konnivartha.com: കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അംഗത്വമുള്ള കുടുംബങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളിൽ വിജയിച്ച എല്ലാ കുട്ടികളേയും അനുമോദിക്കുന്നതിന് 2023 ജൂലൈ മാസം രണ്ടാം തീയതി ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ അനുമോദന സമ്മേളനം നടത്തും . കോന്നി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സി. ദേവരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും
Read Moreടാഗ്: konni
പാമ്പിന് വിഷവുമായി കോന്നി നിവാസികളടക്കം മൂന്നുപേര്‍ പിടിയില്‍
konnivartha.com: രണ്ടുകോടി രൂപ വിലവരുന്ന പാമ്പിന് വിഷവുമായി മൂന്നുപേര്‍ പിടിയില്‍. കോന്നി അതുമ്പുംകുളം ശ്രീ രാഗത്തില്‍പ്രദീപ് നായര്‍ (62) ,കോന്നി അരുവാപ്പുലം പഞ്ചായത്തിലെ എല്‍ ഡി എഫ് മുന്‍ പ്രസിഡൻറ് , നിലവില്‍ സി പി ഐ എം ഐരവൺ ലോക്കല്‍ കമ്മറ്റി അംഗം പാഴൂര്‍ പുത്തന്‍ വീട്ടില്‍ ടി.പി കുമാര്‍(63), തൃശൂര്‍ കൊടുങ്ങൂര്‍ വടക്കേവീട്ടില്‍ ബഷീര്‍ (58)എന്നിവരാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി പോലീസാണ് മൂന്നു പേരെയും പിടികൂടിയത്. കൊണ്ടോട്ടിയിലെ ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത് . മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പോലീസ് പരിശോധന നടത്തിയത്
Read Moreസംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൃഷിഭവൻ : അരുവാപ്പുലത്ത് നാളെ നാടിന് സമർപ്പിക്കും
konnivartha.com/കോന്നി : സംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൃഷിഭവൻ നാളെ (16.6.2023) അരുവാപ്പുലത്ത് നാടിന് സമർപ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കാർഷിക സേവനങ്ങൾ കാര്യക്ഷമവും സുതാര്യവുമായി കർഷകരുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ സ്മാർട്ട് കൃഷി ഭവൻ പദ്ധതി നടപ്പാക്കുന്നത്. കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം കൃഷിഭവനാണ് സംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൃഷിഭവനാകുന്നത്. ഇതിന്റെ സമർപ്പണവും അരുവാപ്പുലം ബ്രാന്റ് കുത്തരിവിതരണ കേന്ദ്രം ഉദ്ഘാടനവും 16 ന് രാവിലെ 10.30 ന് ന് അരുവാപ്പുലം ഗവ. എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവ്വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വിള ആരോഗ്യ പരിപാലന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. എൻ.ജെ. ജോസഫിനെ ജില്ലാ കളക്ടർ ഡോ. ദിവ്യ. എസ്. അയ്യർ ആദരിക്കും. കുട്ടികൾക്കുള്ള പച്ചക്കറി തൈ വിതരണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിർവ്വഹിക്കും. കൃഷിഭവന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമാക്കുന്നതിനൊപ്പം കൃത്യതയിലും വേഗത്തിലും സേവനം ലഭ്യമാക്കുക, നൂതന സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകളിലേക്ക് കർഷകരെ കൈപിടിച്ചുയർത്തുക എന്നതാണ് പദ്ധതുടെ പ്രധാന ലക്ഷ്യം. കൃഷി വകുപ്പിൽ നിന്നും 25 ലക്ഷം രൂപ ചെലവിലാണ് അരുവാപ്പുലം കൃഷിഭവൻ…
Read Moreപാര്‍ട്ടി ധാരണപ്രകാരം കോന്നി പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചു
konnivartha.com: യു ഡി എഫിലെ ധാരണ പ്രകാരം കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായര്‍ രാജി വെച്ചു . പഞ്ചായത്ത് സെക്രട്ടറിയ്ക്ക് രാജി സമര്‍പ്പിച്ചു . രണ്ടര വര്‍ഷത്തെ ധാരണ പ്രകാരമാണ് രാജി . അടുത്ത പ്രസിഡന്റ് സ്ഥാനം പതിമൂന്നാം വാര്‍ഡ് അംഗം അനി സാബു തോമസിനാണ് . തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വരുന്നത് വരെ വൈസ് പ്രസിഡന്റ് റോജി എബ്രഹാം പ്രസിഡന്റ് സ്ഥാനം വഹിക്കും .
Read Moreഎംഎസ്സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന് അപേക്ഷിക്കാം
konnivartha.com: കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സിഎഫ്ടികെ) നടത്തുന്ന എംഎസ് സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് (202325)ബിഎസ്സി പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും www.cfrdkerala.in, www.supplycokerala.com എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2961144.
Read Moreഊരു വിദ്യാലയം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി ദത്തെടുത്തു
konnivartha.com: കോന്നി കൊക്കാത്തോട് കോട്ടാംപാറ ഊരു വിദ്യാലയം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി ദത്തെടുത്തു. ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും മധുരപലഘാരങ്ങളും നൽകി. സ്കൂളിൽ ഈ അധ്യയന വർഷം മുഴുവൻ ഉച്ചഭക്ഷ്ണം ഡിവൈഎഫ്ഐ നൽകുമെന്ന് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. ബ്ലോക്ക് സെക്രട്ടറി സി സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ വിപിൻ വേണു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി ശിവകുമാർ ,സിപിഐ എംകൊക്കാത്തോട് ലോക്കൽ സെക്രട്ടറി എം ജി മോഹനൻ, ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിഷാദ് ലത്തീഫ് ,സിനീഷ് കുമാർ, സജീന യൂസഫ്, ആർ ശ്രീഹരി, വിഷ്ണുദാസ്, മേഖല വൈസ് പ്രസിഡൻ്റ് യദു കൃഷ്ണൻ, മേഖല കമ്മിറ്റി അംഗം ഹരികൃഷ്ണൻ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ദിനേശൻ, അധ്യാപിക ലിൻസി ഷാജി, ഊരുമൂപ്പത്തി മണി എന്നിവർ…
Read Moreതണ്ണിത്തോട് തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് ഭരണാനുമതി
konnivartha.com :കോന്നി മണ്ഡലത്തിൽ തണ്ണിത്തോട് പഞ്ചായത്തിൽ “തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് തൊണ്ണൂറ്റിയെട്ട് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി പ്രകാരമാണ് തേനരുവി വാട്ടർഫാൾസ് പദ്ധതിക്കായി ഭരണാനുമതി നൽകിയത്. വിനോദ സഞ്ചാര വികസനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി ടൂറിസം വികസനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ്. ഡെസ്റ്റിനേഷൻ ചലഞ്ച്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസം ഡെസ്റ്റിനേഷൻ എങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം ടൂറിസം വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിക്കായി ഭരണാനുമതി ടൂറിസം…
Read Moreപട്ടയം: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി
konnivartha.com: അടുത്ത ഫോറസ്റ്റ് അഡ്വൈസറി കമ്മറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തി തീരുമാനമാക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഉറപ്പു നല്കി: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. വിഷയത്തിൽ എം.എൽ.എ ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി. ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് ഇതോടെ പരിഹാരമാകും. konnivartha.com/Delhi: കോന്നി നിയോജക മണ്ഡലത്തിലെ കൈവശകർഷകർക്ക് പട്ടയം നല്‍കുന്നതിന് അടുത്ത വനം അഡ്വൈസറി കമ്മറ്റിയിൽ അനുമതി നല്‍കുമെന്ന് കേന്ദ്ര വനം,പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ഉറപ്പു നല്‍കിയതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഡൽഹിയിൽ കേന്ദ്ര മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയത്തിയതെന്നും എം.എൽ.എ പറഞ്ഞു. ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്.എം.പി.മാരായ ജോൺ ബ്രിട്ടാസ്, എ.എ.റഹീം, ഡോ.വി.ശിവദാസൻ എന്നിവരോടൊപ്പമാണ് എം.എൽ.എ കേന്ദ്ര മന്ത്രിയെ സന്ദർശിച്ച്…
Read Moreകൊട്ടാരക്കരയില്‍ നിന്നും കോന്നി വഴി ബാംഗ്ലൂർക്ക് കെ എസ് ആര് ടി സി ബസ്സ് ആരംഭിക്കുന്നു
പത്തനാപുരം-കോന്നി-പത്തനംതിട്ട – റാന്നി – എരുമേലി – തൊടുപുഴ – കോഴിക്കോട് – മൈസൂർ വഴി ബാംഗ്ലൂരിലേക്ക് പുതിയ സർവ്വീസുമായി കെ.എസ്.ആർ.ടി.സി. തിങ്കൾ (06/03/2023) മുതൽ കൊട്ടാരക്കര ഡിപ്പോയിൽ നിന്നും ബാംഗ്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസ് ആരംഭിക്കുന്നു കൊട്ടാരക്കര നിന്നു വൈകിട്ട് 3 നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6:10നു ബാംഗ്ലൂർ എത്തും തിരികെ ബാംഗ്ലൂർ നിന്ന് വൈകിട്ട് 6 പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 9:20 നു കൊട്ടാരക്കര എത്തും കടന്നു പോകുന്ന സ്ഥലങ്ങൾ ➡️കുന്നിക്കോട് ➡️പത്തനാപുരം ➡️കോന്നി ➡️പത്തനംതിട്ട ➡️റാന്നി ➡️എരുമേലി ➡️കാഞ്ഞിരപ്പള്ളി ➡️ഈരാറ്റുപേട്ട ➡️മുട്ടം ➡️തൊടുപുഴ ➡️മൂവാറ്റുപുഴ ➡️തൃശ്ശൂർ ➡️കോഴിക്കോട് ➡️തൊട്ടിൽപ്പാലം ➡️മാനന്തവാടി ➡️തോൽപെട്ടി ➡️മൈസൂർ
Read Moreമലയോര കര്‍ഷകര്‍ നട്ട് പിടിപ്പിച്ച മരങ്ങള്‍ മുറിക്കുന്നതില്‍ വനം വകുപ്പ് തടസ്സം സൃഷ്ടിക്കുന്നു
konnivartha.com : മലയോര കര്‍ഷകര്‍ നട്ട് പിടിപ്പിച്ച മരങ്ങള്‍ മുറിക്കുന്നതില്‍ വനം വകുപ്പ് തടസ്സം സൃഷ്ടിക്കുന്നതായി കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ നിയമസഭയില്‍ സബ് മിഷനിലൂടെ ഉന്നയിച്ചു.കര്‍ഷകര്‍ക്ക് പതിച്ചു നല്കിയ ഭൂമിയില്‍ നിന്ന് പോലും മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് സമ്മതിക്കുന്നില്ല . പട്ടയ ഭൂമിയില്‍ കര്‍ഷകര്‍ നട്ട് പിടിപ്പിച്ച പ്ലാവ് ,മാവ് ,ആഞ്ഞിലി പോലും മുറിക്കാന്‍ കഴിയുന്നില്ല . ഈ വിഷയം ആണ് നിയമസഭയില്‍ ജനീഷ് കുമാര്‍ എം എല്‍ എ ഉന്നയിച്ചത് . മരം മുറിയുമായി ബന്ധപെട്ടു നിലവില്‍ ഉള്ള കാര്യങ്ങളില്‍ വ്യെക്തത വരുത്തുവാന്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചു വരുന്നതായി വനം വകുപ്പ് മന്ത്രി മറുപടിയായി പറഞ്ഞു . കോന്നിയുടെ മലയോര മേഖലയില്‍ കര്‍ഷകര്‍ നട്ട് പിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ ഉള്ള അനുമതി നല്കുന്ന തരത്തില്‍…
Read More