തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് 28 മുതല്‍

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് , ജില്ലാ പഞ്ചായത്ത് തലങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് നറുക്കെടുപ്പ് ഈ മാസം 28, 29, 30, ഒക്‌ടോബര്‍ 5 തീയതികളില്‍ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ് നടത്തുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബ്ലോക്കിനു കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ചാണ് നറുക്കെടുപ്പിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഈ മാസം 28, 29, 30 തീയതികളിലാണ് നടക്കുക. ബ്ലോക്ക് പഞ്ചായത്ത് സംവരണ നറുക്കെടുപ്പ് ഒക്‌ടോബര്‍ 5ന് രാവിലെ 10 മുതലും ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് വൈകിട്ട് നാലിനുമാണ് നടക്കുന്നത്. ഈ മാസം 28ന് രാവിലെ 10 മുതല്‍ മല്ലപ്പള്ളി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും…

Read More