കുവൈറ്റ്‌ ബാങ്കില്‍ നിന്നും 700 കോടി തട്ടിയതായി പരാതി:1425 മലയാളികള്‍ക്കെതിരേ അന്വേഷണം

  konnivartha.com: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന മലയാളികൾക്കെതിരെ അന്വേഷണം ആരംഭിച്ചു . 1425 മലയാളികള്‍ക്കെതിരേആണ് അന്വേഷണം .   ബാങ്കിന്‍റെ 700 കോടി രൂപയോളം തട്ടി എന്നാണ് പരാതി . കുവൈറ്റില്‍ വിവിധ ഇടങ്ങളില്‍ ജോലി നോക്കിയാ 1425 മലയാളികളാണ് ഇത്രയും കോടി രൂപ ബാങ്കില്‍ നിന്നും എടുത്തു മുങ്ങിയത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബാങ്കിന് ബോധ്യം വന്ന കാര്യം . കുവൈറ്റില്‍ ജോലി നോക്കിയ 700 ഓളം പേർ നഴ്സുമാരാണ്.വന്‍ തുക ലോണ്‍ എടുത്ത ശേഷംകാനഡ, ഇന്ത്യ , അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക് വായ്പയെടുത്തവർ കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതർ സംസ്ഥാന പോലീസിനെ അറിയിച്ചത്.അന്‍പത് ലക്ഷം മുതല്‍ രണ്ടു കോടി വരെയാണ് ലോണെടുത്തിരിക്കുന്നത്. പലരും ഇംഗ്ലണ്ട്, കാനഡ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി.ബാങ്ക് ലോണ്‍ മുടങ്ങിയതോടെ ബാങ്ക്…

Read More

കുവൈത്ത് തീ പിടിത്തം; മരിച്ചവരില്‍ 14 മലയാളികള്‍; എല്ലാവരെയും തിരിച്ചറിഞ്ഞു

    Konnivartha. Com :കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. 14 മലയാളികള്‍ അടക്കം 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീന്‍സുകാരുമാണ് മരിച്ചത്. 50 പേര്‍ക്ക് പരുക്കേറ്റതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. പത്തനംതിട്ട പന്തളം ആകാശ്, വാഴമുട്ടം പി.വി.മുരളീധരന്‍, കോന്നി അട്ടച്ചാക്കല്‍ സജു വര്‍ഗീസ്, തിരുവല്ല മേപ്രാല്‍ സ്വദേശി തോമസ് ഉമ്മന്‍, കൊല്ലം ശൂരനാട് ഷമീര്‍, വെളിച്ചിക്കാല ലൂക്കോസ്, പുനലൂര്‍ നരിക്കല്‍ സാജന്‍ ജോര്‍ജ്, കാസര്‍കോട് ചെര്‍ക്കള രഞ്ജിത് , തൃക്കരിപ്പൂര്‍ കേളു പൊന്മലേരി, കോട്ടയം പാമ്പാടി സ്റ്റെഫിന്‍ എബ്രഹാം സാബു, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, തിരൂര്‍ കൂട്ടായി സ്വദേശി നൂഹ്, പുലാമന്തോള്‍ സ്വദേശി എം.പി. ബാഹുലേയന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കുവൈത്തിലേക്ക് പുറപ്പെടും മുമ്പ് വിദേശകാര്യ സഹമന്ത്രി കീ‍ർത്തി വർധൻ സിങ് പറഞ്ഞു. കുവൈത്ത് മഹ്മദി ഗവര്‍ണറേറ്റിലെ…

Read More