മട്ടന്നൂർ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ നവംബർ 4, 5 തീയതികളിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 2025 ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് അവസരമുള്ളത്. അനർഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4, 5 തീയതികളിൽ അപേക്ഷിക്കാം. പ്രവാസി ഭാരതീയർക്കും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകൾ നവംബർ 14 ന് പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിച്ച പട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി നൽകും. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 23, 24 വകുപ്പുകൾ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകൾ പ്രകാരവുമാണ് ഈ അവസരം…
Read Moreടാഗ്: konni vartha
നിലയ്ക്കലില്‍ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍: നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ഥ്യത്തിലേക്ക്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ നാലിന് പകല്‍ 12 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സര്‍ക്കാരിന്റെ കരുതലായാണ് നിലയ്ക്കലില്‍ ശബരിമല ബേസ് ക്യാമ്പ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. 10700 ചതുരശ്ര വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ റിസപ്ഷന്, പോലീസ് ഹെല്‍പ്പ് ഡെസ്ക്, മൂന്ന് ഒപി മുറികള്‍, അത്യാഹിത വിഭാഗം, നഴ്സസ് സ്റ്റേഷന്, ഇസിജി റൂം,…
Read Moreനോര്‍ക്ക റൂട്ട്സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകള്‍
നോര്‍ക്ക റൂട്ട്സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകള്‍: സംസ്ഥാനതല ഉദ്ഘാടനം നാളെ (നവംബര്‍ 4 ന്) പി. ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും വിദേശ തൊഴില്‍ കുടിയേറ്റത്തിന് മുന്നോടിയായുളള പരിശീലന പരിപാടിയായ നോര്‍ക്ക റൂട്ട്സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (PDOP) നടപ്പു സാമ്പത്തിക വര്‍ഷത്തെ പരിപാടികള്‍ക്ക് നാളെ (നവംബര്‍ 4 ന്) തിരുവനന്തപുരത്ത് തുടക്കമാകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ നാലിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് നഴ്സിംങില്‍ നടക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് നിര്‍വ്വഹിക്കും. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് നഴ്സിംങ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഗീതാകുമാരി എസ് സ്വാഗതവും നോര്‍ക്ക റൂട്ട്സ് അസിസ്റ്റന്റ് മാനേജര്‍ (റിക്രൂട്ട്മെന്റ് ) സാനു കുമാര്‍ എസ് നന്ദിയും പറയും. നോര്‍ക്ക റൂട്ട്സ്…
Read Moreഡോ.എം .എസ്. സുനിലിന്റെ 364 -മത് സ്നേഹഭവനം അജുവിന്റെ അഞ്ചംഗ കുടുംബത്തിന്
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബര്‍ക്ക് പണിതു നൽകുന്ന 364-ാമത് സ്നേഹഭവനം ബാബു സാറിന്റെ തൊണ്ണൂറാം ജന്മദിന സമ്മാനമായി കടമ്മനിട്ട കുട്ടത്തോട് ചെമ്മാന്തറ അജുവിനും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും സംവിധായകനും സിനിമാതാരവുമായ ബൈജു എഴുപുന്ന കേരളപ്പിറവി ദിനത്തിൽ നിർവഹിച്ചു. 65 വർഷങ്ങളോളം പഴക്കമുള്ള മൺകട്ട കൊണ്ട് നിർമ്മിച്ച ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത ചെറിയ വീട്ടിൽ ആയിരുന്നു അജുവും ഭാര്യ റീനയും രണ്ട് പെൺകുഞ്ഞുങ്ങളും 84 വയസ്സുള്ള മാതാവും താമസിച്ചിരുന്നത്. കുടുംബാംഗങ്ങളുടെ ചികിത്സക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിത്യ ചിലവിനുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ ഒരു ഭവനം നിർമ്മിക്കാൻ സാധിക്കാതെ ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്നത് നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 3 മുറികളും, അടുക്കളയും, ഹാളും, ശുചി മുറിയും, സിറ്റൗട്ടും…
Read Moreശബരിമല റോഡുകൾക്കായി 377. 8 കോടി രൂപ അനുവദിച്ചു
ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി വകയിരുത്തി. കൊല്ലത്ത് 15 റോഡുകൾക്ക് 54.20 കോടി, പത്തനംതിട്ടയിൽ ആറു റോഡുകൾക്ക് 40.20 കോടി, ആലപ്പുഴയിൽ ഒമ്പത് റോഡുകൾക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകൾക്ക് 35.20 കോടി എന്നിങ്ങനെ തുക അനുവദിച്ചു. ഇടുക്കിയിൽ അഞ്ച് റോഡിന് 35.10 കോടി, എറണാകുളത്ത് എട്ട് റോഡിന് 32.42 കോടി, തൃശൂരിൽ 11 റോഡിന് 44 കോടി, പാലക്കാട്ട് അഞ്ച് റോഡിന് 27.30 കോടി, മലപ്പുറത്ത് ഒരു റോഡിന് 4.50 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.
Read Moreലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ
konnivartha.com; ഏകദിനത്തിലെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ.കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. Narendra Modi (Prime Minister of India): A spectacular win by the Indian team in the ICC Women’s Cricket World Cup 2025 Finals. Their performance in the final was marked by great skill and confidence. The team showed exceptional teamwork and tenacity throughout the tournament. Congratulations to our players. This historic win will motivate future champions to take up sports.
Read Moreകൊല്ലം നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി
konnivartha.com; കൊല്ലം നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ.ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി. നഗരപരിധിയിലെ 26 സ്കൂളുകൾക്കാണ് കലക്ടർ അവധി നൽകിയത്.ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കൊല്ലം ആശ്രാമം മൈതാനം മുതൽ ചിന്നക്കട വരെയും റെയിൽവേ സ്റ്റേഷൻ, കർബല, ഫാത്തിമാ മാതാ കോളജ്, ചെമ്മാൻമുക്ക് വരെയുള്ള റോഡിന്റെ വശങ്ങളിലും വാഹന പാർക്കിങ് നിരോധിച്ചിരിക്കുകയാണ്.കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് 3–ാം തീയതി 2.50ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ എത്തുന്നത്.
Read Moreകോന്നി ഗ്രാമ പഞ്ചായത്ത് കോൺക്രീറ്റ് സ്തൂപത്തിനു മുകളില്‍ കൊടി നാട്ടി
konnivartha.com : കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നിലെ വിവാദമായ കോൺക്രീറ്റ് സ്തൂപം അവധി ദിവസം പൊളിച്ചു മാറ്റാനുള്ള ശ്രമം സി പി ഐ എം പ്രവർത്തകർ തടഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് യു ഡി എഫ് ഭരണസമിതി സൈറൺസ്ഥാപിക്കാനായി മരത്തിൻ്റെ രൂപത്തിൽ കിളി കൂടും ശിഖരങ്ങളും കോൺക്രീറ്റിൽ പണിത സ്തൂപമാണ് പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ച് ഉപയോഗശൂന്യമായി നിന്നിരുന്നത്. ഈ സ്ഥലത്ത് നിന്നിരുന്ന വലിയ മരം മുറിച്ച് മാറ്റിയാണ് നിർമാണം ആരംഭിച്ചത് എന്നാൽ പുതിയ യുഡിഎഫ്ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ ഇത് ഉപേക്ഷിക്കുകയായിരുന്നു. അഴിമതിയുടെ സ്തുപമാണന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ്, സി പി ഐ എം നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ജാള്യത മറയ്ക്കാനാണ് ഇലക്ഷൻ പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് തിടുക്കത്തിൽ സ്തൂപം പൊളിച്ച് മാറ്റാൻ ഞായറാഴ്ച ശ്രമിച്ചത്. പഞ്ചായത്ത് പ്രോജക്ടിൽ ഇല്ലാതെ നിർമിച്ച…
Read Moreആദ്യഘട്ട ശബരിമല സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു : കൊടിക്കുന്നിൽ സുരേഷ് എം.പി
konnivartha.com; ശബരിമല തീർത്ഥാടന സീസണിലെ തീർത്ഥാടകരുടെ ഗതാഗതസൗകര്യം ഉറപ്പാക്കുന്നതിനായി ദക്ഷിണ റെയിൽവേ ആദ്യഘട്ട ശബരിമല സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ആദ്യഘട്ടത്തിൽ ഇരുവശത്തോട്ടുമായി 100 സർവീസുകളാണ് ഉണ്ടായിരിക്കുന്നത്. ചെന്നൈ എഗ്മോർ – കൊല്ലം റൂട്ടിലും ഡോ. എം.ജി.ആർ. ചെന്നൈ റൂട്ടിലുമായി ആകെ അഞ്ച് ആഴ്ചതോറുമുള്ള സ്പെഷ്യൽ ട്രെയിനുകൾ ശബരിമല തീർത്ഥാടന കാലയളവിൽ സർവീസ് നടത്തും. ട്രെയിനുകളുടെ വിശദാംശങ്ങൾ: നമ്പർ 06111/06112 – ചെന്നൈ എഗ്മോർ – കൊല്ലം – ചെന്നൈ എഗ്മോർ സ്പെഷ്യൽ എക്സ്പ്രസ് പുറപ്പെടുന്നത്: വെള്ളിയാഴ്ചകളിൽ രാത്രി 23.55 ന് ചെന്നൈ എഗ്മോറിൽ നിന്ന് (14 നവംബർ 2025 മുതൽ 16 ജനുവരി 2026 വരെ) തിരിച്ചുപോകുന്നത്: ശനിയാഴ്ചകളിൽ രാത്രി 19.35 ന് കൊല്ലത്തിൽ നിന്ന് (15 നവംബർ 2025 മുതൽ 17 ജനുവരി 2026 വരെ). ട്രെയിൻ നമ്പർ…
Read Moreസ്നേഹപ്രയാണം ആയിരം ദിനം ഉദ്ഘാടനം കോന്നിയില്‍ നടന്നു
konnivartha.com; പത്തനാപുരം ഗാന്ധിഭവൻ ശാഖ കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിന്റെ 3മത് വാർഷികവും, ഗാന്ധിഭവൻ വിദ്യാർഥികൾക്കും, യുവജനങ്ങൾക്കുമായി നടത്തിവരുന്ന കാരുണ്യ ബോധവൽക്കരണ പ്രോഗ്രാം സ്നേഹപ്രയാണം ആയിരം ദിനം എന്നിവയുടെ ഉദ്ഘാടനവും പത്മശ്രീ ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ നിർവഹിച്ചു. “മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകല ജീവജാലങ്ങളെയും സ്നേഹിക്കണം” എന്നീ മൂന്ന് സന്ദേശങ്ങളാണ് സ്നേഹപ്രയാണം ആയിരം ദിനങ്ങളിലൂടെ പകർന്നു നൽകിയത്. ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരി സി എസ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ മുഖ്യ സന്ദേശം നൽകി. ഡി സി സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്, എസ് എന്‍ ഡി പി യൂണിയൻ പ്രസിഡന്റ് കെ പദ്മകുമാർ, കെ പി സി സി അംഗംമാത്യു കുളത്തിങ്കൽ, Rev.…
Read More