ഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രകാശം നല്‍കുന്ന തനത് വിദ്യ കെ എസ് ഇ ബി പരീക്ഷിച്ചു

  ഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രകാശ രശ്മികള്‍ പായിക്കാന്‍ കഴിവുള്ള തനത് സാങ്കേതിക വിദ്യ കെ എസ് ഇ ബി പരീക്ഷിച്ചു . പരീക്ഷണ സ്ഥലം കൊല്ലം കൊട്ടാരക്കര റയിൽവെ സ്റ്റേഷൻ പാലത്തിനടുത്തു നിന്നും ആണെന്ന് മാത്രം . ഇത്രയും ബ്രഹത് പദ്ധതി ആവിഷ്കരിച്ച നമ്മുടെ കെ എസ് ഇ ബിയുടെ സെക്ഷന്‍ ജീവനക്കാര്‍ക്ക് അഭിനന്ദനം . കേരള വൈദ്യുത മന്ത്രിയ്ക്കും അഭിമാന നിമിഷം സമ്മാനിച്ച ഈ പോസ്റ്റിനു രാജകീയ തിളക്കം .ഭൂമിയിലേക്ക് വെളിച്ചം കിട്ടിയില്ല എങ്കിലും പോകുന്ന വിമാനത്തിനും ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിനും സര്‍വ്വോപരി വിവിധ രാജ്യങ്ങള്‍ വിക്ഷേപിച്ച പേടകങ്ങള്‍ക്കും അങ്ങ് അകലെ ഉള്ള ഗ്രഹങ്ങള്‍ക്കും വരെ വെളിച്ചം നല്‍കുവാന്‍ കാണിച്ച മനസ്സിന് നന്ദി .   കഴിഞ്ഞ ദിവസം ആണ് കൊല്ലം കണ്ടവന് ഇല്ലം വേണ്ടാത്ത സ്ഥലത്ത് നിന്നും ഈ…

Read More