കന്നിമാസ പൂജ: ശബരിമല നട സെപ്റ്റംബർ 16 ന് തുറക്കും

  കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട സെപ്റ്റംബർ 16ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് ഭക്തർക്ക് ദർശനം നടത്താം. കന്നിമാസം ഒന്നാം തീയതിയായ സെപ്റ്റംബർ 17-ന് രാവിലെ 5 മണിക്ക് നട വീണ്ടും തുറക്കും. കന്നിമാസത്തിലെ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. കൂടാതെ എല്ലാ ദിവസവും ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് ആവശ്യമാണ്, എന്നാൽ ആഗോള അയ്യപ്പ സംഗമത്തോട് അനുബന്ധിച്ച് 19നും 20നും ദർശനത്തിന് നിയന്ത്രണങ്ങളുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20-ന് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും.…

Read More

മൂട്ടി പഴവര്‍ഗ്ഗങ്ങള്‍ കൂട്ടത്തോടെ വിളഞ്ഞു കിടക്കുന്ന കാഴ്ച കാണണമെങ്കിൽ വരിക ..കോന്നി ,റാന്നി വനത്തിലേക്ക് …

  വനം എന്നും ഒരു കൌതുകമാണ് .ഒപ്പം അമൂല്യ സസ്യങ്ങളുടെ ജീന്‍ കലവറ കൂടിയാണ് .വനത്തില്‍ മുട്ടി മരത്തില്‍ നിറയെ കായ്കള്‍ വിളഞ്ഞു പഴുത്തു .കാഴ്ചകള്‍ക്ക് ഒപ്പം ഔഷധഗുണമേറിയ മുട്ടി പ്പഴം നുകരാം .കോന്നി ,റാന്നി വനം ഡിവിഷനുകളില്‍ ഉ ള്‍ ക്കാടിന് ഉള്ളില്‍ ഏക്കര്‍ കണക്കിന് വരുന്ന മുട്ടി മരങ്ങളില്‍ നിറയെ കായ്കള്‍ വിളഞ്ഞു നില്‍ക്കുന്നത് ആരിലും കൌതുകം നിറയ്ക്കും .വലിയ കായ്കളില്‍ പുറം തോട് പിളര്‍ത്തിയാല്‍ ഉള്ളില്‍ കാണുന്ന പുളി നിറഞ്ഞ മാംസള ഭാഗം ഭക്ഷ്യ യോഗ്യ മാണ് .പുറം തൊലി അച്ചാര്‍ ഇടുവാന്‍ ഉത്തമമാണ് .വന വാസികളുടെ ഇഷ്ട വിഭവമാണ് മൂട്ടില്‍ പഴം . ചോലവനങ്ങളില്‍ കൂടുതലായി മുട്ടി മരം കാണുന്നു . ജൂണ്‍ -ജൂലായ്‌ മാസങ്ങളില്‍ പഴം പാകമാകും . പെരിയാര്‍ ടൈഗര്‍ വനം ഉള്‍പ്പെടുന്ന ശബരിമല കാടുകളില്‍ മുട്ടി പഴം…

Read More