konnivartha.com: കോന്നി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ ചിറ്റൂര്‍മുക്കിലെ 15 വീട്ടുകാര്‍ക്ക് രണ്ടു ദിവസമായി വൈദ്യുതി ഇല്ല . പ്രമാടം പഞ്ചായത്തിലെ നാലാം വാര്‍ഡ്‌കൂടി ഉള്‍പ്പെടുന്ന സ്ഥലം ആണ് . കോന്നി കെ എസ് ഇ ബിയില്‍ നേരിട്ട് പരാതി പറഞ്ഞു . അധികാരികളുടെ അനാസ്ഥ കൊണ്ട് ആണ് ഇവിടെ വൈദ്യുതി ലഭിക്കാത്തത് എന്നാണ് പരാതി .ഒരു ഫ്യൂസ് കെട്ടാന്‍ രണ്ടു ദിവസം . ഇതാണ് കെ എസ് ഇ ബിയുടെ പോക്ക് എങ്കില്‍ കാര്യങ്ങള്‍ സമരത്തിലേക്ക് നീങ്ങും . ലൈന്‍മാന്‍ അടിയന്തരമായി ഇടപെടണം . ചിറ്റൂര്‍ മുക്ക് നിന്നും ചിറ്റൂര്‍ മുക്ക് പാലം ഭാഗത്തിന് പോകുന്ന സംസ്ഥാന പാതയില്‍ നിന്നും താഴേക്ക് ഉള്ള വഴിയില്‍ മലയഞ്ചേരി കോട്ട വഞ്ചിയുടെ താഴ്ഭാഗം ഉള്ള ഭാഗത്ത് ആണ് വൈദ്യുതി ഇല്ലാത്തത് . കോന്നി കെ എസ് ഇ ബി…
Read Moreടാഗ്: kseb kerala
കെ എസ് ഇ ബിയുടെ അനാസ്ഥ :നല്‍കേണ്ടി വന്നത് ഒരു ജീവന്‍
എനിക്കെന്റെ മകനെ നഷ്ടപ്പെട്ടു, അത് മാത്രം അറിയാം’; വിങ്ങിപ്പൊട്ടി മിഥുന്റെ അച്ഛന്‍ കൊല്ലം: ”എന്ത് പറ്റിയെന്ന് അറിയില്ല, ആരുടെ അനാസ്ഥയാണെന്നും അറിയില്ല. എനിക്കെന്റെ മോനെ നഷ്ടപ്പെട്ടു. അത് മാത്രമാണ് അറിയാവുന്നത്.” കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛന്‍ മനുവിന് ഇതുമാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. രാവിലെ സ്‌കൂളില്‍ കൊണ്ട് വിട്ട മകൻ്റെ അപകടവാര്‍ത്ത അറിഞ്ഞതിന്റെ ആഘാതത്തിലായിരുന്നു മനു മാധ്യമങ്ങളോട് പ്രതികരിച്ചത്. വൈകീട്ട് ചെരുപ്പ് വാങ്ങിക്കണം എന്നും നേരത്തെ വരാമെന്നും മകനോട് പറഞ്ഞിരുന്നു. എന്നും മനു കണ്ണീരോടെ ഓര്‍ത്തെടുക്കുന്നു. കൂലിപ്പണിക്കാരനായ മനു ഇന്ന് പണിയില്ലാത്തതിനാല്‍ ആണ് സാധാരണ സ്‌കൂള്‍ ബസില്‍ പോകാറുള്ള മകനെ ബൈക്കില്‍ സ്‌കൂളില്‍ എത്തിച്ചത്. സ്‌കൂളില്‍ നിന്ന് മടങ്ങിയ മനുവിനെ പിന്നീട് തേടിയെത്തിയത് മകന്റ മരണ വാര്‍ത്തയായിരുന്നു. കുവൈത്തില്‍ ഹോം നഴ്‌സാണ് മരിച്ച മിഥുന്റെ അമ്മ. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സുജ കുവൈത്തിലേക്കു പോയത്. കൊല്ലം…
Read More“കോന്നി വാര്‍ത്ത”യുടെ അടിസ്ഥാനത്തില്‍ കമ്പിയിലെ കമ്പ് കെ എസ് ഇ ബി എടുത്തു മാറ്റി
konnivartha.com: “കോന്നി വാര്‍ത്ത”യുടെ അടിസ്ഥാനത്തില്‍ കമ്പിയിലെ കമ്പ് കെ എസ് ഇ ബി എടുത്തു മാറ്റി :സ്വിച്ചിട്ട വേഗതയില്‍ കെ എസ് ഇ ബി കോന്നി വകയാര്‍ സെക്ഷന്‍ ലൈന്‍മാന്‍ സ്ഥലത്ത് എത്തുകയും കമ്പ് നീക്കം ചെയ്യുകയും ചെയ്തു .വൈദ്യുത ലൈനില്‍ കുരുങ്ങിക്കിടക്കുന്ന കമ്പുകള്‍ ഉടനടി നീക്കം ചെയ്യാന്‍ ഉത്തരവ് നല്‍കിയ കെ എസ് ഇ ബിയുടെ തിരുവനന്തപുരത്തെ ഉന്നത അധികാരികള്‍ക്ക് ജനങ്ങളുടെ പേരില്‍ ഉള്ള നന്ദി അറിയിക്കുന്നു . കെ എസ് ഇ ബി വകയാര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുത കമ്പിയില്‍ മഹാഗണി ഇനത്തില്‍ ഉള്ള ശിഖരത്തോടെ കൂടിയ കമ്പ് കുരുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു എന്നുള്ള കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിന്‍റെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഉന്നത കെ എസ് ഇ ബി അധികാരികള്‍ ഉടന്‍ ഇടപെട്ടു .ലൈന്‍മാന്‍ സ്ഥലത്ത് എത്തി ലൈനില്‍ നിന്നും…
Read Moreകമ്പിയില്‍ കമ്പ് കുരുങ്ങിയിട്ട് ആഴ്ചകള്‍ : എടുത്തു കളയാന്‍ വകയാര്‍ കെ എസ് ഇ ബിയില്‍ ആളില്ലേ ..?
konnivartha.com: കെ എസ് ഇ ബി വകയാര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുത കമ്പിയില്‍ മഹാഗണി ഇനത്തില്‍ ഉള്ള ശിഖരത്തോടെ കൂടിയ കമ്പ് കുരുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു . ചിലര്‍ വകയാര്‍ ഓഫീസില്‍ വിളിച്ചു കാര്യം പറഞ്ഞിട്ടും ജീവനക്കാര്‍ക്ക് അനക്കം ഇല്ല . വകയാര്‍ എം ല്‍ എ പടി- അരുവാപ്പുലം തേക്ക് തോട്ടം റോഡില്‍ ഐ പി സി യുടെ സമീപം മേലേതില്‍ പടിയിലെ പോസ്റ്റിലും ലൈനിലുമാണ് ശിഖരത്തോടെ ഉള്ള കമ്പ് കുരുങ്ങി കിടക്കുന്നത്. ലൈന്‍മാന്മാര്‍ ഇത് വഴി കടന്നു പോകുന്നു എങ്കിലും പോസ്റ്റില്‍ കയറി എടുത്തു കളയാന്‍ ഉള്ള മടി കൊണ്ട് ഈ കമ്പ് ഇവിടെ തന്നെ കിടക്കുന്നു . ഉണങ്ങിയ കമ്പായതിനാല്‍ ഷോര്‍ട്ട് ആയിട്ടില്ല . എന്നാല്‍ ഫോണില്‍ കൂടി പരാതി പറഞ്ഞിട്ടും ഈ കമ്പ് എടുത്തു കളയാന്‍ അധികൃതര്‍ക്ക്…
Read Moreവൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം : കെ.എസ്.ഇ.ബി
konnivartha.com: ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി കമാനങ്ങള്‍ നിര്‍മ്മിക്കുമ്പോഴും നിശ്ചിത ഉയരത്തില്‍ കൂടുതലുള്ള കെട്ടുകാഴ്ചകള്‍ തയ്യാറാക്കുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കേണ്ടതാണ്. ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷനുകള്‍ എടുക്കുക, വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്, വയറില്‍ മൊട്ടുസൂചി / സേഫ്റ്റി പിന്‍ ഇവ കുത്തി കണക്ഷനെടുക്കരുത്, വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്തുവെന്നും എല്‍സിബി / ആര്‍സിസിബി പ്രവര്‍ത്തനക്ഷമമാണെന്നും ഉറപ്പാക്കുക. എസ്.ഇ.ബി.യുടെ വൈദ്യുതി പ്രതിഷ്ഠാപനങ്ങള്‍ക്ക് സമീപം അലങ്കാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ നിന്നും അനുവാദം വാങ്ങേണ്ടതാണ്.…
Read Moreഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രകാശം നല്‍കുന്ന തനത് വിദ്യ കെ എസ് ഇ ബി പരീക്ഷിച്ചു
ഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രകാശ രശ്മികള്‍ പായിക്കാന്‍ കഴിവുള്ള തനത് സാങ്കേതിക വിദ്യ കെ എസ് ഇ ബി പരീക്ഷിച്ചു . പരീക്ഷണ സ്ഥലം കൊല്ലം കൊട്ടാരക്കര റയിൽവെ സ്റ്റേഷൻ പാലത്തിനടുത്തു നിന്നും ആണെന്ന് മാത്രം . ഇത്രയും ബ്രഹത് പദ്ധതി ആവിഷ്കരിച്ച നമ്മുടെ കെ എസ് ഇ ബിയുടെ സെക്ഷന്‍ ജീവനക്കാര്‍ക്ക് അഭിനന്ദനം . കേരള വൈദ്യുത മന്ത്രിയ്ക്കും അഭിമാന നിമിഷം സമ്മാനിച്ച ഈ പോസ്റ്റിനു രാജകീയ തിളക്കം .ഭൂമിയിലേക്ക് വെളിച്ചം കിട്ടിയില്ല എങ്കിലും പോകുന്ന വിമാനത്തിനും ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിനും സര്‍വ്വോപരി വിവിധ രാജ്യങ്ങള്‍ വിക്ഷേപിച്ച പേടകങ്ങള്‍ക്കും അങ്ങ് അകലെ ഉള്ള ഗ്രഹങ്ങള്‍ക്കും വരെ വെളിച്ചം നല്‍കുവാന്‍ കാണിച്ച മനസ്സിന് നന്ദി . കഴിഞ്ഞ ദിവസം ആണ് കൊല്ലം കണ്ടവന് ഇല്ലം വേണ്ടാത്ത സ്ഥലത്ത് നിന്നും ഈ…
Read Moreശബരിമല : ഇടതടവില്ലാതെ വൈദ്യുതി ഉറപ്പാക്കും : കെ.എസ്.ഇ.ബി
konnivartha.com/sabarimala :മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞ് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നടയടച്ച ശേഷം പമ്പ മുതൽ സന്നിധാനം വരെയുള്ള ലൈനുകളും ട്രാൻസ്ഫോർമറുകളും പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തി മുടക്കം വരാതെ വൈദ്യുതി നൽകാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് കെ.എസ്.ഇ.ബി. ഡിസംബർ 29ന് അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കും. ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ കെ.എസ്.ഇ.ബി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.മുപ്പത്തിയെട്ട് ട്രാൻസ്ഫോർമറുകളാണ് മേഖലയിലുള്ളത്. നാൽപ്പത്തിലധികം വരുന്ന ജീവനക്കാരുടെ സേവനമുറപ്പാക്കി ജോലികൾ കൃത്യമായി ചാർട്ട് ചെയ്താണ് മുന്നോട്ട് പോകുന്നത്. image :old file
Read Moreകെ.എസ്.ഇ.ബിക്ക് 1,466 കോടി പ്രവർത്തന ലാഭം
konnivartha.com : കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ഇ.ബിക്ക് 1466 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. മികച്ച ഡാം മാനേജ്മെന്റും തൊഴിലാളികളുടേയും ഓഫിസർമാരുടേയും മികച്ച പ്രവർത്തനവും ആഭ്യന്തര വൈദ്യുതോത്പാദനത്തിലെ വർധനവും വൈദ്യുതി വാങ്ങൽ കുറച്ചതും ലോഡ് ഡിസ്പാച് സെന്ററിന്റെ പ്രവർത്തനവുമടക്കമുള്ള കാര്യങ്ങളാണു കെ.എസ്.ഇ.ബിയെ പ്രവർത്തന ലാഭത്തിലേക്കു നയിച്ചതെന്ന് സംസ്ഥാനത്തിന്റെ ഊർജ മേഖലയുടെ അവലോകനവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. വൈദ്യുതോത്പാദന മേഖലയിൽ കേരളത്തിനു വലിയ സാധ്യതയാണുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തടസ്സ രഹിതവും ഗുണമേയുള്ളതുമായ വൈദ്യുതി മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജലവൈദ്യുത പദ്ധതികൾ പരമാവധി ഉപയോഗിക്കണം. നിലവിൽ പീക് സമയത്ത് 400 മെഗാവാട്ട് വൈദ്യുതിയാണു കേരളത്തിനു വേണ്ടത്. ഇതിൽ 200 മെഗാവാട്ട് എങ്കിലും ജലവൈദ്യുതിയിൽനിന്ന് ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ കൂടിയ വിലയ്ക്കു പുറമേനിന്നു വാങ്ങുന്നത്…
Read Moreവണ്‍ ..ടു… ത്രീ….കോന്നി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ നാല് മണിക്കൂറായി വൈദ്യുതി ഇല്ല
കോന്നി:കോന്നി താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ നാല് മണിക്കൂര്‍ ആയി വൈദ്യുതി ഇല്ല.ഇത് മൂലം അത്യാഹിത വിഭാഗം പോലും പ്രവര്‍ത്തിക്കുന്നത് ഇരുട്ടിലാണ്.അടിയന്തിര സാഹചര്യം ഉള്ള ഇവിടെ വൈദ്യുതി തടസപെട്ടിട്ടും അധികാരികളുടെ അനാസ്ഥ തുടരുന്നു.കിടത്തി ചികിത്സ ഉള്ള ഇവിടെ രോഗികള്‍ ഇരുട്ടില്‍ ഇരിക്കുന്നു.കുത്തിവെപ്പ് പോലും എടുക്കാന്‍ ജീവനക്കാര്‍ക്ക് കഴിയുന്നില്ല.മെഴുകുതിരിയും ,എമര്‍ജന്‍സി ലാമ്പും കത്തിച്ചു വെച്ചുകൊണ്ട് രോഗികളെ പരിചരിക്കേണ്ട അവസ്ഥയിലാണ്.തൊട്ടു അടുത്ത് തന്നെ കെ എസ് ഇ ബി യുടെ സെഷന്‍ ഓഫീസ്സ് ഉണ്ടെങ്കിലും കോന്നി താലൂക്ക് ആശുപത്രിയില്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.ആര് ആരോട് പരാതി പറയാന്‍ .വണ്‍ ..ടു… ത്രീ. എണ്ണിയാല്‍ വൈദ്യുതി വകുപ്പ് മന്ത്രി നേരിട്ട് ഇടപെടുമോ എന്നാണ് ഇപ്പോള്‍ അറിയേണ്ടത്
Read More