ശൂരനാട് ,പള്ളിക്കല്‍ ,അടൂര്‍ ,കോന്നി മെഡിക്കല്‍ കോളേജ് കെ എസ് ആര്‍ ടി സി

  konnivartha.com: പള്ളിക്കൽ നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി പള്ളിക്കൽ വഴി കെഎസ്ആർടിസി സർവീസ് തുടങ്ങി . അടൂര്‍ ഡിപ്പോയിൽ നിന്ന് രാവിലെ 7.40നാണ് പള്ളിക്കൽ വഴിയുള്ള സർവീസ് ആരംഭിക്കുന്നത്. അടൂരിൽ നിന്ന് തുടങ്ങി പഴകുളം, പള്ളിക്കൽ, ആനയടി വഴി ശൂരനാട്ടേക്കാണ് ആദ്യ ട്രിപ്. 8.50ന് ഈ സർവീസ് ശൂരനാട്ടു നിന്ന് തിരിച്ച് ആനയടി, പള്ളിക്കൽ, പഴകുളം, അടൂർ, പത്തനംതിട്ട, കോന്നി മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തും. 11.30ന് കോന്നി മെഡിക്കൽ കോളജിൽ നിന്ന് പത്തനംതിട്ട, അടൂർ, പള്ളിക്കൽ, ആനയടി വഴി കൊട്ടാരക്കരയിലേക്കും 2.20ന് കൊട്ടാരക്കരയിൽ നിന്ന് ആനയടി, പള്ളിക്കൽ, അടൂർ, തട്ട വഴി പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്ന് 4.20ന് അടൂർ, പഴകുളം, പള്ളിക്കൽ, ആനയടി വഴി ശൂരനാട്ടേക്കും തിരിച്ച് 6.10ന് ശൂരനാട്ടു നിന്ന് ആനയടി, പള്ളിക്കൽ, പഴകുളം വഴി അടൂരിലേക്കുമാണ് സർവീസ് നടത്തുന്നത്. ബസിന്റെ സമയക്രമം konnivartha.com:…

Read More

കോന്നി മെഡിക്കൽ കോളേജിലേക്ക് പുതിയ ഓർഡിനറി ബസ് സർവീസ് അനുവദിച്ചു

  konnivartha.com: കോന്നിയിൽ നിന്നും കോന്നി മെഡിക്കൽ കോളേജ് റൂട്ടിലേക്ക് സർക്കാർ പുതിയതായി നിരത്തിലിറക്കിയ ഓർഡിനറി ബസ് സർവീസ് അനുവദിച്ചു.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ്‌ ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്അനി സാബു തോമസ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത്‌ അംഗം കെ ജി ഉദയ കുമാർ, കെഎസ്ആർടിസി കോന്നി സ്റ്റേഷൻ മാസ്റ്റർ അജിത്ത്, ശ്യം ലാൽ തുടങ്ങിയവർ സംസാരിച്ചു. രാവിലെ 08.40 ന് പത്തനംതിട്ട നിന്നും പ്രമാടം , പൂങ്കാവ്, ളാക്കൂർ , ചേരിമുക്ക് , കോന്നി വഴി മെഡിക്കൽ കോളേജിലേക്കാണ് സർവീസ്.വൈകിട്ട് 5.10 ന് കോന്നി , കൂടൽ വഴി പത്തനാപുരത്തിനും സർവീസ് നടത്തും.

Read More