ്പിക്കുന്ന നൃത്താർച്ചനയുമായി തൃശ്ശൂർ സ്വദേശി ലത വിശ്വനാഥ്. 67ാം വയസ്സിൽ കൊച്ചുമകളുടെ ആരോഗ്യം സുഖപ്പെടുന്നതിനായാണ് ലത അയ്യപ്പന് നൃത്താർച്ചന സമർപ്പിച്ചത്. സർക്കാർ സർവീസിൽ നിന്നും ഹെഡ് നഴ്സ് ആയി വിരമിച്ച ലത വിശ്വനാഥ് അഞ്ചാം വയസ്സിൽ തുടങ്ങിയ ചുവടുകളുടെ താളം ഇപ്പോൾ കുട്ടികൾക്ക് പകർന്ന് നൽകുന്നുണ്ട്. ജോലിയും കുടുംബ ജീവിതവും പ്രായവും കലാ മോഹങ്ങൾക്ക് വിലങ്ങിടാതെ ഇത് രണ്ടാം തവണയാണ് അയ്യപ്പ സന്നിധിയിൽ നൃത്താർച്ചന അവതരിപ്പിച്ചത്. “നാഗഭൂഷിത പദങ്ങളും ചടുലതാളമോടു തിരുനടനവും” എന്ന ഗാനത്തോടെ ശിവഭഗവാൻ്റെ വേഷത്തിൽ എത്തിയ ലത വിശ്വനാഥിൻ്റെ നൃത്തചുവടുകൾ ആസ്വദിക്കാൻ നിരവധി ഭക്തരാണ് നടപന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ തടിച്ചുകൂടിയത്.

Read More

ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ ഈ തീര്‍ത്ഥാടനകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 12 ലക്ഷത്തിലേക്ക്. 11,89088 തീര്‍ത്ഥാടകരാണ് നവംബർ 16 മുതൽ നവംബർ 29 വൈകിട്ട് ഏഴ് മണി വരെ ദര്‍ശനം നടത്തിയത്. ശനിയാഴ്ച്ച താരതമ്യേനെ തിരക്ക് കുറവായിരുന്നു. പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 61,190 പേർ മല കയറി. സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ അയ്യപ്പ സവിധം വിട്ടിറങ്ങുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.

Read More

ശബരിമല: നാളത്തെ ചടങ്ങുകൾ (30.11.2025)

  രാവിലെ നട തുറക്കുന്നത്-പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം-3.20 മുതൽ നെയ്യഭിഷേകം-3.30 മുതൽ 7 വരെ ഉഷപൂജ -7.30 മുതൽ 8 വരെ നെയ്യഭിഷേകം-8 മുതൽ 11 വരെ കലശം, കളഭം-11.30 മുതൽ 12 വരെ ഉച്ചപൂജ-12.00 നട അടയ്ക്കൽ-ഉച്ച 1.00 നട തുറക്കൽ ഉച്ചകഴിഞ്ഞ്-3.00 ദീപാരാധന-വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം-6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ-രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം-10.50 നട അടയ്ക്കൽ-11.00

Read More

അയ്യപ്പനുവേണ്ടി പാല്‍ ചുരത്തി ഗോശാലയിലെ പൈക്കള്‍

  അയ്യപ്പനുവേണ്ടി പാല്‍ ചുരത്തുകയാണ് സന്നിധാനത്തെ ഗോശാലയിലെ പശുക്കള്‍. ഗോശാലയില്‍ ഉല്‍പാദിപ്പിക്കുന്ന ശുദ്ധമായ പാലാണ് ശബരിമലയിലെ ദൈനംദിന പൂജകള്‍ക്കും നിവേദ്യത്തിനും ഉപയോഗിക്കുന്നത്. വെച്ചൂര്‍, ജേഴ്സി, എച്ച്.എഫ്. ഇനങ്ങളില്‍പ്പെട്ട ചെറുതും വലുതുമായ 18 പശുക്കളാണ് നിലവില്‍ ഗോശാലയില്‍ ഉള്ളത്. കഴിഞ്ഞ 10 വര്‍ഷമായി ഗോക്കളെ പരിപാലിക്കുന്നത് പശ്ചിമ ബംഗാള്‍ സ്വദേശിയായ ആനന്ദ സമന്തയാണ്. ഒരു നിയോഗം പോലെ കൈവന്ന അവസരത്തെ ഭക്തിയോടെ വിനിയോഗിക്കുകയാണ് ആനന്ദ. പുലര്‍ച്ചെ ഒരു മണിയോടെ തന്നെ ഗോശാല ഉണരും. മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിന് മുന്നേ തന്നെ പാല്‍ കറന്നെത്തിക്കണം. ആദ്യം തൊഴുത്ത് വൃത്തിയാക്കും. തുടര്‍ന്ന് പശുക്കളെ കുളിപ്പിക്കും. പിന്നീടാണ് പ്രര്‍ത്ഥനാ പൂര്‍വ്വമുള്ള പാല്‍ കറന്നെടുക്കല്‍. രണ്ടുമണിയോടെ കറവ പൂര്‍ത്തിയാക്കി, പാല്‍ സന്നിധാനത്ത് എത്തിക്കും. അഭിഷേകത്തിനും നിവേദ്യത്തിനുമാണ് ഇത് ഉപയോഗിക്കുന്നത്. വന്‍ തീര്‍ത്ഥാടനത്തിരക്കുള്ള ശബരിമലയില്‍ അതൊന്നും ബാധിക്കാതെ തീര്‍ത്തും ശാന്തമായ അന്തരീക്ഷത്തിലാണ് ഗോശാലയുടെ പ്രവര്‍ത്തനം.…

Read More

ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ ആര്‍.എ.എഫും

  മുൻ വർഷങ്ങളിലേതുപോലെ ശബരിമലയില്‍ സുരക്ഷ ഒരുക്കി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍.എ.എഫ്) സംഘവും. കൊല്ലം സ്വദേശിയായ ഡെപ്യൂട്ടി കമാന്‍ഡര്‍ ബിജുറാമിന്റെ നേതൃത്വത്തില്‍ 140 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ശനിയാഴ്ച ചുമതലയേറ്റത്. കേന്ദ്ര സേനയായ സി.ആര്‍.പി.എഫിന്റെ കോയമ്പത്തൂര്‍ ബേസ് ക്യാമ്പില്‍ നിന്നുള്ള സംഘമാണ് ശബരിമലയില്‍ എത്തിയത്. സന്നിധാനത്തും മരക്കൂട്ടത്തുമാണ് നിലവില്‍ ഇവരുടെ സേവനം. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം. ഒരു ഷിഫ്റ്റില്‍ 32 പേരാണ് ഉണ്ടാവുക. അതിന് പുറമേ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 10 പേരടങ്ങുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമും 24 മണിക്കൂറും രംഗത്തുണ്ടാകും. മണ്ഡല മകരവിളക്ക് സീസണ്‍ അവസാനിക്കുന്നതുവരെ സംഘം ശബരിമലയില്‍ തുടരും. സുരക്ഷയും തിരക്ക് നിയന്ത്രണവുമാണ് തങ്ങളുടെ പ്രധാന ചുമതലയെന്നും പോലീസുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും ഡെപ്യൂട്ടി കമാന്‍ഡര്‍ പറഞ്ഞു.

Read More

ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർത്ഥാടകർ

  konnivartha.com; മണ്ഡല – മകരവിളക്ക് പൂജയ്ക്കായി നവംബർ 16 ന് ശബരിമല നട തുറന്നശേഷം ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർത്ഥാടകർ. നവംബർ 21 വൈകിട്ട് ഏഴു വരെ 4,94,151 തീർത്ഥാടകരാണ് എത്തിയത്. നവംബർ 21ന് മാത്രം വൈകിട്ട് ഏഴുവരെ 72,037 തീർത്ഥാടകർ ദർശനം നടത്തി

Read More

മാസ് ക്ലീനിംഗ് ഡ്രൈവും ക്യൂ കോംപ്ലക്സുകളില്‍ ശുചിത്വ പരിശോധനയും നടത്തി

  സന്നിധാനം മുതല്‍ മരക്കൂട്ടം വരെ മാസ് ക്ലീനിംഗ് ഡ്രൈവും ക്യൂ കോംപ്ലക്സുകളില്‍ ശുചിത്വ പരിശോധനയും നടത്തി.ശബരിമല എ ഡി എം ഡോ. അരുണ്‍ എസ് നായരുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടന്നത്.   സന്നിധാനം പരിസരത്തെയും മരക്കൂട്ടം വരെയുള്ള പ്രദേശങ്ങളിലെയും ജൈവ-അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു. മരക്കൂട്ടം- ശരംകുത്തി – സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകളില്‍ ഇരിപ്പടങ്ങളും ശൗചാലയങ്ങളും കൃത്യമായ ഇടവേളയില്‍ വൃത്തിയാക്കണമെന്ന്   ശുചീകരണ തൊഴിലാളികള്‍ക്കും സൂപ്പര്‍വൈസര്‍ക്കും നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടന പാതകളും ശൗചാലയങ്ങളും വൃത്തിയാക്കുന്നതിന് 400ല്‍ അധികം തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്. ഓരോ മേഖലയിലും ശുചീകരണം ഉറപ്പാക്കുന്നതിന് സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചു. മരക്കൂട്ടത്ത് സ്ഥാപിച്ചിട്ടുള്ള എട്ട് ക്യൂ കോംപ്ലക്‌സുകളിലാണ് പരിശോധന നടത്തിയത്. ഇവിടെ നൂറിലധികം ശൗചാലയങ്ങളും തീര്‍ഥാടകര്‍ക്ക് ഇരിക്കുവാന്‍ ഇരിപ്പിടങ്ങളും ഉണ്ട്. ഭക്തര്‍ക്ക് കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കി. വിശുദ്ധി സേനാംഗങ്ങളും ദേവസ്വം ബോര്‍ഡ് നിയമിച്ച ശുചീകരണ…

Read More

SABARIMALA EMERGENCY PHONE NUMBER

  SABARIMALA EMERGENCY PHONE NUMBER HEALTH 1 EMERGENCY CONTROL ROOM, PAMBA 04735203232 GH PAMBA GH OFFICE DEVASWOM CONTROL ROOMS 04735 203319 SPECIAL COMMISSIONER 04735 202015 HEALTH CONTROL ROOM, PAMBA 04735 203232 04735 203319 CC NEELIMALA 04735 203384 2 DEVASWOM COMMISSIONER 04735 202004 2 EOC PAMBA 04735 203255 CC APPACHIMEDU 04735 202050 3 EOC SANNIDHANAM 04735 202166 GH SANNIDHANAM 04735 202101 AE DEVASWOM MARAMATH, PAMBA 9495835841 EOC NILAKKAL 04735 205002 MEDICAL CENTRE CHARALMEDU 04735 202005 S EOC PAMBA CUG 9188295112 7 PHC NILAKKAL 04735 205202 EOC SANNIDHANAM CUG 8547705557 DMOCH), PATHANAMTHITTA…

Read More

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു

  കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു.തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. നടതുറന്ന ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കന്നി മാസം ഒന്നായ ഇന്ന് രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21 രാത്രി 10 മണിക്കാണ് നട അടയ്ക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20ന് പമ്പയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 20 ന് അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും.   വിവിധ ഭാഗങ്ങളിൽ നന്നായി മൂവായിരത്തിലേറെ അയ്യപ്പ ഭക്തർ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രതീക്ഷിക്കുന്നു . ഇതിന് എതിരെ പന്തളം കേന്ദ്രമാക്കി…

Read More