മലയാളദിനം, ഭരണഭാഷാവാരാഘോഷം നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ

konnivartha.com; പത്തനംതിട്ട ജില്ലാ ഭരണകൂടവും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി ജില്ലയില്‍ നവംബര്‍ ഒന്നു മുതല്‍ നവംബര്‍ ഏഴു വരെ ഭരണഭാഷാവാരാഘോഷവും മലയാളദിനവും സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. എഡിഎം ബി ജ്യോതി അധ്യക്ഷയാകും. കവിയും ആകാശവാണി മുന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തല മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലും. ജില്ലാ ഭരണഭാഷ പുരസ്‌ക്കാര ജേതാവിനെ ചടങ്ങില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മലയാള ഭാഷ, സംസ്‌കാരം, ചരിത്രം എന്നീ വിഷയങ്ങളെ കുറിച്ച് പ്രശ്നോത്തരി സംഘടിപ്പിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്‍ രാജലക്ഷ്മി, ആര്‍ ശ്രീലത,…

Read More

ഗുരുവിന് അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ജന്മനാട്ടില്‍ ഒരുങ്ങുന്നു

  ഗുരു നിത്യ ചൈതന്യയതി അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം നിർമ്മിക്കുന്നതിന് ജന്മനാട്ടിൽ ഭൂമി വാങ്ങി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് konnivartha.com/ അരുവാപ്പുലം:ഭാരതീയ പൊതുസമൂഹത്തില്‍ നവീനചിന്തയുടെ സന്ദേശവാഹകനും സന്യാസി ശ്രേഷ്ഠനും എഴുത്തുകാരനും തത്വചിന്തകനുമായ ഗുരു നിത്യചൈതന്യയതിയുടെ പേരിൽ ജന്മനാട്ടിൽ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ഉയരുന്നു. നവകേരള സദസിന്റെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തിൽ അനുവദിച്ചിരിക്കുന്ന പദ്ധതിയാണ് ഗുരു നിത്യചൈതന്യ യതിയുടെ പേരിലുള്ള സ്മാരകവും പഠന ഗവേഷണ കേന്ദ്രവും. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഈ പദ്ധതിക്ക് വേണ്ടി ഭൂമി കണ്ടെത്തിയിരിക്കുകയാണ്. മികച്ച ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി വഴിഅരുവാപ്പുലത്തിനു ലഭിച്ചപ്രൈസ് മണി ഉപയോഗിച്ചാണ് ഗ്രാമപഞ്ചായത്ത് 97 സെന്റ് ഭൂമി കണ്ടെത്തിയത്.7 കോടി രൂപയാണ് പഠനഗവേഷണ കേന്ദ്രം നിർമിക്കുന്നതിനു വേണ്ടി സർക്കാർ അനുവദിച്ചിരിക്കുന്നത്. ഭൂമി കൈമാറൽ ചടങ്ങ് മ്ലാന്തടം വിദ്യാനികേതൻ ആശ്രമത്തിൽ വച്ച് നടന്നു. അഡ്വക്കേറ്റ് കെ യു ജിനീഷ് കുമാർ എംഎൽഎ…

Read More

അരുവാപ്പുലത്ത് വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും ഇന്ന് നടക്കും ( 28/10/2025 )

  കോന്നിയുടെ വികസനത്തിന്റെ ആറാണ്ട് 28/10/2025 ൽ നടക്കുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും. konnivartha.com;  :അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി അരുവാപ്പുലത്ത് ഇന്ന് നടക്കുന്ന വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്നവയുടെയും ഉദ്ഘാടനങ്ങൾ. ഗുരു നിത്യ ചൈതന്യ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം വസ്തു കൈമാറൽ മ്ലാന്തടം -ജനകീയ കുടിവെള്ള പദ്ധതി രാധപ്പടി- പുളിഞ്ചാണി- പഞ്ചായത്ത് പടി റോഡ് അരുവാപ്പുലം ഹാപ്പിനസ് പാർക്ക് നിർമ്മാണം അരുവാപ്പുലം വകയാർ റോഡ് ആയുർകർമ്മ പഞ്ചകർമ്മ യൂണിറ്റ് വികസന പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടന നിർവഹിക്കുന്ന ചടങ്ങുകളിൽ ജനപ്രതിനിധികൾ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Read More

വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും ഇന്ന് നടക്കും (28/10/2025 )

  കോന്നിയുടെ വികസനത്തിന്റെ ആറാണ്ട് 28/10/2025 ൽ നടക്കുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും. konnivartha.com :അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്നവയുടെയും ഉദ്ഘാടനങ്ങൾ. ഗുരു നിത്യ ചൈതന്യ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം വസ്തു കൈമാറൽ മ്ലാന്തടം -ജനകീയ കുടിവെള്ള പദ്ധതി രാധപ്പടി- പുളിഞ്ചാണി- പഞ്ചായത്ത് പടി റോഡ് അരുവാപ്പുലം ഹാപ്പിനസ് പാർക്ക് നിർമ്മാണം അരുവാപ്പുലം വകയാർ റോഡ് ആയുർകർമ്മ പഞ്ചകർമ്മ യൂണിറ്റ് എസ്എൻഡിപി യുപിഎസ് വി കോട്ടയം പാചകപ്പുര. വി കോട്ടയം ഗവ എൽ പി സ്കൂൾ സ്മാർട്ട് ക്ലാസ് വാഴവിള ഗാന്ധി സ്മാരക റോഡ് ചെറാടി കോഴികുന്നം റോഡ് ചേറാടി നീളത്തിൽ പടി റോഡ് കണ്ണനാംകുഴി- മേൽപ്പത്തൂർ റോഡ് വട്ടാംകുഴി…

Read More

ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തെ സ്കൂളുകള്‍ക്ക് അവധി

  സ്കൂൾ കായികമേളയുടെ സമാപന ദിവസമായ ഇന്ന് ഉച്ചയ്ക്ക് ശേഷം (28.10.2025) തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.സംസ്ഥാന സ്കൂൾ അത്‍ലറ്റിക് മീറ്റിലെ ചാമ്പ്യന്മാരേ ഇന്ന് അറിയാം .സമാപനം വൈകിട്ട് 4 ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന പരിപാടിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ആണ് മുഖ്യാതിഥി.ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 21 നാണ് ആരഭിച്ചത്. നിലവിലെ ചാമ്പ്യന്‍മാരായ മലപ്പുറമാണ് ഒന്നാംസ്ഥാനത്ത്. പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. സ്കൂളുകളിൽ മലപ്പുറം ഐഡിയൽ കടകശേരിയും ഓവറോൾ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരവും കിരീടം ഉറപ്പിച്ചു.

Read More

കേരളത്തില്‍ വീണ്ടും കോളറ :സാംക്രമിക രോഗങ്ങള്‍ പിടിമുറുക്കുന്നു

Health Alert in Kerala: Cholera outbreak in Kerala is a growing concern, with a recent case reported in Kakkanad affecting a migrant worker അമീബിക് മസ്തിഷ്കജ്വരം പടർന്നു പിടിക്കുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു.ഇതര സംസ്ഥാന തൊഴിലാളിക്കാണ് കോളറ സ്ഥിരീകരിച്ചത്.കൊച്ചി കാക്കനാട് ആണ് താമസം . ഈ മാസം 25നാണ് രോഗബാധ കണ്ടെത്തിയത് . ഇതര സംസ്ഥാനത്തു നിന്ന് എത്തിയപ്പോള്‍ രോഗലക്ഷണങ്ങൾ കണ്ടു . തുടര്‍ന്ന് എറണാകുളം മെ‍ഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.പരിശോധനയിൽ കോളറ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗി അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസ് വ്യക്തമാക്കി. ഇയാളുമായി ബന്ധപ്പെട്ട വ്യക്തികളെ അടക്കം പരിശോധനയ്ക്ക് വിധേയരാക്കി . ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കോളറ രോഗബാധയാണിത്.അമീബിക് മസ്തിഷ്കജ്വരം ഈ വർഷം മാത്രം 144 പേർക്കാണ് പിടിപെട്ടിട്ടുള്ളത്.…

Read More

കൗമാര കേരളത്തിന്റെ കായികമേളയ്ക്ക് നാളെ സമാപനം

സമാപനം വൈകിട്ട് 4 ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ എട്ടു നാൾ അനന്തപുരി സാക്ഷ്യം വഹിച്ച കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് നാളെ (ഒക്ടോബർ 28) പരിസമാപ്തി. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന പരിപാടിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ആണ് മുഖ്യാതിഥി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ജി ആർ അനിൽ എന്നിവർ സംസാരിക്കും. മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഡയറക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുക്കും. ഓവറോൾ ചാമ്പ്യൻമാർ ക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് കൈമാറിയ ശേഷം കായിക മേളയുടെ കൊടി താഴ്ത്തുകയും ദീപശിഖ അണയ്ക്കുകയും ചെയ്യും.

Read More

കോന്നിതാഴം വില്ലേജ് ഓഫീസ് ഇനി സ്മാര്‍ട്ട്

  konnivartha.com; കോന്നിതാഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. റീബില്‍ഡ് കേരള   പദ്ധതിയിലുള്‍പെടുത്തിയാണ് വില്ലേജ് ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ സാമുവേല്‍, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

സ്മാര്‍ട്ടായി കൂടല്‍ വില്ലേജ് ഓഫീസ്

  konnivartha.com; കൂടല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടും ജനസൗഹൃദമാക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി പ്ലാന്‍ ഫണ്ടില്‍ ഉള്‍പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്. വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, വൈസ് പ്രസിഡന്റ് മിനി എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷരായ ഷാന്‍ ഹുസൈന്‍, ആശ സജി, അംഗങ്ങളായ മേഴ്‌സി ജോബി, എം മനു, പ്രസന്നകുമാരി, അജിത സജി, ബിന്ദു റെജി, അലക്‌സാണ്ടര്‍ ഡാനിയേല്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി വി വിജയകുമാര്‍, സുജ അനില്‍, കോന്നി തഹസില്‍ദാര്‍ സിനിമോള്‍ മാത്യു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ…

Read More

നോര്‍ക്ക റൂട്ട്സ് :സംരംഭകത്വ ശില്പശാലയും വായ്പാ നിര്‍ണ്ണയക്യാമ്പും ഒക്ടോബര്‍ 29 ന്

  പ്രവാസികള്‍ക്കായുളള എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് വഴിയും. ഔദ്യോഗിക പ്രഖ്യാപനവും സംരംഭകത്വ ശില്പശാലയും വായ്പാ നിര്‍ണ്ണയക്യാമ്പും ഒക്ടോബര്‍ 29 ന് ഒറ്റപ്പാലത്ത് konnivartha.com; പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായുളള എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 17 ന് ഒപ്പുവച്ച നോര്‍ക്ക റൂട്ട്സ്-ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനവും, സംരംഭകത്വ ശില്പശാലയും വായ്പാ നിര്‍ണ്ണയക്യാമ്പും ഒക്ടോബര്‍ 29 ന് പാലക്കാട് ഒറ്റപ്പാലത്ത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റുമായി (സി.എം.‍ഡി) സഹകരിച്ചാണ് ശില്പശാല. ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് വായ്പാ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ഹെഡ് ഓഫീസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ (മുന്‍സിപ്പല്‍ സ്റ്റാന്റിനു സമീപം) വച്ച് സംഘടിപ്പിക്കുന്ന ശില്പശാലയുടേയും വായ്പാനിര്‍ണ്ണയ ക്യാമ്പിന്റെയും ഉദ്ഘാടനം രാവിലെ 9.30 ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ്…

Read More