കോന്നി ആനകുത്തി- കുമ്മണ്ണൂർ റോഡ് പൂർണ്ണമായും തകർന്നു; എസ്‌ഡിപിഐ പ്രക്ഷോഭത്തിലേക്ക്

    konnivartha.com: പൂർണമായും തകർന്ന് യാത്രാദുരിതമേറിയ കോന്നി ആനകുത്തി- കുമ്മണ്ണൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എസ്ഡിപിഐ. റോഡിന്റെ തകർച്ച പരിഹരിക്കും വരെ ശക്തമായ പ്രതിഷേധങ്ങൾ തുടരും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ആഗസ്റ്റ് 31 ശനിയാഴ്ച വൈകീട്ട് നാലിന് ആനകുത്തി ജംഗ്ഷൻ മുതൽ കുമ്മണ്ണൂർ ജംഗ്ഷൻ വരെ സമര പ്രഖ്യാപന കാൽനട യാത്ര സംഘടിപ്പിക്കും. ആനകുത്തി, മുളന്തറ, കുമ്മണ്ണൂർ ബ്രാഞ്ചുകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുക. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം പ്രതിഷേധം ഉദ്ഘാടനം ചെയ്യും. ഏകദേശം രണ്ടായിരത്തിലധികം കുടുംബങ്ങൾ പ്രത്യക്ഷമായും പരാക്ഷമായും ആശ്രയിക്കുന്ന റോഡാണിത്. ഈറോഡ് സമ്പൂർണ്ണ ടാറിങ് നടത്തിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടതായി പ്രദേശവാസികൾ പറയുന്നു. റോഡിൽ തകർച്ച രൂക്ഷമാകുമ്പോൾ അങ്ങിങ്ങായി അറ്റകുറ്റപ്പണികൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സ്ഥിരം ശൈലിയാണ് ജനപ്രതിനിധികളും അധികാരികളും ചെയ്യുന്നത്. അത്തരം നീക്കങ്ങൾ ഇനി അനുവദിക്കില്ല. റോഡിന്…

Read More

അരുവാപ്പുലത്ത് വളര്‍ത്തു നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങുന്നു

  konnivartha.com : അരുവാപ്പുലം പഞ്ചായത്ത് മേഖലയിലെ പതിനഞ്ചു വാര്‍ഡിലും ഉള്ള വളര്‍ത്തു നായ്ക്കള്‍ക്ക് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഉള്ള പ്രതിരോധ കുത്തി വെയ്പ്പിനു സെപ്തംബര്‍ 19 മുതല്‍ തുടക്കം കുറിക്കുന്നു . ഓരോ വാര്‍ഡിലും തിരഞ്ഞെടുത്ത സ്ഥലത്ത് പ്രസ്തുത തീയതികളില്‍ നായ്ക്കളെ എത്തിച്ചു കുത്തിവെയ്ക്കണം . വീടുകളില്‍ എത്തി കുത്തി വെയ്ക്കില്ല . ഒരു നായ്ക്കു പതിനഞ്ചു രൂപ വീതം അടയ്ക്കണം . വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ കുത്തി വെയ്പ്പിനു വരുമ്പോള്‍ തീര്‍ച്ചയായും കൊണ്ട് വരണം . ആരോഗ്യമുള്ളതും മൂന്നു മാസം പ്രായമുള്ളതുമായ പഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും പ്രതിരോധ കുത്തി വെയ്പ്പ് എടുക്കണം എന്ന് പഞ്ചായത്ത് അധ്യക്ഷ രേഷ്മ , വെറ്റിനറി സര്‍ജന്‍ എന്നിവര്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447798965,8921544256  

Read More