konnivartha.com:കോന്നി നാരായണപുരം മാര്‍ക്കറ്റിനു സമീപത്തെ റോഡു വലതു വശത്തുള്ള ഓടയിലേക്ക് മലിന ജലവും കക്കൂസ് മാലിന്യവും ഒഴുക്കി വിടുന്നതായുള്ള പരാതിയില്‍മേല്‍ കോന്നി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ മാലിന്യം നീക്കം ചെയ്യാന്‍ ഓടയുടെ മുകള്‍ ഭാഗത്തെ സ്ലാബ് മാറ്റി നല്‍കണം എന്ന് ആവശ്യം ഉന്നയിച്ചു കോന്നി പഞ്ചായത്ത് കത്ത് നല്‍കി എങ്കിലും സ്ലാബ് നീക്കം ചെയ്യാനോ നടപടികളില്‍ ഉചിതമായ തീരുമാനം അറിയിക്കാനോ കെ എസ് റ്റി പി അധികാരികള്‍ തയാറായില്ല . നിരവധി പരാതികള്‍ കെ എസ് റ്റിപിയെകുറിച്ച് ഉണ്ട് . സ്ലാബ് മാറ്റി നല്‍കിയാല്‍ മാത്രമേ മാലിന്യം നീക്കം ചെയ്യാന്‍ കഴിയൂ . ഈ മാലിന്യം മൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സ്ഥിതിയില്‍ ആണെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ല കലക്ടര്‍ക്ക് പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് കത്ത് നല്‍കി…
Read Moreടാഗ്: kstp ponkunnam
കെ എസ് ടി പി വെള്ളം അടിക്കടാ …. കോന്നി എലിയറക്കലെ വ്യാപാരികള്‍ :പൊടി ശല്യം അതി രൂക്ഷം
konnivartha.com : കെ എസ് ടി പി റോഡ് പണികള്‍ നടക്കുന്ന കോന്നി എലിയറക്കല്‍ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം തളിക്കാത്തത് കാരണം പൊടി ശല്യം അതി രൂക്ഷമായി . ഈ മേഖലയിലെ വ്യാപാരികള്‍ രാവിലെ മുതല്‍ രൂക്ഷമായ പൊടി ശല്യം അനുഭവിക്കുന്നു . ഈ റോഡില്‍ കൃത്യമായി വെള്ളം തളിച്ചിരുന്നു . എന്നാല്‍ ഇന്ന് “വെള്ളം വണ്ടി “വന്നിട്ടില്ല . രാവിലെ മുതല്‍ പൊടി ശല്യം ഉണ്ടെങ്കിലും വെയില്‍ മൂത്തതോടെ പൊടി പറക്കുവാന്‍ തുടങ്ങി .വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പൊടി വ്യാപകമായി ഉയരുന്നു . മിക്കവര്‍ക്കും തുമ്മല്‍ മറ്റു അലര്‍ജി ഉണ്ടാകുന്നു .ആസ്മ ഉള്ളവര്‍ ഇത് വഴി പോയാല്‍ ഏറെ വിഷമകരമായ അവസ്ഥയില്‍ എത്തും .സമീപം സ്കൂള്‍ ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട് . കെ എസ് ടി പി അധികാരികള്‍ ഉടന്‍ നടപടി സ്വീകരിക്കണം…
Read More