മയക്കുമരുന്നിനെതിരായ സർക്കാർ ക്യാമ്പയിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ലഹരിവിരുദ്ധ ശൃംഖലയിൽ ലക്ഷങ്ങൾ പങ്കാളികളാകും. പകൽ മൂന്നിന് ഓരോ വാർഡിലെയും വിദ്യാലയങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് ശൃംഖല തീർക്കുക. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രത്തിലും. തിരുവനന്തപുരം നഗരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഗാന്ധി പാർക്ക് മുതൽ അയ്യൻകാളി സ്ക്വയർവരെ അഞ്ച് കിലോമീറ്ററിൽ മന്ത്രിമാരും ജനപ്രതിനിധികളും കാൽ ലക്ഷത്തോളം വിദ്യാർഥികളും പൊതുജനങ്ങളും കണ്ണിചേരും. സ്കൂളുകളിലെ പരിപാടികളിൽ വിദ്യാർഥികൾക്കൊപ്പം നാടൊന്നാകെചേരും. ഒക്ടോബർ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടമാണ് നവംബർ ഒന്നിന് സമാപിക്കുന്നത്. പകൽ 2.30നകം എല്ലാ കേന്ദ്രത്തിലും ശൃംഖലയ്ക്കായുള്ള സൗകര്യങ്ങൾ ഒരുക്കണം. മൂന്നിന് ശൃംഖല തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. ലഹരി വിരുദ്ധ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം (നവംബർ 1) വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രിമാരായ കെ രാജൻ, എം ബി…
Read More