മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി:മുഖ്യമന്ത്രി കുവൈത്തിലെ മലയാളികളെ അഭിസംബോധന ചെയ്യും konnivartha.com; മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി .രണ്ട് ദിവസത്തെ സന്ദർശനത്തിന് കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തിൽ ഊഷ്മള സ്വീകരണം. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽ-സബാഹ് മുഖ്യമന്ത്രിയെ അൽ ബയാൻ പാലസിൽ സ്വീകരിച്ചു. കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിട്ടി ചെയർമാനുമായ ഡോ: സബീഹ് അൽ മുഖൈസിമും സന്നിഹിതനായിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ പരാമർശിച്ചു. കുവൈത്തിന്റെ പുനർനിർമ്മാണത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിവരുന്ന സേവനങ്ങളെ ശൈഖ് ഫഹാദ് ശ്ലാഘിച്ചു. കേരളീയ സമൂഹത്തിന് കുവൈത്ത് ഭരണകൂടം നൽകിവരുന്ന സഹകരണത്തിനും പിന്തുണക്കും ശൈഖ് ഫഹാദിനോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിലെ വിവിധ മേഖലകളിലെ നിക്ഷേപ…

Read More

മസ്‌ക്കുലാർ ഡിസ്‌ട്രോഫി ബാധിതയ്ക്ക് 10-ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടിൽവെച്ച് എഴുതാൻ പ്രത്യേക അനുമതി

  konnivartha.com; മസ്‌ക്കുലാർ ഡിസ്‌ട്രോഫി ബാധിതയായ 32-കാരിയ്ക്ക് 10ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടിൽവെച്ച് എഴുതാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രത്യേക അനുമതി നൽകി. തൃശൂർ, തളിക്കുളം, ആസാദ് നഗർ പണിക്കവീട്ടിലെ അനീഷ അഷ്റഫിനാണ് 10ാം ക്ലാസ്സ് തുല്യത പരീക്ഷയുൾപ്പെടെയുളള സമാന പരീക്ഷകൾ ഓൺലൈനായി വീട്ടിലിരുന്ന് എഴുതാൻ പ്രത്യേക സൗകര്യം നൽകണമെന്ന അവരുടെ അപേക്ഷ പരിഗണിച്ച് അനുമതി നൽകിയത്. ചലനശേഷി തീരെ കുറവായ അനീഷ ഏഴാം ക്ലാസ്സ് തുല്യത പരീക്ഷ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്നു എഴുതി പാസായിരുന്നു. ഒരു വർഷം മുമ്പ് നടന്ന നവകേരള സദസ്സിൽ ആരോഗ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസമന്ത്രിയോടും പിന്നീട് മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയിലും താനുൾപ്പെടെയുള്ള ഭിന്നശേഷി കുട്ടികൾ അനുഭവിക്കുന്ന വേദനകൾ അനീഷ പങ്കുവെച്ചിരുന്നു. ഒരു മാസം മുമ്പ് ‘സി എം വിത്ത് മീ’ യിലും പരാതി നൽകി. നിവേദനം നൽകിയപ്പോൾ മുഖ്യമന്ത്രിയും…

Read More

മെഡിക്കൽ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകൾക്ക് 18.87 കോടി

  സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ സമഗ്ര സ്ട്രോക്ക് സെന്ററുകൾക്ക് 18.87 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, കണ്ണൂർ എന്നീ 5 മെഡിക്കൽ കോളേജുകളിലാണ് സ്‌ട്രോക്ക് സെന്ററുകൾ വിപുലീകരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും അപെക്സ് ആശുപത്രികളിലും മാത്രം ലഭ്യമായിട്ടുള്ള ത്രോംബോലൈസിസ് ചികിത്സ മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിലെ 12 സ്ട്രോക്ക് യൂണിറ്റുകളിലൂടെയും നൽകി വരുന്നുണ്ട്. സംസ്ഥാനത്തെ 6 സ്ട്രോക്ക് സെന്ററുകളെ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ (ഡബ്ല്യു.എസ്.ഒ.), എൻ.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ട്രോക്ക് ചികിത്സ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 1.53 കോടി, കോട്ടയം മെഡിക്കൽ കോളേജിന് 1.55 കോടി, തൃശൂർ മെഡിക്കൽ കോളേജിന് 4.78 കോടി, എറണാകുളം…

Read More

15-ാമത് കേരള തപാല്‍ സ്റ്റാമ്പ് പ്രദർശന ലോഗോ പുറത്തിറക്കി

15-ാമത് കേരള തപാല്‍ സ്റ്റാമ്പ് പ്രദർശന ലോഗോ പുറത്തിറക്കി:തപാല്‍വകുപ്പ് കേരള മേഖല സംഘടിപ്പിക്കുന്ന പ്രദർശനം 2026 ജനുവരി 20 മുതൽ 23 വരെ കൊച്ചിയിൽ konnivartha.com; തപാല്‍വകുപ്പ് കേരള മേഖലയുടെ ആഭിമുഖ്യത്തില്‍ 15-ാമത് സംസ്ഥാനതല തപാല്‍ സ്റ്റാമ്പ് പ്രദർശനം (KERAPEX 2026) 2026 ജനുവരി 20 മുതൽ 23 വരെ കൊച്ചിയിൽ സംഘടിപ്പിക്കും. പരിപാടിക്ക് മുന്നോടിയായി ഇന്ന് എറണാകുളം മുഖ്യ തപാല്‍ ഓഫീസ് കോൺഫറൻസ് ഹാളിൽ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ തപാല്‍ വകുപ്പ് ഡയറക്ടര്‍ ജനറൽ ജിതേന്ദ്ര ഗുപ്ത ചടങ്ങിൽ ഔദ്യോഗികമായി ലോഗോ പുറത്തിറക്കി. കൊച്ചി തപാല്‍ മേഖല പോസ്റ്റ്മാസ്റ്റർ ജനറൽ സയീദ് റാഷിദ്, തപാല്‍ ആസ്ഥാനത്തെ തപാല്‍ സേവന ഡയറക്ടർ അലക്സിൻ ജോർജ്, കൊച്ചി മേഖലാ തപാല്‍ സേവന ഡയറക്ടർ എൻ.ആർ. ഗിരി, എറണാകുളം ഡിവിഷൻ പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ട്സയ്യിദ്…

Read More

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസിനുള്ള പ്രീ-ടെസ്റ്റ് നവംബർ 10 മുതൽ

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസിനുള്ള പ്രീ-ടെസ്റ്റ് നവംബർ 10 മുതൽ കേരളത്തിലെ പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ സാമ്പിൾ പ്രദേശങ്ങളിൽ ആരംഭിക്കും   konnivartha.com; 1948 ലെ സെൻസസ് ആക്ട് പ്രകാരം നടത്തപ്പെടുന്ന സെൻസസ് 2027 ന്‍റെ  ഒന്നാം ഘട്ട പ്രീ-ടെസ്റ്റ് 2025 നവംബർ 10 മുതൽ നവംബർ 30 വരെ നടത്തുന്നതിനുള്ള തീയതികൾ കേന്ദ്ര ​ഗവൺമെൻ്റ് വിജ്ഞാപനം ചെയ്തു. 2025 നവംബർ 1 മുതൽ നവംബർ 7 വരെ സെൽഫ് എന്യൂമറേഷനുള്ള അവസരമുണ്ട്. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഡിജിറ്റൽ സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും, ജനസംഖ്യാ കണക്കെടുപ്പും. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് വിവരങ്ങൾ ശേഖരിക്കുക. ഇതോടൊപ്പം, സെൻസസിൻറെ പുരോഗതി തത്സമയം നിരീക്ഷിക്കുന്നതിന് ആദ്യമായി ഒരു സി എം എം എസ് (CMMS) വെബ് പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്. സെൻസസ് പ്രവർത്തനങ്ങളുടെ…

Read More

തിരുമുല്ലവാരം ഡിബിഎൽപി സ്‌കൂളിന്റെ 15 വർഷത്തെ ആവശ്യത്തിന് ഒരാഴ്ചക്കുള്ളിൽ പരിഹാരം

  തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന തിരുമുല്ലവാരം ഡി.ബി.എൽ.പി. സ്‌കൂളിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന 15 വർഷത്തെ സ്‌കൂൾ അധികൃതരുടെ ആവശ്യത്തിന് പരിഹാരം. സംസ്ഥാന സർക്കാരിന്റെ മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസൺ കണക്ട് സെന്ററിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരാഴ്ചക്കുള്ളിൽ പരിഹാരമായത്. 1957-ൽ വിദ്യാലയം ആരംഭിച്ചത് മുതൽ കെട്ടിടങ്ങളുടെ അപര്യാപ്തത കാരണം ഒന്നും രണ്ടും ക്ലാസ്സുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചിരുന്നത്. രണ്ട് ക്ലാസ്സുകൾക്കും കൂടി ഒരു അധ്യാപകനെ മാത്രമാണ് അനുവദിച്ചിരുന്നത്. ഇത് കാരണം ഒരു ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ച വരെയും അടുത്ത ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ചയ്ക്ക് ശേഷവുമാണ് പഠനം ക്രമീകരിച്ചിരുന്നത്. ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നതിനാൽ രക്ഷിതാക്കൾ കുട്ടികളെ ഈ സ്‌കൂളിൽ ചേർക്കാൻ വിമുഖത കാണിക്കുകയും, സ്‌കൂൾ ‘മതിയായ കുട്ടികളില്ലാത്ത വിദ്യാലയം’ എന്ന ശ്രേണിയിൽ ഉൾപ്പെടുകയും ചെയ്തു. 2010-ൽ പുതിയ…

Read More

കെ.എസ്.ആർ.ടി.സിയുടെ പുതിയ വോൾവോ 9600 എസ്എൽഎക്‌സ് ബസ് പരീക്ഷണയാത്ര നടത്തി

  കെ.എസ്.ആർ.ടി.സി. യുടെ ബസ് നിരയിൽ പുതുചരിത്രം കുറിച്ചുകൊണ്ട്, വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് ഇന്ന് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് വളയം പിടിച്ചത്. വോൾവോ പുതിയതായി നിർമ്മിച്ച ഈ മോഡൽ, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെ.എസ്.ആർ.ടി.സിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. സ്വകാര്യ വ്യക്തികൾ ഈ വണ്ടി വാങ്ങിയിട്ടുണ്ടാകാമെങ്കിലും, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആദ്യമായി ബുക്ക് ചെയ്യുന്നതും ഡെലിവറി എടുക്കുന്നതും കെ.എസ്.ആർ.ടി.സി.യാണെന്നത് ശ്രദ്ധേയമാണ്. 2002-ൽ ആദ്യമായി വോൾവോ ഇന്ത്യയിൽ വന്നപ്പോഴും ആദ്യത്തെ രണ്ട് ബസുകൾ വാങ്ങിയത് കെ.എസ്.ആർ.ടി.സി. ആയിരുന്നു എന്ന ചരിത്രവും മന്ത്രി ഓർമ്മിപ്പിച്ചു.ഇന്ന് ഇന്ത്യയിൽ കിട്ടാവുന്നതിൽ ഏറ്റവുമധികം സൗകര്യങ്ങളുള്ള ഒരു വണ്ടിയാണ് കെ.എസ്.ആർ.ടി.സി. വാങ്ങിയിരിക്കുന്നതെന്നും, വണ്ടിയുടെ…

Read More

അങ്കണവാടി പെൻഷനും ആനുകൂല്യങ്ങൾക്കും 20 കോടി രൂപ അനുവദിച്ചു

  അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡിനാണ് സഹായം അനുവദിച്ചത്. വിരമിച്ചവരുടെ പെൻഷൻ വിരമിക്കൽ ആനുകൂല്യം, വിരമിച്ചവരുടെ മരണാനുകൂല്യം തുടങ്ങിയവ നൽകുന്നതിനാണ് സഹായം ആവശ്യപ്പെട്ടത്. സാമ്പത്തിക സ്വയം പര്യാപ്തതയില്ലാത്ത ബോർഡ് സർക്കാർ സഹായത്തോടെയാണ് വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. ബോർഡിന് പ്രതിമാസ ക്ഷേമനിധി വിഹിതമായി ലഭിക്കുന്നത് 2.15 കോടി രൂപയാണ്. പെൻഷൻ വിതരണത്തിനു മാത്രം മാസം 4.26 കോടി രൂപ വേണം. കഴിഞ്ഞ നാലരവർഷത്തിൽ 76 കോടി രൂപയാണ് സർക്കാർ സഹായമായി ബോർഡിന് അനുവദിച്ചത്.

Read More

ദേശീയ കടുവാ കണക്കെടുപ്പ് 2025-26: കേരളത്തില്‍ പ്രഥമഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

  konnivartha.com; 2025-26 ലെ ദേശീയ കടുവാ കണക്കെടുപ്പിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയിട്ടുള്ള തയ്യാറെടുപ്പകളുടെ അവലോകനം ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ്സ് രാജേഷ് രവീന്ദ്രന്‍ ഐ. എഫ്. എസ്., ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോക്ടര്‍ പ്രമോദ് ജി.കൃഷ്ണന്‍, ഐ. എഫ്. എസ്. എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. കടുവകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ആറാമത്തെ കണക്കെടുപ്പാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. 2025 ഡിസംബര്‍ 1 മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലയളവില്‍ മൂന്ന് ഘട്ടങ്ങളിലായാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. കണക്കെടുപ്പിനായുള്ള പരിശീലനങ്ങളുടെ സമയക്രമവും ഉപകരണങ്ങള്‍ വാങ്ങുന്നതിലെ പുരോഗതിയും യോഗം വിലയിരുത്തി. 2025 ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുന്ന, എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന, കണക്കെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പെരിയാര്‍, പറമ്പിക്കുളം കടുവാ സങ്കേതങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 37 ഫോറസ്‌റ് ഡിവിഷനുകളിലായുള്ള 673 ബ്ലോക്കുകളില്‍ ട്രാന്‍സെക്ടുകളിലും നിര്‍ദ്ദിഷ്ട പാതകളിലും സഞ്ചരിച്ച്…

Read More

ഭരണഭാഷ വാരോഘോഷം: ജീവനകാര്‍ക്ക് തര്‍ജമ മല്‍സരം സംഘടിപ്പിച്ചു

konnivartha.com; ജില്ലാ ഭരണകൂടവും വിവര പൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി നടത്തുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് ജീവനക്കാര്‍ക്ക് തര്‍ജമ മത്സരം സംഘടിപ്പിച്ചു. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ കാതോലിക്കേറ്റ് കോളജ് മുന്‍ പ്രൊഫസര്‍ മാലൂര്‍ മുരളീധരന്‍ നേതൃത്വം നല്‍കി. ഭരണഭാഷ, മലയാളം, ലിപി പരിഷ്‌കരണം എന്നിവ സംബന്ധിച്ച് അദ്ദേഹം ക്ലാസ് നയിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ ഉപയോഗിക്കുന്ന പ്രധാന പദങ്ങളുടെ ശരിയായ പ്രയോഗം പരിചയപെടുത്തി. ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തിലേക്ക് തര്‍ജമ മല്‍സരത്തില്‍ റവന്യു വകുപ്പിലെ സീനിയര്‍ ക്ലാര്‍ക്കുമാരായ പി വി മായ, സോണി സാംസണ്‍ ഡാനിയേല്‍ എന്നിവര്‍ ഒന്ന്, രണ്ട് സ്ഥാനം നേടി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എഡിഎം ബി ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Read More