കേരള സ്കൂൾ ശാസ്ത്ര മേള:കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ

കേരള സ്കൂൾ ശാസ്ത്ര മേള: സർവാധിപത്യം പുലർത്തി കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ konnivartha.com; പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ,ഗവണ്മെൻ്റ് ലോവർ പ്രൈമറി സ്കൂൾ പ്രമാടം, ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ കോന്നി എന്നീ വേദികളിലായി നടന്നുവന്ന കോന്നി ഉപജില്ലാ തല സ്കൂൾ ശാസ്ത്രോത്സവത്തിൽ എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ മത്സരിച്ച സ്കൂളുകളിൽ കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ 209 പോയിൻ്റോടെ ഒന്നാം സ്ഥാനവും മികച്ച ശാസ്ത്ര സ്കൂൾ എന്ന നേട്ടവും കരസ്ഥമാക്കി.ഗണിത ശാസ്ത്ര മേളയിൽ 257 പോയിൻ്റും, സാമൂഹ്യ ശാസ്ത്ര മേളയിൽ 117 പോയിൻ്റും , പ്രവർത്തി പരിചയ മേളയിൽ 353 പോയിൻ്റും, ഐ റ്റി മേളയിൽ 100 പോയിൻ്റും കരസ്ഥമാക്കി എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ…

Read More

മൈലപ്രക്ക് കളിച്ചുയരാന്‍ സ്വന്തം ‘വോളിബോള്‍ ടര്‍ഫ് കോര്‍ട്ട്’

  konnivartha.com; വോളിബോളിനെ നെഞ്ചിലേറ്റിയ മൈലപ്രയിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇനി പഞ്ചായത്തിന്റെ സ്വന്തം ടര്‍ഫ്‌കോര്‍ട്ടില്‍ കളിക്കാം. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 37 ലക്ഷം രൂപ വിനിയോഗിച്ചാണ് മൈലപ്ര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മേക്കൊഴൂരില്‍ ആധുനിക സൗകര്യത്തോടെ വോളിബോള്‍ ടര്‍ഫും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ചത്. വോളിബോളിന് ഏറ്റവും യോജിച്ച മഡ് ടര്‍റഫിന് ചെലവഴിച്ചത് 21 ലക്ഷം രൂപ. 16 ലക്ഷം രൂപ വിനിയോഗിച്ച് ടോയ്ലറ്റ് കോംപ്ലക്‌സ്, ഡ്രസ്സിങ് റൂം, ഗാലറി എന്നിവ നിര്‍മിച്ചു. കുടിവെള്ളത്തിനും വിശ്രമത്തിനും സൗകര്യവും ഒരുക്കി. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യമായാണ് വോളിബോള്‍ ടര്‍ഫ് നിര്‍മിക്കുന്നത്.മൈലപ്രയില്‍ നിന്നും ദേശീയ താരങ്ങള്‍ പിറന്നപ്പോഴും സ്വന്തമായി ഒരു കോര്‍ട്ടില്ല എന്നതിന് പരിഹാരവുമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ക്കറ്റായി പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്തിന്റെ സ്ഥലത്താണ് പുതിയ ടര്‍ഫ്. ടര്‍ഫ് കോര്‍ട്ടിന്റെ പരിചരണ ചുമതല ഗ്രാമപഞ്ചായത്തിനാണ്. കുട്ടികളുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക്…

Read More

മലയോര മേഖലകളില്‍ കനത്ത മഴ

  konnivartha.com; വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരും.24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.ഇന്നലെ തോരാ മഴയായിരുന്നു . ഇന്ന് കാലത്ത് മുതല്‍ ശക്തമായ മഴയാണ് മലയോര മേഖലകളില്‍ ലഭിച്ചത് . പത്തനംതിട്ട ജില്ലയിലെ നദികളില്‍ ജല നിരപ്പ് അപകടാവസ്ഥയില്‍ ഉയര്‍ന്നിട്ടില്ല . ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ലഭിക്കുന്നുണ്ട് . മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ അടിക്കടി ഉള്ള പ്രദേശങ്ങളില്‍ തുടരെ തുടരെ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി വരുന്നുണ്ട് . കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മണിക്കൂറുകള്‍ ഇടവിട്ട്‌ മുന്നറിയിപ്പ് നല്‍കി വരുന്നു . കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ (ഓറഞ്ച് അലർട്ട് ): :ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുംമറ്റെല്ലാ…

Read More

പുതുചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ്

  ഇന്ത്യയിൽ ആദ്യമായി സർക്കാർ മേഖലയിൽ ഒറ്റ ദിവസം 3 പ്രധാന അവയവങ്ങൾ മാറ്റിവച്ചു എയിംസിന് ശേഷം സർക്കാർ മേഖലയിൽ ആദ്യമായി ശ്വാസകോശം മാറ്റിവച്ചു   konnivartha.com; അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജ് മാറി. ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത്. ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത് പ്രശസ്ത കാർഡിയോ തൊറാസിക് വിദഗ്ധനും സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോ. രാജീവനുമാണ്. ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ മുഴുവൻ…

Read More

വയോജനങ്ങൾക്കുള്ള യോഗപരിശീലനം തുടങ്ങുന്നു :അപേക്ഷ ക്ഷണിച്ചു

    konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങൾക്ക് യോഗ പരിശീലനം നല്‍കും . ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു . താത്പര്യമുള്ള വയോജനങ്ങൾ ആധാർ, റേഷൻകാർഡ് പകർപ്പ് എന്നിവയോടൊപ്പമുള്ള അപേക്ഷ കോന്നി ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ ഒക്ടോമ്പർ ഇരുപത്തി ഏഴാം തീയതിക്ക് (27/10/25) മുമ്പെ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് . 8547051173; 6238580087; 9447907471

Read More

കോന്നി ഗ്രാമപഞ്ചായത്ത് :യോഗ പരിശീലകരെ നിയമിക്കുന്നു:ഇന്റര്‍വ്യൂ 25 ന്

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രോജക്‌ട് പ്രകാരം വയോജനങ്ങൾക്കുള്ള യോഗ പരിശീലനത്തിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നു. ബി.എൻ വൈ എസ് ബിരുദമോ തത്തുല്യയോഗ്യതയോ ഉള്ളവര്‍ക്കും യോഗ അസ്സോസിയേഷന്‍റെയോ സ്പോർട്‌സ് കൗൺസിലിന്‍റെ അംഗീകാരമോ ഉള്ളവര്‍ക്ക് 2025 ഒക്ടോബർ 25ന് രാവിലെ 11.00 മണിക്ക് കോന്നി പഞ്ചായത്ത് കാര്യാലയത്തിൽ ഇന്റര്‍വ്യൂ ഉണ്ടായിരിക്കുന്നതാണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്. ഫോണ്‍ : 8547051173, 6038580087

Read More

ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ( 24/10/2025 )

  കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

റെയിൽവേ അവലോകനയോഗം ഒക്ടോബർ 30-ന് ചെങ്ങന്നൂരിൽ

ശബരിമല മണ്ഡലകാല തീർത്ഥാടനം: റെയിൽവേ അവലോകനയോഗം ഒക്ടോബർ 30-ന് ചെങ്ങന്നൂരിൽ konnivartha.com: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായി തീർത്ഥാടകർക്ക് ആവശ്യമായ റെയിൽവേ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ അധ്യക്ഷതയിൽ റെയിൽവേ അവലോകനയോഗം ഒക്ടോബർ 30-ന് (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടക്കും. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ, വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, റെയിൽവേ യൂസർ അസോസിയേഷൻ അംഗങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ശബരിമല തീർത്ഥാടന സീസണിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലുമുള്ള കുടിവെള്ളം, ശുചിത്വം, കാത്തിരിപ്പ് സൗകര്യങ്ങൾ, ലൈറ്റിംഗ്, മെഡിക്കൽ സഹായം, പോലീസ് സഹായ കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും തീർത്ഥാടകർക്കായി പ്രത്യേക ട്രെയിനുകൾ, അധിക ടിക്കറ്റ് കൗണ്ടറുകൾ, ഗൈഡ് ഡെസ്കുകൾ തുടങ്ങിയ…

Read More

കോന്നി മിനി ബൈപാസിന്‍റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

  konnivartha.com: പശ്ചാത്തല വികസന മേഖലയുടെ ഹബ്ബായി കേരളം മാറിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിര്‍മാണം പൂര്‍ത്തിയായ കോന്നി മിനി ബൈപാസിന്റെയും കോന്നി – വെട്ടൂര്‍ – കൊന്നപ്പാറ റോഡിന്റെ നിര്‍മാണോദ്ഘാടനവും കോന്നി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വന്‍ കുതിച്ചുചാട്ടമുണ്ടായി. സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ 100 പാലങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കി. 150 ല്‍ അധികം പാലങ്ങള്‍ പൂര്‍ത്തിയായി. 1600 കോടി രൂപ പാലം നിര്‍മാണത്തിന് ചെലവഴിച്ചു. നൂറിലധികം പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. 17,750 കിലോമീറ്റര്‍ റോഡ് ബിഎം ബിസി നിലവാരത്തില്‍ നിര്‍മിച്ചു. റോഡ് പരിപാലനത്തിനും പ്രാധാന്യം നല്‍കുന്നു. കാസര്‍ഗോഡ് നന്ദാരപടവ് മുതല്‍ തിരുവനന്തപുരം പാറശാല വരെ 473.42 കിലോമീറ്റര്‍ മലയോര ഹൈവേ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. കോന്നി മണ്ഡലത്തില്‍…

Read More

ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

    konnivartha.com; ശബരിമല റോഡ് വികസനത്തിന് അനുവദിച്ചത് 1107 കോടി രൂപ അനുവദിച്ചു : മന്ത്രി മുഹമ്മദ് റിയാസ് മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ശബരിമല റോഡ് വികസനത്തിന് നാലുവര്‍ഷത്തിനുള്ളില്‍ 1107.24 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം കുമ്മണ്ണൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 35000 കോടി രൂപയാണ് റോഡ് പ്രവൃത്തിക്ക് മാത്രമായി സര്‍ക്കാര്‍ അനുവദിച്ചത്. 8200 കിലോ മീറ്ററിലേറെ റോഡുകള്‍ നവീകരിച്ചു. നിര്‍മാണം പോലെ തന്നെ പരിപാലനത്തിനും ശ്രദ്ധ നല്‍കി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുതിയ റോഡ് പ്രയോജനകരമാകും. പൊതുമരാമത്ത് വകുപ്പിന്റെ 40 കോടി രൂപയുടെ വികസന പദ്ധതികളാണ് കോന്നി നിയോജക മണ്ഡത്തില്‍ ഒറ്റ ദിവസം കൊണ്ട് നിര്‍വഹിക്കുന്നത്.…

Read More