konnivartha.com: കോന്നി കുളത്തുമണ് ജനവാസമേഖലയില് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് അയയ്ക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. വനംവകുപ്പിന്റെ നേതൃത്വത്തില് നടത്തിയ തിരച്ചിലില് കാട്ടാനക്കൂട്ടത്തെ കമ്പകത്തുംപച്ചയില് കണ്ടെത്തി. റാപിഡ് റെസ്പോണ്സ് ടീം, വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമാണ് തിരച്ചിലില് ഏര്പ്പെട്ടത്. കാട്ടാനക്കൂട്ടത്തെ കണ്ടെത്താന് സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ആനക്കൂട്ടത്തിന്റെ സഞ്ചാരപാത കണ്ടെത്തി സുരക്ഷിതമായി വനത്തിലേക്ക് അയയയ്ക്കുകയാണ് ദൗത്യം. ഡ്രോണ് സംവിധാനവും ഉപയോഗിച്ചു. ആനകളെ ഉള്ക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് പമ്പ് ആക്ഷന് ഗണ് കരുതിയിട്ടുണ്ട്. സംഘത്തിന് വേണ്ട നിര്ദേശം നല്കുന്നതിന് വനത്തിന് പുറത്ത് ടീമുണ്ട്. കഴിഞ്ഞ ദിവസങ്ങളില് കോന്നി വനം ഡിവിഷനിലെ ജനവാസമേഖലയില് കാട്ടാനക്കൂട്ടം ഇറങ്ങി നാശനഷ്ടം ഉണ്ടാക്കിയിരുന്നു. കലഞ്ഞൂര്, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്കുമാര് എംഎല്എയുടെ നേതൃത്വത്തില് കലക്ടറേറ്റില് നടന്ന യോഗത്തെ തുടര്ന്നാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ആനകളെ ഉള്ക്കാട്ടില് എത്തിച്ചതിനുശേഷം പ്രദേശത്ത് സോളാര്…
Read Moreടാഗ്: kulathumannu
കുളത്തുമണ്ണിൽ വീണ്ടും കാട്ടാനശല്യം :വ്യാപക കൃഷി നാശം
konnivartha.com: കോന്നി വനം ഡിവിഷന്റെ ഭാഗവും നടുവത്ത്മൂഴി റേഞ്ചിലെ പാടം ഫോറസ്റ്റ് പരിധിയില് ഉള്ള കലഞ്ഞൂര് കുളത്തുമണ്ണിൽ വീണ്ടും കാട്ടാനശല്യം രൂക്ഷം . ഇന്ന് വെളുപ്പിനെ കാട്ടാന ഇറങ്ങി വാഴയുള്പ്പെടെ ഉള്ള കൃഷി നശിപ്പിച്ചതായി കര്ഷകര് അറിയിച്ചു . കാട്ടാനകള് കൃഷിയിടത്തില് ഇറങ്ങി ലക്ഷകണക്കിന് രൂപയുടെ കാര്ഷിക വിളകള് ആണ് നശിപ്പിക്കുന്നത് . വന്യ മൃഗങ്ങള് കാടിറങ്ങുമ്പോള് വനപാലകര് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല . വന ഭാഗത്ത് സംരക്ഷണ വേലിയടക്കം നിര്മ്മിക്കണം എന്നാണ് ആവശ്യം . കഴിഞ്ഞിടെ കൈത കൃഷി സ്ഥലത്ത് ഇറങ്ങിയ കാട്ടാന ഷോക്ക് ഏറ്റു ചരിഞ്ഞിരുന്നു . നിരപരാധികളെ കള്ളക്കേസില് കുടുക്കി പ്രതി ചേര്ക്കാന് ഉള്ള നീക്കം കോന്നി എം എല് എ ഇടപെട്ടു തടഞ്ഞിരുന്നു . ഒന്നും രണ്ടും പ്രതികളായി വനം വകുപ്പ് കേസ്സ് എടുത്ത ആളുകള് ഹൈക്കോടതിയില് നിന്നും മുന്കൂര്…
Read Moreനിരപരാധിയെ പിടികൂടി കോന്നിയില് വനം വകുപ്പിന്റെ കിരാത ഭരണം
ജനകീയ നടപടി : ജനങ്ങളുടെ ജനീഷ് കുമാര് എം എല് എ ഇടപെടും konnivartha.com: നിരപരാധിയെ പിടികൂടി കോന്നിയില് വനം വകുപ്പിന്റെ കിരാത ഭരണം :പാടം വനം വകുപ്പ് അധികൃതര്ക്ക് എതിരെ ജനരോക്ഷം : കോന്നി എം എല് എ ഇടപെട്ട് നിരപരാധിയുടെ ജീവന് രക്ഷിച്ചു .ഇല്ലെങ്കില് ചിറ്റാറില് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തിയ സംഭവം ചിലപ്പോള് ഇവിടെയും ആവര്ത്തിക്കും . കാട്ടാന ചരിഞ്ഞ സംഭവത്തില് നിരപരാധിയായ അന്യ സംസ്ഥാന തൊഴിലാളികളെ പ്രതി ചേര്ത്ത് പീഡിപ്പിക്കാന് ശ്രമം. യാതൊരു നിയമ നടപടികളും പാലിക്കാതെ നിരപരാധിയെ പാടം ഫോറസ്റ്റ് ഓഫീസില് പിടിച്ചു കൊണ്ട് പോയി ഭേദ്യം ചെയ്തു കുറ്റം സമ്മതിപ്പിക്കാന് ഉള്ള നീക്കം ആണ് എല് എല് എ ഇടപെട്ടു തടഞ്ഞത് konnivartha.com:കോന്നി വനം ഡിവിഷന്റെ കീഴില് ഉള്ള നടുവത്ത് മൂഴി റെയിഞ്ചിലെ…
Read Moreവാഴകൃഷി കണ്ട് കാട്ടാനയ്ക്ക് ഭ്രാന്ത് ഇളകി :കുളത്ത്മണ്ണില് സര്വ്വ നാശം
konnivartha.com: കാട്ടാന ,പുലി ,കടുവ ,കാട്ടുപോത്ത് ,കുരങ്ങ് ,മ്ലാവ് , കാട്ടു പന്നി .ഇവയുടെ എല്ലാം കണ്ണ് വെട്ടിച്ച് മണ്ണില് വിത്ത് വിതച്ചു വെള്ളവും വളവും നല്കി നട്ട് പരിപാലിച്ചു തലപൊക്കത്തില് എത്തിച്ചാല് കര്ഷകന് ലഭിക്കുന്നത് കണ്ണ് നീര് മാത്രം . ഹൃദയം തകര്ന്ന വേദനയോടെ ഒരു കൂട്ടം കര്ഷകര് പറയുന്നു ഞങ്ങളുടെ സ്വപ്നം ആണ് ദാ കിടക്കുന്നത് .ചൂണ്ടി കാണിച്ചത് കാട്ടാന മേഞ്ഞ വാഴ കൃഷിയുടെ നേര് ചിത്രം . ഇത് കലഞ്ഞൂര് പഞ്ചായത്തിലെ ആറാം വാര്ഡ് .കൂടല് വില്ലേജ് അധികാരികളുടെ പരിധിയില് ഉള്ള ഭൂമിക . ഇവിടെ ജീവിക്കുന്നത് കൃഷിയെ സ്നേഹിക്കുന്ന ഒരു പറ്റം കര്ഷകര് . പകലും രാത്രിയും ഇവരുടെ സ്വപ്നം കൃഷിയുടെ വളക്കൂര് ഉള്ള നൂറായിരം ആവശ്യം .ഇവയെല്ലാം തച്ചു തകര്ക്കാന് വനത്തില് നിന്നും വരുന്ന വന്യ മൃഗങ്ങള് .…
Read Moreകുളത്തുമണ്ണിൽ ഇറങ്ങിയത് “ഒര്ജിനല് പുലി “:ക്യാമറാക്കണ്ണില് പുലി വീണില്ല : കൂടുതന്നെ സ്ഥാപിക്കണം
konnivartha.com: കുളത്തുമണ്ണിൽ പുലി ആടിനെ കൊന്നു. മോഹനവിലാസം സന്തോഷിന്റെ ആടിനെയാണ് കഴിഞ്ഞ രാത്രി പുലി കൊന്നത്. രാവിലെയാണ് വീട്ടുകാർ വിവരം അറിയുന്നത്. കൂടിനു പുറത്ത് ആടിനെ ചത്ത നിലയിയില് കണ്ടെത്തി . രാത്രിയിൽ പുലിയെത്തി കൂട്ടിൽ നിന്ന് ആടിനെ വലിച്ചെടുത്ത് കൊന്നതാണെന്നു കരുതുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് സ്ഥലത്ത് ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.എന്നാല് കൂട് വെക്കാതെ എങ്ങനെ പുലി വീഴും എന്ന് നാട്ടുകാര്ക്ക് അറിയില്ല . പുലി സാന്നിധ്യം ഉണ്ടായാല് ക്യാമറ വെക്കുന്ന പതിവ് ശൈലിയില് ആണ് ഇപ്പോഴും വനം വകുപ്പ് . നാട്ടില് പുലി ഇറങ്ങിയാല് കൂട് വെച്ചു പിടിച്ചു ഉള്ക്കാട്ടില് കൊണ്ട് ചെന്ന് വിടേണ്ട ബാധ്യത ഉള്ളതിനാല് വനം വകുപ്പ് അവസാന പരീക്ഷണം എന്ന നിലയില് മാത്രം കൂട് വെക്കും . അത് വരെ ക്യാമറ…
Read Moreപാലക്കാട് ജനിച്ച ജാക്കിന്റെ കുളമ്പടികൾ കോന്നി മണ്ണിൽ കേൾക്കും
കോന്നി വാർത്ത ഡോട്ട് കോം :പാലക്കാട് തത്തമംഗലത്ത് ജനിച്ച ജാക്ക് എന്ന കുതിര വളരുന്നത് കുളത്തുമണ്ണിൽ ആണെങ്കിലും ടൂറിസം വികസിക്കുമ്പോൾ കുളമ്പടി കോന്നിയുടെ വീഥികളിൽ കേൾക്കും. അരുവാപ്പുലം കുളത്തുമണ്ണിൽ രക്നഗിരിയിൽ ഷാൻ,ഷൈൻ എന്നീ സഹോദരങ്ങൾ ചേർന്ന് നടത്തുന്ന മണ്ണുശേരി ഫാമിലാണ് ജാക്ക് ഇപ്പോൾ ഉള്ളത്.5 മാസം മുന്നേ പാലക്കാട് നിന്നുമാണ് ഇവനെ കുളത്തുമണ്ണിൽ കൊണ്ട് വന്നത്. ഇപ്പോൾ 11 മാസത്തെ വളർച്ച ഉണ്ട്. പൂർണ്ണമായും സവാരിക്ക് ഉദ്ദേശിച്ചാണ് കൊണ്ട് വന്നത്. സവാരി നടത്തണം എങ്കിൽ രണ്ടു വയസ്സ് കഴിയണം. അപ്പോൾ കുതിര വണ്ടിയും സജീകരിച്ചു ഒരു കുതിരയെ കൂടി എത്തിച്ചു മണ്ണുശേരി ബ്രദേഴ്സ് എന്ന പേരിൽ ടൂറിസം വികസനത്തിൽ പങ്കാളികളാകാനാണ് പ്രവാസികളായ ഷാന്റെയും ഷൈനിന്റെയും തീരുമാനം. ഷാൻ ഇപ്പോൾ പൂർണ്ണമായും ഫാമുമായി നാട്ടിലും ഷൈൻ സൗദിയിലുമാണ്. 11 മാസം പ്രായമുള്ള ജാക്കിന് പരിശീലനം നൽകുന്നുണ്ട്. രാവിലെയും…
Read More