konnivartha.com : കോന്നി വെട്ടൂരില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് കടിയേറ്റു .രണ്ടു നാല്‍ക്കാലികളെയും പേപ്പട്ടി കടിച്ചു . വെട്ടൂര്‍ കൊരണ്ടിക്കര വീട്ടില്‍ രാജുവിനാണ് പേപ്പട്ടിയുടെ കടി ആദ്യം കൊണ്ടത് . ഇവിടെ നിന്നും ഓടിയ പേപ്പട്ടി പാടത്ത് മേയാന്‍ വിട്ടിരുന്ന പശുവിനെയും പോത്തിനെയും കടിച്ചു . വീണ്ടും ഓടിയ പേപ്പട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു . കുമ്പഴ ഭാഗത്ത് തെരുവ് നായ്ക്കളുടെ ശല്യം കൂടി . എത്ര തെരുവ് നായ്ക്കളെ ഈ പേപ്പട്ടി കടിച്ചു എന്ന് അറിയില്ല
Read Moreടാഗ്: konni
‘മാളികപ്പുറം”നൂറ് കോടി ക്ലബ്ബിലേക്ക് മല കയറുന്നു
konnivartha.com : മലയാള സിനിമയുടെ ഏറെ നാളത്തെ ശനി ദോഷം ഒഴിപ്പിച്ചു കൊണ്ട് ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ” മാളികപ്പുറം” പത്തനംതിട്ട ജില്ലയില്‍ ആണ് ഏറെയും ഷൂട്ടിംഗ് നടന്നത് . ശബരിമലയുമായി ബന്ധപെട്ട ഭക്തി സിനിമ എന്നതില്‍ ഉപരി കുടുംബ പ്രേക്ഷകരെ ഇതിലേക്ക് അടുപ്പിച്ച ഏറെ സവിശേഷതകള്‍ ഉണ്ട് .കഥയില്‍ നിന്നും ഒരുക്കഴിച്ച തിരക്കഥയുടെ കെട്ടുറപ്പും സംവിധായകന്‍റെ മനസ്സില്‍ പതിഞ്ഞ ഫ്രെയിമുകള്‍ അഭിനയിച്ചവരും അത് അഭ്ര പാളികളില്‍ പകര്‍ത്തിയ ക്യാമറമാനും മികച്ച കാഴ്ച നല്‍കുന്ന പത്തനംതിട്ട ജില്ലയുടെ അഴകും കൂട്ടി യോജിപ്പിച്ചപ്പോള്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാളികപ്പുറം മാറി . നൂറു കോടി ക്ലബില്‍ എത്തപ്പെടുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം . ഡിസംബര്‍ 30 ന് കേരളത്തിലെ 145…
Read Moreകോന്നിയിൽ പ്രഭാതത്തിൽ കടുത്ത തണുപ്പ് :പിന്നെ കൊടും ചൂട് :ജലക്ഷാമത്തിന് സാധ്യത. അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് വേഗത്തിൽ കുറയുന്നു
Konnivartha. Com :തകിടം മറിഞ്ഞ കാലാവസ്ഥ മാറ്റം. ഡിസംബർ മാസം ഉണ്ടാക്കേണ്ട തണുപ്പ് കാലാവസ്ഥ ഇക്കുറി ജനുവരിയുടെ തുടക്കം മുതൽ വന്നു.വെളുപ്പിനെ മുതൽ മരം കോച്ചും തണുപ്പ് ആണ് അനുഭവപ്പെടുന്നത്. രാവിലെ പത്ത് മണി കഴിഞ്ഞാൽ കടുത്ത ചൂട് കാലാവസ്ഥയും. വനത്തിലെ നീരുറവകൾ വറ്റിത്തുടങ്ങി. ഇതോടെ പശുക്കിടാമേട്ടിൽ നിന്നും ഉത്ഭവിക്കുന്ന അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് വേഗത്തിൽ കുറഞ്ഞു. അച്ചൻ കോവിൽ ഭാഗത്തെ ജല നിരപ്പ് ഓരോ ദിനവും കുറയുന്നു. താഴെ കല്ലാറ്റിലെ കൈവഴി വന്നു ചേരുന്നതിനാൽ അറുതലക്കയം മുതൽ താഴേക്ക് ഉള്ള സ്ഥലങ്ങളിൽ ഇപ്പോൾ ഏറെ കുറെ ജലം ഒഴുകുന്നു. കോന്നി കൊട്ടാരത്തിൽ കടവ് മുതൽ പന്തളം വരെ ഏറെ കുടിവെള്ളം പദ്ധതി ഉണ്ട്. ഈ പദ്ധതികളുടെ ആറ്റിൽ ഉള്ള കിണറ്റിൽ ഇപ്പോൾ ജലം ഉണ്ടെങ്കിലും വേനൽ കടുക്കും എന്നതിനാൽ കുടി…
Read MoreWE ARE HIRING: REGISTERED PHARMACIST
WE ARE HIRING REGISTERED PHARMACIST (D.PHARM/B.PHARM ) PHARMACY COUNCIL REGISTRATION REQUIRED BELIEVERS CHURCH MEDICAL CENTRE ,KONNI ,PATHANAMTHITTA ,KERALA CONTACT: 9961483476( ADMINOISTRATOR )
Read Moreഅട്ടച്ചാക്കൽ ഈസ്റ്റ് അംഗനവാടിക്ക് സ്വന്തമായി സ്ഥലം ലഭിച്ചു
konnivartha.com : കോന്നി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ അട്ടച്ചാക്കൽ ഈസ്റ്റ് അറുപത്തി രണ്ടാം നമ്പര്‍ അംഗനവാടിക്ക് സ്വന്തമായി സ്ഥലം ലഭിച്ചു .അട്ടച്ചാക്കൽ കടക്കാമണ്ണിൽ മധുസുദനനും കുടുംബവുമാണ് നാല് സെന്റ് വസ്തു അംഗന്‍ വാടിയ്ക്ക് വേണ്ടി വിട്ടു നല്‍കി മാതൃകയായത് . വാർഡ് മെമ്പർ ജോയ്‌സ് എബ്രഹാം, കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ, ശ്രീദേവി, അജി , റോബിൻ കാരവള്ളിൽ,അംഗനവാടി കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നീണ്ട നാളത്തെ ശ്രമ ഫലമായി ആണ് വസ്തു കണ്ടെത്തിയത് . അട്ടച്ചാക്കൽ കടക്കാമണ്ണിൽ മധുസുദനനോട് വിവരം പറഞ്ഞതോടെ സന്തോഷ പൂര്‍വ്വം ഈ കുടുംബം നാല് സെന്റ് സ്ഥലം നല്‍കാം എന്ന് അറിയിച്ചു .തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി . കോന്നി ഗ്രാമ പഞ്ചായത്തിൽ ചെങ്ങറ മൂന്നാം വാര്‍ഡില്‍ 2 അംഗനവാടികൾ പരിമിതമായ സാഹചര്യത്തിൽ വാടക മുറികളിൽ ആണ്…
Read Moreകോന്നി മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം
konnivartha.com : വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നടപ്പാക്കി വരുന്ന വികസന പദ്ധതികളുടെ എസ്.പി.വി.കളായ ഇൻകൽ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്., കെ.എസ്.ഇ.ബി., ബി.എസ്.എൻ.എൽ., കിറ്റ്കോ, ഹൈറ്റ്സ് എന്നിവയുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ചർച്ച നടത്തി. നിർമാണ പ്രവൃത്തികളിലെ കാലതാമസം ഒഴിവാക്കാൻ കൃത്യമായി ഇടപെടണമെന്ന് എസ്.പി.വി.കൾക്ക് മന്ത്രി നിർദേശം നൽകി.കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകളിലെ ഹോസ്റ്റൽ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉൾപ്പെടെ നടക്കുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള നിർമാണ പ്രവൃത്തികളും യോഗം വിലയിരുത്തി. നിർമാണ പ്രവൃത്തികളിൽ പുരോഗതിയില്ലാത്ത എസ്.പി.വി.കളെ മാറ്റുന്നത് ആലോചിക്കും എന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു . കാസർഗോഡ് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളുടെ നിർമാണ പ്രവൃത്തികൾ അടിയന്തര പ്രധാന്യത്തോടെ പൂർത്തിയാക്കണം. കിഫ്ബി പദ്ധതികളുടെ പ്രവൃത്തി പുരോഗതിയും വിലയിരുത്തി സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കി വരുന്ന…
Read Moreകോന്നിയിൽ പാറ ഉത്പന്നങ്ങളുടെ വില കൂട്ടുന്നു :ടിപ്പർ ലോറി ഡ്രൈവർമാരുടെ പ്രതിക്ഷേധം തുടങ്ങി
Konnivartha. Com :കോന്നിയിലെ പാറ മടകളിലും ക്രഷർ യൂണിറ്റുകളിലും പാറ ഉൽപ്പന്നങ്ങളുടെ വില ക്രഷർ ഉടമകൾ സ്വന്തമായി കൂട്ടുന്നു. വില തുടർച്ചയായി കൂട്ടിയതോടെ ടിപ്പർ ഉടമകളും ഡ്രൈവർമാരും ചേർന്നു പ്രതിഷേധ സൂചകമായി ക്രഷർ ഉത്പന്നങ്ങൾ എടുക്കാതെ സൂചനാ സമരം തുടങ്ങി. ക്രഷർ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാൻ സർക്കാർ മാനദണ്ഡങ്ങൾ ഒന്നുമില്ല.ഇത് മറയാക്കിയാണ് തുടർച്ചയായിട്ടുള്ള വിലവർധനവ്. കോന്നി പയ്യനാമണ്ണ് മേഖലയിൽ ആണ് ഉൽപ്പന്നങ്ങൾക്ക് അമിത വിലയെന്ന് ടിപ്പർ ഡ്രൈവർമാർ പറയുന്നു. കേരളത്തിലെ പല ജില്ലകളിലും പല വിലയാണ്. ഓരോ ദിവസവും ഉത്പന്നം എടുക്കാൻ എത്തുമ്പോൾ മാത്രമാണ് വില വർദ്ധനവ് അറിയുന്നത്. പയ്യനാമണ്ണ് മേഖലയിൽ മാത്രം ആണ് ഓരോ ദിവസവും വില കൂട്ടുന്നത് എന്ന് ഡ്രൈവർമാർ ആരോപിച്ചു. ഡീസലിന്റെയും മറ്റു ഉൽപ്പന്നങ്ങളുടെയും വിലക്കൂടുതൽ കാരണമാണ് വിലവർധനവ് ഉണ്ടാകുന്നത് എന്നാണ് ഉടമകളുടെ മറുപടി.ഇതിനെതിരെ സംസ്ഥാന…
Read Moreകോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ക്ളാസുകൾ ആരംഭിക്കും
കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ക്ളാസുകൾ ആരംഭിക്കും ; മന്ത്രി വീണ ജോർജ്ജ് konnivartha.com : കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ആദ്യ എം ബി ബി എസ് ബാച്ചിന് ക്ളാസുകൾ ആരംഭിക്കുമെന്നും ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയ ആരോഗ്യ മന്ത്രി വീണ ജോർജിനും കോന്നി എം എൽ എ അഡ്വ കെ യു ജനീഷ്കുമാറിനും കോന്നി പൗരാവലി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നടക്കില്ല എന്ന് എഴുതി തള്ളിയ കാര്യമാണ് കോന്നി മെഡിക്കൽ കോളജിന്റേത് തോമസ് ഐസക്ക് ധന മന്ത്രി ആയിരുന്നപ്പോൾ ആണ് കോന്നി മെഡിക്കൽ കോളേജിന് ഇരുനൂറ് കോടി രൂപ അനുവദിച്ചത്.കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇത് സാധിച്ചത്. മെഡിക്കൽ കോളേജിന് അനുമതി ലഭിക്കണമെങ്കിൽ കോന്നി…
Read Moreകോന്നി ഉപജില്ല ശാസ്ത്രമേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കോന്നി ഗവൺമെൻ്റ് ഹയർസെക്കന്ററി സ്കൂളിന്
konnivartha.com : കോന്നി ഉപജില്ലാ ശാസ്ത്ര മേള ഒക്ടോബർ 13,14,15 തീയതികളില്‍ കോന്നി ആര്‍ വി എച്ച് എസ് എസ് സ്കൂളില്‍ നടന്നു. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ ഐ ടി മേളകളില്‍ 796 പോയിന്‍റ് നേടി കോന്നി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി യു പി , എച്ച് എസ് , എച്ച് എസ് എസ് വിഭാഗങ്ങളില്‍ ഉള്ള ഓവർ ഓൾ ചാമ്പ്യൻഷിപ്പ് ട്രോഫി ജില്ലാ പഞ്ചായത്ത് അംഗം വി റ്റി അജോമോനില്‍ നിന്നും പ്രതിഭകള്‍ ഏറ്റുവാങ്ങി. സ്കൂള്‍ കലാമേള “ആരവം “ഒക്ടോബര്‍ 17,18 തീയതികളില്‍ കോന്നി ഗവൺമെൻ്റ് ഹയർസെക്കന്ററി സ്കൂളില്‍ വെച്ച് നടക്കും
Read Moreപത്തനംതിട്ടയും കോന്നിയും കേന്ദ്രീകരിച്ച് കോടികളുടെ ഇടപാടുകള്‍ : സൂപ്പര്‍മാര്‍ക്കറ്റും ഹോട്ടലും തുണിക്കടയും കേന്ദ്രീകരിച്ച് ഇഡിയുടെ അന്വേഷണം
konnivartha.com/ പത്തനംതിട്ട: പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ക്ക് മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചാരക്കണ്ണുകള്‍. വരുമാനമാര്‍ഗം കാണിക്കാന്‍ കഴിയാതെ ലക്ഷങ്ങള്‍ ചെലവഴിച്ചവര്‍ക്കെതിരേയാണ് ഇഡിയുടെ അന്വേഷണം.പത്തനംതിട്ടയില്‍ അതീവരഹസ്യമായി നടത്തിയ അന്വേഷണത്തില്‍ നിരവധി വ്യാപാരികള്‍ക്കെതിരായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പത്തനംതിട്ട ടൗണ്‍, കോന്നി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സൂപ്പര്‍മാര്‍ക്കറ്റ്, തുണിക്കട, ഹോട്ടല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പോപ്പുലര്‍ ഫ്രണ്ടിന് സ്വന്തമായി ഓഫീസ് ഉണ്ടായിരിക്കേ കോന്നിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ഇവരുടെ യോഗം ചേര്‍ന്നതും സംശയത്തിന് ഇട നല്‍കി. പത്തനംതിട്ടയില്‍ സൂപ്പര്‍മാര്‍ക്കറ്റ്, ഹോട്ടല്‍, കോന്നിയില്‍ തുണിക്കട, അടുത്തു തന്നെ ആരംഭിക്കാന്‍ പോകുന്ന സ്ഥാപനം എന്നിവയാണ് നിരീക്ഷിക്കപ്പെട്ടത്. വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പലരും ഒരു കോടി രൂപ വരെ ചെലവഴിച്ചു. സാമ്പത്തികമായി അത്ര ശേഷിയില്ലാത്തവര്‍ കട തുടങ്ങാനുള്ള മുറിക്ക് 40 മുതല്‍ 60 ലക്ഷം വരെ ഡെപ്പോസിറ്റ് നല്‍കിയതായി ഇഡി കണ്ടെത്തി. കടകളിലേക്ക് ഒരു…
Read More